കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ കൈപിടിച്ചുവേണം കല്യാണത്തിന് വീട്ടില്‍നിന്നിറങ്ങാനെന്ന് അച്ഛന്‍ കൊലപ്പെടുത്തിയ ആതിര പറഞ്ഞിരുന്നതായി മാതാവ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വിവാഹത്തലേന്ന് സ്വന്തംമകളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുത്തിട്ടും ഭാവഭേദമില്ലാതെ പിതാവ്. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും പിതാവുമായ പൂവത്തികണ്ടി രാജ (48)നെ ഇന്നലെ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിവാഹത്തലേന്ന് മകളുമായി വഴക്കുണ്ടാക്കിയതും അവളെ അരുംകൊലചെയ്തതും രാജന്‍ പൊലീസിനോട് വിശദീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് കൊലനടന്ന വീട്ടില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

ബാലന്റെ കയ്യിലെ 30ഓളം മുടിയിഴകൾ.. പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ!ബാലന്റെ കയ്യിലെ 30ഓളം മുടിയിഴകൾ.. പേരാമ്പ്ര ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ!

ആതിരയെ കുത്തിയ സ്ഥലവും ആയുധവും രാജന്‍ പൊലീസിന് കാണിച്ചുകൊടുത്തു. ഇരുപത് മിനിറ്റായിരുന്നു തെളിവെടുപ്പ്. തുടര്‍ന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

prath

മുന്‍കൂട്ടി തീരുമാനിച്ചതല്ല കൊലപാതകമെന്ന് രാജന്‍ പൊലീസിനോട് പറഞ്ഞു. അമിതമായി മദ്യപിച്ച് വീട്ടില്‍വന്ന പ്രതി കല്യാണംകഴിഞ്ഞാല്‍ ബുദ്ധിമുട്ടിക്കരുതെന്നും ഇവിടെനിന്ന് പോകണമെന്നും ആതിരയോട് പറഞ്ഞു. അതില്‍നിന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അച്ഛന്റെ കൈപിടിച്ചുവേണം കല്യാണത്തിന് വീട്ടില്‍നിന്നിറങ്ങാനെന്ന് ആതിര പറഞ്ഞതായി അമ്മ സുനിതയും അമ്മായി സുലോചനയും പൊലീസിനോട് പറഞ്ഞു.

അച്ഛനുമായി നല്ല അടുപ്പത്തിലായിരുന്നു ആതിര. അച്ഛനാണ് അവളുടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നതെന്നും ഇരുവരും പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് ശനിയാഴ്ച വൈകിട്ട് എത്തിക്കുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അതിനാല്‍ സ്ഥലത്ത് നാട്ടുകാരും ബന്ധുക്കളും കുറവായിരുന്നു.

പട്ടികവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹംകഴിക്കുന്നതിലുള്ള ദുരഭിമാനംമൂലമുണ്ടായ വൈരാഗ്യത്തിലാണ് മകള്‍ ആതിരയുമായി വഴക്കുണ്ടാക്കിയതെന്നും കൊലപ്പെടുത്തിയതെന്നും രാജന്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. രജിസ്റ്റര്‍ വിവാഹംചെയ്യാന്‍ തീരുമാനിച്ച ആതിരയെയും ബ്രിജേഷിനെയും വിളിച്ചുവരുത്തി രാജനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമിരുത്തി അരീക്കോട് പൊലീസ് മധ്യസ്ഥ ചര്‍ച്ചനടത്തിയതാണ്.

വിവാഹത്തിന് രാജന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ആതിര സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് പോയതെന്നും പൊലീസ് നിര്‍ബന്ധിച്ച് രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചതെല്ലന്നും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

ബിജെപിക്ക് മുന്നില്‍ തകരില്ല, എസ്പി ബിഎസ്പി സഖ്യം മുന്നോട്ട്, 2019ല്‍ താമര വിടരില്ലെന്ന് മായാവതിബിജെപിക്ക് മുന്നില്‍ തകരില്ല, എസ്പി ബിഎസ്പി സഖ്യം മുന്നോട്ട്, 2019ല്‍ താമര വിടരില്ലെന്ന് മായാവതി

English summary
malapuram honor killing; athiras mother about her daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X