മലപ്പുറത്ത് മകളെ കൊന്ന് മാതാവ് ജീവനൊടുക്കി, കൊല്ലാന്‍ ശ്രമിച്ച ഏഴു മാസം പ്രായമായ കുട്ടിയെ രക്ഷപെടുത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കരുവാരകുണ്ടില്‍ മകളെ കൊന്ന് മാതവ് ജീവനൊടുക്കി. കൊല്ലാന്‍ ശ്രമിച്ച ഏഴു മാസം പ്രായമായ കുട്ടിയെ രക്ഷപെടുത്തി. കരുവാരകുണ്ട് വീട്ടിക്കുന്ന് കൊളത്തൂര്‍ സന്തോഷ് കുമാറിന്റെ ഭാര്യ പ്രസന്ന എന്ന മിനി( 35),മകള്‍ അഞ്ജന(എട്ട്) എന്നിവരാണ് മരിച്ചത്.ഏഴുമാസം പ്രായമായ ആദി ദേവ് ചികിത്സയിലാണ്.

പെൺകുട്ടി മജിസ്‌ട്രേട്ട് മുൻപാകെ മൊഴി നൽകി; ബസ്സിലെ പീഡനം പ്രതി റിമാന്‍ഡില്‍

മാനസിക, ശാരീരിക വൈകല്യമുള്ള അഞ്ജനയുടെയും അമ്മ പ്രസന്നയുടെയും മൃതദേഹങ്ങള്‍ 
വീടിന്റെ അടുക്കള ഭാഗത്ത് ഒരു ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്.ഏഴു മാസം പ്രായമുള്ള ആദിദേവ് തൊട്ടടുത്തുള്ള വെള്ളപ്പാത്രത്തില്‍ കിടക്കുകയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ മറ്റൊരു മകള്‍ ശ്രീഷ്ണയാണ് ആദിദേവ് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്.

prasanna

മരിച്ച മിനി

കുട്ടിയെ എടുത്തു പുറത്തേക്കോടിയ ശ്രീഷ്ണ അയല്‍വാസികളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ പിഞ്ചു കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അഞ്ജന വികലാംഗയായിരുന്നു. മക്കള്‍ക്കു ഓട്ടിസം രോഗമുള്ളതിനാലുള്ള മാനിസിക പ്രയാസത്തിലാകും ഇത്തരത്തില്‍ ചെയ്തതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

anjajan

മരിച്ച മകള്‍ അഞ്ജന

മറ്റു മക്കള്‍: ശ്രീഷ്ണ, അര്‍ച്ചന. പെരിന്തല്‍മണ്ണ സി.ഐ .ടി.എസ് ബിനു കരുവാരകുണ്ട് എസ് ഐ പി. ജ്യോ തീന്ദ്ര മുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

English summary
Malapuram; Mother suicided after killing her daughter

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്