ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ആഞ്ഞടിച്ച് ഓഖി, അടുത്തത് എന്ത്? | How Cyclones Got Their Names | Oneindia Malayalam

തിരുവനന്തപുരം: മോറയ്ക്ക് ശേഷം ഇന്ത്യയിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റാണ് ഓഖി. തിരുവനന്തപുരത്ത് നിന്നും 120 കിലോമീറ്റർ തെക്കു മാറി കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഓഖി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇന്ത്യൻ തീരങ്ങളിൽ ഓഖി വീശിയടിച്ചത്.

രാത്രിയിൽ വീട്ടിനുള്ളിൽ വൻ ശബ്ദം!എല്ലാ ദിവസവും 20 മിനിറ്റോളം... ഭയന്നുവിറച്ച് ഒരു കുടുബം, കുമരകത്ത്

കുഞ്ഞിക്കാൽ കാണാൻ മഞ്ഞ കുപ്പിവള! ഭാര്യയുടെ കൈകളിൽ കരിവള കണ്ടാൽ... വളയിടും മുൻപ് ഇതെല്ലാം നോക്കണേ...

കേരളം, തമിഴ്നാട് തീരങ്ങളിൽ കനത്ത നാശം വിതച്ച ഓഖി, നിലവിൽ ലക്ഷദ്വീപ് തീരത്തേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ ശക്തിയിൽ വീശിയടിക്കുന്ന കാറ്റിന് ബംഗ്ലദേശാണ് ഓഖിയെന്ന പേര് നൽകിയത്. ഓഖിയെന്നാൽ കണ്ണെന്നാണ് അർത്ഥം. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന കാറ്റുകൾക്ക് ഈ മേഖലയിലെ രാജ്യങ്ങളാണ് പേരുകൾ നൽകുന്നത്.

2000 മുതൽ...

2000 മുതൽ...

2000 മുതലാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന സംവിധാനം ആരംഭിക്കുന്നത്. ലോക കാലാവസ്ഥ സംഘടനയും, എക്കണോമിക്ക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആന്റ് ദി പസഫിക്കും(എസ്കാപ്പ്) ചേർന്നാണ് ഈ സംവിധാനം തുടങ്ങിയത്. ചുഴലിക്കാറ്റ് സംബന്ധിച്ച ആശയവിനിമയങ്ങൾ എളുപ്പമാക്കാനാണ് പേരുകൾ ഉപയോഗിക്കുന്നത്.

വിവിധ പേരുകൾ...

വിവിധ പേരുകൾ...

ലോകത്തെ ഒമ്പത് മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. വടക്കൻ അറ്റ്ലാന്റിക്, ഈസ്റ്റ് നോർത്ത് പസഫിക്ക്, സെൻട്രൽ നോർത്ത് പസഫിക്, നോർത്ത് വെസ്റ്റ് പസഫിക്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം, തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം, ഓസ്ട്രേലിയ, തെക്കൻ പസഫിക്, തെക്കൻ അറ്റ്ലാന്റിക് എന്നിവയാണ് ഒമ്പത് മേഖലകൾ.

എട്ടു പേരുകൾ...

എട്ടു പേരുകൾ...

വടക്കൻ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് ചുഴലിക്കാറ്റുകൾക്കാണ് പേര് നൽകിയിട്ടുള്ളത്. 2004ൽ ബംഗ്ലാദേശിനാണ് ആദ്യം അവസരം ലഭിച്ചത്. ഒനീൽ എന്നായിരുന്നു ആ ചുഴലിക്കാറ്റിന്റെ പേര്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, തായ് ലാൻഡ്, മ്യാൻമർ, മാലദ്വീപ്, ഒമാൻ, പാക്കിസ്താൻ, എന്നീ രാജ്യങ്ങൾക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റിന് പേരിടാൻ അവകാശമുള്ളത്.

ഇപ്പോൾ ഓഖി...

ഇപ്പോൾ ഓഖി...

കഴിഞ്ഞ തവണത്തെ ചുഴലിക്കാറ്റിന് പേരിട്ടത് തായ് ലാൻഡായിരുന്നു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച കാറ്റിന് മോറ എന്നാണ് തായ് ലാൻഡ് പേര് നൽകിയത്. കടൽ നക്ഷത്രം എന്നർത്ഥം വരുന്ന തായ് ലാൻഡ് വാക്കാണ് മോറ. നിലവിൽ ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഓഖിയ്ക്ക് ബംഗ്ലദേശാണ് പേരു നൽകിയത്.

സാഗർ...

സാഗർ...

വടക്കൻ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട അടുത്ത ചുഴലിക്കാറ്റിന് പേരിടാനുള്ള അവസരം ഇന്ത്യയ്ക്കാണ്. ഈ മേഖലയിൽ രൂപപ്പെടുന്ന അടുത്ത കാറ്റിന് സാഗർ എന്നാണ് ഇന്ത്യ നൽകിയിരിക്കുന്ന പേര്.

English summary
okhi, mora, sagar, how cyclones got these names.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്