ലക്ഷങ്ങളുടെ സാന്പത്തിക തട്ടിപ്പില്‍ മലയാളി നടിയ്ക്ക് പങ്കെന്ന് സിബിഐ
ചെന്നൈ: ചെന്നൈ കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ മലയാളം നടി ലീന മരിയ പോളിനും പങ്കുണ്ടെന്ന് സിബിഐ. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലീനയും കാമുകനായ സുഹാസ് ചന്ദ്രശേഖറും അറസ്റ്റിലായിരുന്നു. ഇവര്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസ് അന്വേഷിയ്ക്കുന്നത് സിബിഐ ആണ്. ജാമ്യത്തിലിറങ്ങിയ നടി തനിയ്‌ക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചു. താന്‍ കാമുകന്റെ വലയില്‍ പെട്ടുപോയതാണെന്നും ഇയാള്‍ തന്റെ ജീവിതം തകര്‍ത്തെന്നുമായിരുന്നു ലീനയുടെ വാദം.
ഫ്യൂച്ചര്‍ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ കാനറ ബാങ്കില്‍ നിന്ന് 19 ലക്ഷം തട്ടിയതിന്റെ പേരിലാണ് നടിയ്‌ക്കെതിരെ കേസുള്ളത്. ലീന തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ നിഷേധിയ്ക്കുമ്പോഴും കേസില്‍ നടിയ്ക്ക് പങ്കുണ്ടെന്ന് തന്നെയാണ് സിബിഐ പറയുന്നത്. സിബിഐ ബാംഗ്ലൂല്‍ യൂണിറ്റാണ് കേസ് അന്വേഷിയ്ക്കുന്നത്.

സിനിമമോഹമാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ലീന പറയുന്നു കാമുകനും ബാംഗ്ലൂര്‍ സ്വദേശിയുമായ സുഹാസിനൊപ്പമായിരുന്നു ലീനയുടെ താമസം. ബിഡിഎസ് ബിരുദധാരിയും തൃശ്ശൂര്‍ സ്വദേശിനിയുമാണ് ഇവര്‍. മാതാപിതാക്കള്‍ ദുബായിലാണ്. മുംബൈയില്‍ നിന്നുമാണ് കഴിഞ്ഞ വര്‍ഷം ലീനയെ അറസ്റ്റ് ചെയ്തത്. കോബ്ര, റെഡ് ചില്ലീസ്, ഹസ്ബന്‍സ് ഇന്‍ ഗോവ എന്നീ മലയാളം ചിത്രങ്ങളിലും ജോണ്‍ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫെ എന്ന സിനിമയിലും ലീന അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications