കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്ന് സുഗതകുമാരി!

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് നടക്കുന്ന അക്രമത്തിനെതിരെയും ബീഫ് വിവാദത്തിനെതിരെയും കവിയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി പ്രതികരിക്കുന്നു. ഉയര്‍ന്ന ജാതിക്കാരുടെ അഹങ്കാരമാണ് രാജ്യത്ത് നടക്കുന്നത്. ദളിതരോടു കാണിക്കുന്ന അവഗണനയും അക്രമവും ഒടുവില്‍ അവരെ അക്രമികളാക്കും. അങ്ങനെ ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും സുഗതകുമാരി പറയുന്നു.

മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ജാഗ്രത എന്ന ലേഖനത്തിലാണ് സുഗതകുമാരി ഇക്കാര്യം കുറിച്ചത്. രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത്, വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്ത് ഉണ്ടെന്ന് മുസ്ലീം ഓര്‍ക്കണമെന്നും സുഗതകുമാരി വ്യക്തമാക്കുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്ലീംമിന്റെ കടമയാണെന്നും അവര്‍ ലേഖനത്തിലൂടെ പറയുന്നു.

രാജ്യത്തെ ശിഥിലമാക്കരുത്

രാജ്യത്തെ ശിഥിലമാക്കരുത്

ഉയര്‍ന്ന ജാതിക്കരുടെ അഹങ്കാരം കാരണം ദളിതര്‍ക്കുണ്ടാകുന്ന പക ഒടുവില്‍ രാജ്യത്തെ ശിഥിലമാക്കുമെന്ന് സുഗതകുമാരി ഓര്‍മ്മിപ്പിക്കുന്നു.

ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത്

ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത്

രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത്, വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്ത് ഉണ്ടെന്ന് മുസ്ലീം ഓര്‍ക്കണമെന്നും സുഗതകുമാരി വ്യക്തമാക്കുന്നു.

മഹാപാപങ്ങളെ ഇല്ലാതാക്കുക

മഹാപാപങ്ങളെ ഇല്ലാതാക്കുക

അന്യമതസ്ഥരോട് പടവെട്ടുന്നതിനു പകരം അധര്‍മങ്ങളും പാപങ്ങളും തുടച്ചുനീക്കുകയാണ് വേണ്ടതെന്നും സുഗതകുമാരി പറയുന്നു.

മുസ്ലീംങ്ങളോട്

മുസ്ലീംങ്ങളോട്

പശുക്കളെ പവിത്രമായി കാണുന്നവരെ നിങ്ങള്‍ കണ്ടില്ലെന്നുവെക്കരുത്. കലാപവും, അരക്ഷിതാവസ്ഥയും ഉണ്ടായാല്‍ അനുഭവിക്കേണ്ടത് നിരപരാധികളാണെന്നും ഓര്‍ക്കുക. മുസ്ലീം സഹോദരങ്ങളോട് തനിക്ക് ഇതാണ് പറയാനുള്ളതെന്നും സുഗതകുമാരി കുറിക്കുന്നു.

ഭക്ഷണസ്വാതന്ത്ര്യം

ഭക്ഷണസ്വാതന്ത്ര്യം

മറ്റുള്ളവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കുക. കോടിക്കണക്കിന് രൂപയ്ക്ക് മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നതാണ് നിര്‍ത്തലാക്കേണ്ടതെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടു.

ചെറുപ്പക്കാരോട്

ചെറുപ്പക്കാരോട്

ബീഫ് ഫെസ്റ്റിവല്‍ നടത്തിയും ബീഫ് കറി പ്രിന്‍സിപ്പാളിന്റെ ശരീരത്തില്‍ അഭിഷേകം ചെയ്തും പ്രതിഷേധിക്കുന്ന ചെറുപ്പക്കാര്‍ വര്‍ഗീയതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവര്‍ പറയുന്നു. ഹിന്ദുവര്‍ഗീയത മാത്രമല്ല ഉള്ളതെന്ന് അറിയണമെന്നും ലേഖനത്തില്‍ പറയുന്നു.

English summary
Malayalam poet and social activist Sugathakumari talk about beef issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X