Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദനം, പറക്കും തളിക സിനിമകളുടെ തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

പാലക്കാട്: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വി.ആര്‍ ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മെഗാഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനാണ് വി ആര്‍ ഗോപാലകൃഷ്ണന്‍

ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനത്തിന്റെയും താഹയുടെ ഈ പറക്കുംതളികയുടെയും തിരക്കഥാകൃത്താണ് ഇദ്ദേഹം. പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്നു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

suicide

കൗശലം, കാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്‌സ്, ഈ പറക്കുംതളിക. അണുകുടുംബം.കോം., കല്യാണക്കുറിമാനം, ഹായ്, ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്‍, കൗതുകവാര്‍ത്തകള്‍, ചെപ്പ്, എന്നീ സിനിമകള്‍ക്കും തിരക്കഥ നിര്‍വഹിച്ചു. തിരക്കഥയ്ക്കു പുറമെ സംവിധായകനായും സഹസംവിധായകനായും ഗോപാലകൃഷ്ണന്‍ പേരെടുത്തു.

ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനനും ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകന്‍, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അര്‍ജുന്‍(സോഫ്‌റ്റ്വെയര്‍ എഞ്ചിനിയര്‍, മംഗലാപുരം), അരവിന്ദ്(പ്ലസ് ടു വിദ്യാര്‍ത്ഥി). സംസ്‌കാരം ചൊവ്വാഴ്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+