ഷാജി എന്‍ കരുണ്‍ അന്തരിച്ചു: മലയാള സിനിമയുടെ നാഴികകല്ലുകള്‍ നാട്ടിയ അതുല്യ പ്രതിഭ
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അതുല്യ കലാകാരന്‍ വിടവാങ്ങിയത്. പിറവിയും വാനപ്രസ്ഥവും കുട്ടിസ്രാങ്കും ഉള്‍പ്പെടെ ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം കുമ്മാട്ടി, പോക്കുവെയില്‍, തമ്പ് തുടങ്ങിയ എണ്ണം പറഞ്ഞ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകനുമായിരുന്നു.
1952-ൽ കൊല്ലം ജില്ലയിലെ കുര്യോട്ടുമലയിൽ ജനിച്ച ഷാജി എന്‍ കരുണ്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര നിർമ്മാണത്തിൽ ഡിപ്ലോമ നേടിയാണ് സിനിമ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 1988-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം പിറവി ആഗോള ശ്രദ്ധ നേടി. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം, മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഗോൾഡൻ ലോട്ടസ് ഉള്‍പ്പെടേയുള്ള നിരവധി അവാർഡുകളും കരസ്ഥമാക്കി. കുട്ടിസ്രാങ്ക് (2009), നിഷാദ് (2002), വാനപ്രസ്ഥം (1998), സ്വം (1994), പിറവി (1989), സ്വപാനം തുടങ്ങിയ ഓരോ ഷാജി എന്‍ കരുണ്‍ ചിത്രങ്ങളും മലയാള സിനിമയുടെ കലാമൂല്യത്തെ അടയാളപ്പെടുത്തുന്ന നാഴികകല്ലുകളായി മാറി

മോഹന്‍ലാല്‍ നായകനായ വാനപ്രസ്ഥം ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകളിലും അംഗീകാരം നേടി. മനുഷ്യ മനസ്സിന്റെ സൂക്ഷ്മ വികാരങ്ങളും സാമൂഹിക വിഷയങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രമേയമായി. കുട്ടിസ്രാങ്ക് (2010) പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കാഴ്ചപ്പാട് വെളിപ്പെടുത്തുന്നതാണെന്നും സിനിമ നിരൂപകർ വിലയിരുത്തുന്നു. സിനിമയുടെ ദൃശ്യഭാഷയ്ക്ക് തന്റെ സൃഷ്ടികളില്‍ ഉടനീളം പ്രധാന്യം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.
കാഞ്ചന സീത (1977), തമ്പ് (1978), കുമ്മാട്ടി (1979), എസ്തപ്പാൻ (1980), പോക്കുവെയിൽ (1981), ചിദംബരം (1985), ഒരിടത്ത് (1986) തുടങ്ങിയവയാണ് ഷാജി എന്‍ കരുണ്‍ അരവിന്ദന് വേണ്ടി ഛായഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങള്‍.
പിറവി (1989), സ്വം (1994), വാനപ്രസ്ഥം' (1999) തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരം നേടിയ അദ്ദേഹത്തിന് നിരവധി തവണ കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഫിലിം ഫെസ്റ്റിവൽ അവാർഡുകളും ലഭിച്ചു. 2011 രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു കേരള സിനിമയുടെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര താരങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഷാജി എൻ കരുണിന്റെ വിയോഗത്തോടെ, മലയാള സിനിമയുടെ ഒരു യുഗം അവസാനിക്കുകയാണ്. തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, പിന്നീട് ശാന്തികവാടം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ അനസൂയ, മകൻ അനിൽ, മകൾ അനു എന്നിവർ കുടുംബാംഗങ്ങളാണ്.
മുഖ്യമന്ത്രിയുടെ അനുശോചനം
മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്‌കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വ പ്രതിഭകളേ ഉണ്ടാവൂ. അങ്ങനെയൊരു കലാകാരൻ മലയാള ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു എന്നത് എല്ലാ മലയാളികൾക്കും അഭിമാനബോധമുണ്ടാക്കുന്ന കാര്യമാണ്.
മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാകാവാഹകനുമായിരുന്നു ഷാജി എൻ കരുൺ. അടിയന്തരാവസ്ഥകാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെ തേടി അലയുന്ന വയോധികന്റെ ഹൃദയഭേഭകമായ കഥയാണ് അദ്ദേഹം സംവിധാനം ചെയ്ത 'പിറവി' എന്ന ചലച്ചിത്രഭാഷ്യം. അതിന് പിന്നാലെ വന്ന സ്വം, വാനപ്രസ്ഥം എന്നീ ചലചിത്രങ്ങളും അന്തർദേശീയ പ്രശസ്തിയും അംഗീകാരങ്ങളും നേടി. കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂർവം സംവിധായകരിലൊരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയെ സർഗപരവും സൗന്ദ്യരാത്മകവും കലാപരവും ആയി ഉപയോഗിക്കുന്ന മാധ്യമമായി നിലനിർത്തുമ്പോൾ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
നിരവധി അന്തർദേശീയ-ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുള്ള ഷാജി എൻ കരുണിന്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും ഒടുവിലായി ജെ. സി ഡാനിയൽ അവാർഡ് സർക്കാരിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതും ഇപ്പോൾ ഓർക്കുകയാണ്.ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുളള ഇടപെടലുകളിലും ഷാജി എൻ കരുൺ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ. ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തി എടുക്കുന്നതിൽ ഷാജി എൻ കരുണിന്റെ സംഭാവന നിസ്തുലമാണ്.
പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാൻ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ കരുണിന്റെതായിരുന്നുസിനിമയുടെ കലാപരമായ ഉന്നതിക്കും സിനിമാ മേഖലയുടെ പുരോഗതിക്കും വേണ്ടി അവിശ്രമം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് സിനിമാ മേഖലക്ക് മാത്രമല്ല കേരളത്തിനാകെത്തന്നെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി രാജീവ്
മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലുൾപ്പെടെ എത്തിക്കുന്നതിലെ ഷാജി എന്‍ കരുണിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും അഭിപ്രായപ്പെട്ടു. ജി അരവിന്ദനൊപ്പം ഷാജി എൻ കരുൺ കൂടുമ്പോൾ സംഭവിച്ചിരുന്ന മാജിക്കുകൾ. കെ ജി ജോർജിനൊപ്പവും എം ടിക്കൊപ്പവും തുടർന്ന ആ വിസ്മയം. പിന്നീട് ഷാജി എൻ കരുൺ സംവിധാന രംഗത്തേക്ക് കടന്നുവന്ന് മലയാളത്തിന് നൽകിയ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലുൾപ്പെടെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ കാണാതായ മകനെത്തേടി അലയുന്ന പിതാവിൻ്റെ കഥ പറയുന്ന പിറവിയെന്ന അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം 31 പുരസ്കാരങ്ങളാണ് നേടിയത്. കാൻ ഉൾപ്പെടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളും മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ കുറിച്ചിട്ടു. 'പിറവി'ക്കൊപ്പം സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകൾ ഗൗരവത്തോടെ സിനിമയെ നോക്കിക്കാണുള്ള മലയാളികൾക്കും അല്ലാത്തവർക്കുമുള്ള പാഠപുസ്തകങ്ങൾ കൂടിയായി മാറിയെന്നും പി രാജീവ് ചൂണ്ടിക്കാണിക്കുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications