Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ ആ നടി ചോദിച്ചത് 5 ലക്ഷം രൂപ! എന്തൊരു അഹങ്കാരം: മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാന്‍ മലയാള സിനിമയിലെ ഒരു നടി ഭീമമായ പ്രതിഫലം ചോദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം ആളുകള്‍ കേരളത്തോടാണ് അഹങ്കാരം കാണിക്കുന്നത് എന്നും മന്ത്രി വിമര്‍ശിച്ചു. സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്തയായ നടിയില്‍ നിന്നാണ് ഈ പെരുമാറ്റം ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏത് നടിയാണ് ഇത് എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

V Sivankutty

' 16000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളര്‍ന്ന് വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. അവര്‍ അതിന് സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തത്തിന് അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്,' ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട് എന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാനും കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചത് കാരണമാണ് സിനിമയിലെത്തുന്നത് എന്നും ഇത്തരം ആളുകള്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് എന്നും അദ്ദേഹം പറഞ്ഞു. 'കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്,' ശിവന്‍കുട്ടി പറഞ്ഞു.

2024-25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ കലോത്സവത്തില്‍ തദ്ദേശീയ കലാരൂപങ്ങളായ മംഗലം കളി, മലപുലയാട്ടം, ഇരുള നൃത്തം, പളിയ നൃത്തം, പണിയ നൃത്തം എന്നിവ പുതിയതായി മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+