കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ ദുരഭിമാനക്കൊല;പ്രതി മൃഗവേട്ട നടത്തുന്നയാൾ..കുത്തിയത് മകളുടെ ഹൃദയത്തിൽ..

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം അരീക്കോട് നടന്ന ദുരഭിമാനക്കൊലപതാകക്കേസില്‍ പ്രതിയായ പിതാവിന്റെ മൊഴിയെടുത്തു. വിവാഹത്തലേന്ന് മകളെ കുത്തിക്കൊലപ്പെടുത്തിയത് അപ്പോഴത്തെ ദേഷ്യത്തിനാണെന്ന് പ്രതിയായ പിതാവ് രാജന്‍ പോലീസിന് മൊഴി. പ്രതിയെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.
താഴ്ന്ന ജാതിയില്‍പെട്ട ഒരാളെ മകളുടെ ഭര്‍ത്താവായി അംഗീകരിക്കാന്‍ സാധിക്കാത്തതും ദുരഭിമാനവുമാണ് അച്ഛൻ രാജന് കൊലക്ക് പ്രചോദനമായത്.വിവാഹ വീട്ടില്‍ പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21) യാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്.

താലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചുതാലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചു

ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്‍. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ഛൻ പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത് . കൊല നടത്തി ഭരിപ്രാന്തരായ നാട്ടുകാരോട് ആരും രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് പറയുകയും ചെയ്‌തെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

pagehnekilng-

മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യ ആയി ജോലിനോക്കുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷ് എന്നവരുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അച്ചനായ പ്രതി അംഗീകരിക്കാതിരിക്കുകയും തുടര്‍ന്ന് അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥന്‍മാരുടെയും നിര്‍ബന്ധത്തിന്‍ വഴങ്ങി അംബലത്തില്‍ വെച്ച് നല്ലനിലയില്‍ വിവാഹം ചെയ്ത് നല്‍കാം എന്ന ഉറപ്പിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ തുടര്‍ന്നും മകളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും മകള്‍ പിന്‍മാറിയിരുന്നില്ല. തുടര്‍ന്ന് കല്ല്യാണ വീട്ടിലേക്ക് വൈകുന്നേരം 4 മണിയോടെ പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും തട്ടികയറുകയും അതിരയെ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു. അക്രമം ഭയന്ന ആതിര അടുത്തുള്ള അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടുകയും ഒരു റൂമില്‍ കയറി ഒളിക്കുയും ചെയ്തു. എന്നാല്‍ ആതിരയെ പിന്തുടര്‍ന്ന അച്ചന്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും കയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആതിരയെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മെഡിക്കല്‍ കോളേക്കില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ നവവരന്‍ ബ്രിഗേഷും ബന്ധുക്കളും കോളേജിലേക്ക് എത്തി വിരുന്നു. ബ്രിഗേഷ തന്റെ പ്രിയതമക്ക് അത്യ ചുംബനം നല്‍കിയത് കണ്ട് നില്‍ക്കാന്‍ കൂടി നിന്നവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. വന്‍ ജനാവലിയോടെ സംസ്‌കരണ ചടങ്ങുകള്‍ നടന്നു.

മധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ലമധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ല

റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർറെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർ

English summary
malapuram honor killing; father statement taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X