Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയേറ്റര്‍ പീഡനം: മുമ്പ് പീഡിപ്പിച്ചത് ക്വാട്ടേഴ്‌സില്‍!! അമ്മയുടെ നോട്ടം സ്വത്തില്‍, പറ്റിപ്പോയി

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി മുമ്പും കുട്ടിയെ ദുരുപയോഗം ചെയ്‌തെന്ന് പോലീസ്. എല്ലാം നടന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവം കേസാകുമെന്ന കണ്ട പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അഭിഭാഷകന്‍ തടയുകയായിരുന്നു. വ്യവസായിയായ മൊയ്തീന്‍കുട്ടി തന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വീഡിയോ വന്നതാണ് കേസ്് ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൊയ്തീന്‍ കുട്ടിയുടെ സ്വത്തിലായിരുന്നു നോട്ടമെന്നും പോലീസ് പറയുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ...

പീഡനം മുമ്പും നടന്നു

പീഡനം മുമ്പും നടന്നു

പെണ്‍കുട്ടിയെ മൊയ്തീന്‍കുട്ടി സമാനമായ രീതിയില്‍ മുമ്പും പീഡിപ്പിച്ചിരുന്നു. ഇയാളുടെ ക്വാട്ടേഴ്‌സിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവിടെ വച്ചായിരുന്നുവത്രെ പീഡനം. അമ്മയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഡംബര കാര്‍ കസ്റ്റഡിയില്‍

ആഡംബര കാര്‍ കസ്റ്റഡിയില്‍

മൊയ്തീന്‍കുട്ടി തിയേറ്ററിലേക്ക് വന്ന ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ തിയേറ്ററില്‍ കൊണ്ടുവന്നതെന്നു പോലീസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ എന്താണ് നടന്നതെന്ന് കണ്ടില്ലെന്നാണ് അമ്മ പറയുന്നത്.

സ്വത്ത് നഷ്ടപ്പെടുമോ

സ്വത്ത് നഷ്ടപ്പെടുമോ

സംഭവം വിവാദമായതോടെ വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു മൊയ്തീന്‍ കുട്ടിയുടെ പദ്ധതി. എന്നാല്‍ അഭിഭാഷകനാണ് തടഞ്ഞത്. രക്ഷപ്പെട്ടാന്‍ നാട്ടിലെ കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന ഭയമാണ് അദ്ദേഹത്തെ തടഞ്ഞത്. ജാമ്യം ലഭിക്കുമോ എന്ന് അഭിഭാഷകനോട് ചോദിച്ചിരുന്നു. കീഴടങ്ങാനായിരുന്നു അഭിഭാഷകന്റെ നിര്‍ദേശം.

അബദ്ധം പറ്റിപ്പോയി

അബദ്ധം പറ്റിപ്പോയി

രണ്ട് തവണയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒന്നു തിയേറ്ററില്‍ വച്ചും മറ്റൊന്ന് ക്വാട്ടേഴ്‌സില്‍ വച്ചും. തിയേറ്ററില്‍ വച്ചാണ് കൂടുതല്‍ നേരം പീഡിപ്പിച്ചത്. പോലീസിനോട് പ്രതി എല്ലാം തുറന്നു പറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊഴിയിലെ വൈരുധ്യം

മൊഴിയിലെ വൈരുധ്യം

കുട്ടിയെ പീഡിപ്പിക്കുന്നത് താന്‍ അറിഞ്ഞില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് വിരുദ്ധമാണ്. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മ എല്ലാം അറഞ്ഞിരുന്നുവെന്ന് പോലീസിന് ബോധ്യമായി. പ്രതിയുടെ സ്വത്തില്‍ മനംമയങ്ങിയാണ് അമ്മ എല്ലാം കണ്ടില്ലെന്ന് നടിച്ചതെന്നും പോലീസിന് ബോധ്യമായി.

തിയേറ്ററിലേക്ക് വന്നത്

തിയേറ്ററിലേക്ക് വന്നത്

മൊയ്തീന്‍കുട്ടിയും യുവതിയും മകളും ഒരുമിച്ചാണ് തിയേറ്ററിലേക്ക് വന്നതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ നേരത്തെ യുവതി പറഞ്ഞത് മറിച്ചായിരുന്നു. തിയേറ്ററില്‍ വച്ചാണ് മൊയ്തീന്‍ കുട്ടിയെ കണ്ടതെന്നാണ് യുവതി ആദ്യം നല്‍കിയ മൊഴി. മൊയ്തീന്‍ കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചോ എന്ന ചോദ്യത്തിന് താന്‍ സിനിമയില്‍ ശ്രദ്ധിച്ചതിനാല്‍ കണ്ടെല്ലെന്നായിരുന്നു യുവതിയുടെ മറുപടി.

സ്വത്ത് കണ്ടപ്പോള്‍

സ്വത്ത് കണ്ടപ്പോള്‍

യുവതി എല്ലാം കണ്ടില്ലെന്ന് നടിച്ചത് പ്രതിയുടെ സമ്പത്ത് കണ്ടിട്ടാണ്. കോടികളുടെ ആസ്തിയുടെ ഉടമയാണ് മൊയ്തീന്‍ കുട്ടി. ഇയാള്‍ക്ക് നാട്ടിലും വിദേശത്തും വ്യാപാരങ്ങളുണ്ട്. ഗള്‍ഫില്‍ ജ്വല്ലറിയുള്ള ഇയാളും കുടുംബവും ഏറെ കാലം വിദേശത്ത് താമസമായിരുന്നു. ഇയാള്‍ക്ക്് അബൂദാബിയില്‍ ജ്വല്ലറികളുണ്ട്. വെള്ളി ആഭരണങ്ങളുടെ ജ്വല്ലറികളാണുള്ളത്. കുറച്ചുകാലം മുമ്പാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

വിദേശത്ത് വ്യാപാരം

വിദേശത്ത് വ്യാപാരം

മൊയ്തീന്‍ കുട്ടിയുടെ ഒരു മകന്‍ അബൂദാബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. മകളുടെ വിവാഹം കുറച്ചുകാലം മുമ്പ് കഴിഞ്ഞിരുന്നു. അബുദാബിയിലെ ജ്വല്ലറികള്‍ക്ക് പുറമെ ദുബായിലെ ചില ബിസിനസുകളില്‍ മൊയ്തീന്‍കുട്ടിക്ക് പങ്കാളിത്തമുണ്ട്. നാട്ടില്‍ നിരവധി ലോഡ്ജുകളും കടമുറികളുമുണ്ട്. ഇതെല്ലാം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

യുവതിയുടെ കുടുംബം

യുവതിയുടെ കുടുംബം

പ്രതിയുടെ വാടക ക്വാട്ടേഴ്‌സിലാണ് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ അമ്മ തമസിക്കുന്നത്. മൊയ്തീന്‍കുട്ടിയെ സംരക്ഷിക്കുന്ന മൊഴിയാണ് യുവതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. ഇതില്‍ ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്.

കൂടുതല്‍ പോലീസുകാര്‍?

കൂടുതല്‍ പോലീസുകാര്‍?

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന ചങ്ങരംകുളം എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതെ വൈകിപ്പിച്ചുവെന്നാണ് എസ്‌ഐക്കെതിരായ ആരോപണം. എന്നാല്‍ വിവരം എസ്‌ഐ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കൂടുതല്‍ പോലീസുകാര്‍ പ്രതി ചേര്‍ക്കപ്പെട്ടേക്കും.

ആഴ്ചകള്‍ മൂടിവച്ചു

ആഴ്ചകള്‍ മൂടിവച്ചു

കഴിഞ്ഞമാസം 18നാണ് തീയേറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വിവരം തിയേറ്റര്‍ ഉടമ കഴിഞ്ഞ 25ന് ശിശു സംരക്ഷണ സമിതിയെ അറിയിച്ചിരുന്നു. അവര്‍ തൊട്ടടുത്ത ദിവസം തന്നെ ചങ്ങരംകുളം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വീഡിയോ കൈമാറിയത്. മാധ്യമങ്ങള്‍ വീഡിയോ പുറത്തുവിട്ടതോടെയാണ് പോലീസ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

Recommended Video

cmsvideo
    മലപ്പുറത്തെ പീഡനത്തെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ് | Oneindia Malayalam
    പത്ത് വര്‍ഷം വരെ തടവ്

    പത്ത് വര്‍ഷം വരെ തടവ്

    പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത് യുവതി കാണുന്നുണ്ട്. എന്നാല്‍ യുവതി തടയാന്‍ ശ്രമിക്കുന്നില്ല. ഇതാണ് യുവതിയുടെ ഒത്താശയോടെയാണ് പീഡനം നടക്കുന്നതെന്ന് പോലീസ് സംശയിക്കാന്‍ കാരണം. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+