Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിനെതിരേ വീണ്ടും കേസ്; ഹൈക്കോടതിയെ സമീപിക്കും... 'പീഡിപ്പിച്ചത് മദ്യംനല്‍കി'

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പോലീസ് പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. വിജയ് ബാബു പീഡിപ്പിച്ചുവെന്ന് ആരോപിച്ച യുവ നടിയുടെ പേര് ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയതിനാണിത്. കൂടാതെ എഫ്ബി ലൈവില്‍ നടിയെ ഭീഷണിപ്പെടുത്തി സംസാരിച്ചോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിലേക്ക് പോയിരുന്നു. പ്രതി ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപിസി 376 വകുപ്പ് പ്രകാരമാണ് നടപടി. എറണാകുളം സൗത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് നടപടികള്‍ തുടരവെയാണ് വിജയ് ബാബു എഫ്ബി ലൈവിലെത്തിയതും നടിയുടെ പേര് വെളിപ്പെടുത്തിയതും. ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്നാണ് ചട്ടം. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

2

ഫേസ്ബുക്ക് ലൈവിന്റെ വീഡിയോ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ലൈവില്‍ വിജയ് ബാബു നടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയാകും പുതിയ കേസ്. ഇരയെ ഭീഷണിപ്പെടുത്തുന്നതും കുറ്റകരമായ പ്രവര്‍ത്തനമാണ്.

3

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിനെതിരെ നടി നല്‍കിയ പരാതി. മദ്യം നല്‍കിയാണ് പീഡിപ്പിച്ചതെന്നും രക്ഷകന്റെ റോളില്‍ വന്ന് ക്രൂരമുഖം കാണിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. കോഴിക്കോട് സ്വദേശിയായ നടിയാണ് പരാതിക്കാരി. കേസില്‍ ശക്തമായ നടപടി പോലീസ് സ്വീകരിക്കുമെന്നാണ് വിവരം.

4

കഴിഞ്ഞ ശനിയാഴ്ച ദുബായിലേക്ക് പോയതാണ് വിജയ് ബാബു. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ദുബായില്‍ നിന്ന് വേറെ ഏതെങ്കിലും സ്ഥലത്തേക്ക് പോയോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് മറ്റൊരു വിവരം. നടിയുമായുള്ള എല്ലാ ചാറ്റുകളും തന്റെ കൈവശമുണ്ടെന്ന് വിജയ് ബാബു എഫ്ബി ലൈവില്‍ പറഞ്ഞിരുന്നു.

5

വളരെ ക്രൂരമായിട്ടാണ് വിജയ് ബാബു പ്രതികരിച്ചതെന്ന് നടി ആരോപിക്കുന്നു. പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി. നടിയുടെ വൈദ്യ പരിശോധന വൈകാതെ നടത്തും. ശേഷം രഹസ്യമൊഴി എടുക്കും. വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള സാധ്യതയും പോലീസ് മുന്‍കൂട്ടി കാണുന്നു. കോടതിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

6

മദ്യം നല്‍കിയാണ് വിജയ് ബാബു പീഡിപ്പിച്ചത് എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. വിജയ് ബാബുവിന്റെ സിനിമയില്‍ നടി അഭിനയിച്ചിരുന്നു. ഓഡിഷന്‍ പൂര്‍ത്തിയാക്കിയാണ് സിനിമയിലെത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയെ അറിയാം. ആദ്യ വര്‍ഷങ്ങളില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫോണില്‍ മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും വിജയ് ബാബു എഫ്ബി ലൈവില്‍ പറഞ്ഞു.

7

എന്റെ പേര് പുറത്തുവന്നു. ശരിക്കും ഞാനാണ് ഇര. എന്നെ കേസില്‍ അനാവശ്യമായി കുടുക്കുകയാണ് ചെയ്തത്. എനിക്ക് ഭാര്യ, അമ്മ, മകള്‍, പെങ്ങള്‍, സുഹൃത്തുകള്‍ എന്നിവരെ മാത്രമാണ് ബോധ്യപ്പെടുത്തേണ്ടത്. ഞാനും കേസ് നടപടികളുമായി മുന്നോട്ട് പോകും. അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യും. ബലാല്‍സംഗമാണോ മറ്റെന്തെങ്കിലുമാണോ നടന്നത് എന്നെല്ലാം കോടതിയില്‍ തെളിയിക്കുമെന്നും വിജയ് ബാബു എഫ്ബി ലൈവില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+