സിനിമ സംവിധായകന്‍ യതീന്ദ്ര ദാസ് അന്തരിച്ചു; സംസ്കാരം നാളെ
തൃശൂര്‍: സിനിമ സംവിധായകന്‍ യതീന്ദ്ര ദാസ് അന്തരിച്ചു. 74 വയസായിരുന്നു. ന്യൂമോണിയ ബാധിതനായതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച പുലർച്ചെ 3.40നായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്‌ച രാവിലെ പത്തിന് പാറമേക്കാവ് ശ്‌മശാനത്തിൽ. സായ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ഉൾക്കനൽ' സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബിങ് പൂർത്തിയാക്കുന്നതിനായി ഏറെനാള്‍ ചെന്നൈയിലായിരുന്നു.
രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് ചെന്നൈയില്‍ നിന്നും തിരിച്ചെത്തിയത്. എ വിൻസന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ജോൺ എബ്രഹാം അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന യതീന്ദ്രന്‍ കലാമൂല്യമുള്ള സിനിമയോടൊപ്പമായിരുന്നു സഞ്ചരിച്ചത്. മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അഭിനയിച്ച 'ഒടുവിൽ കിട്ടിയ വാർത്ത', വേണു നാഗവള്ളി, ശാന്തി കൃഷ്ണ എന്നിവര്‍ അഭിനയിച്ച ' ഓമനത്തിങ്കല്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്.

ഓമനത്തിങ്കൾ എന്ന ചിത്രത്തിന് ജർമൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് അഞ്ജു ബാലതാരത്തിനുള്ള പുരസ്കാരം നേടി. ഭാര്യ: നിമ്മി. സഹോദരങ്ങൾ: മോഹൻദാസ്, ദേവദാസ്, സൂര്യാഭായ്, കിരൺദാസ്.












Click it and Unblock the Notifications