Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധഭൂമിയില്‍ നിന്ന് സുരേഷ് ഗോപിയെ വിളിച്ച് വിദ്യാര്‍ഥികള്‍; 15 മിനുട്ട്, തിരിച്ചുവിളിക്കാം...

കൊച്ചി: വിദേശ രാജ്യങ്ങളില്‍ പ്രതിസന്ധിയിലായവര്‍ക്ക് പലപ്പോഴും രക്ഷനായി എത്തിയിട്ടുണ്ട് നടന്‍ സുരേഷ് ഗോപി എംപി. കേന്ദ്ര സര്‍ക്കാരിലും ബിജെപിയുടെ കേന്ദ്ര നേതാക്കളിലുമുള്ള ബന്ധവും അടുപ്പവും പലരെയും സഹായിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വിളിയെത്തി. യുദ്ധ ഭൂമിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളില്‍ ചിലരാണ് സുരേഷ് ഗോപിയെ വിളിച്ചത്.

വളരെ പ്രയാസത്തിലാണ് യുക്രൈനിലെ മലയാളികള്‍. ബങ്കറുകളിലും മറ്റുമായി കഴിയുകയാണവര്‍. അതിര്‍ത്തിയിലേക്ക് പോയവര്‍ക്ക് നേരെ ആക്രമണം നടന്നു. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് യുക്രൈനിലെ വിദ്യാര്‍ഥികള്‍ സുരേഷ് ഗോപിയെ ബന്ധപ്പെട്ടത്. വിശദാംശങ്ങള്‍ അറിയാം...

1

കഴിഞ്ഞ നാല് ദിവസമായി റഷ്യന്‍ സൈന്യം യുക്രൈനില്‍ ആക്രമണം തുടരുകയാണ്. മിസൈല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവും നടക്കുന്നുണ്ട്. റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

2

സിവിലിയന്‍മാരെ ആക്രമിക്കുന്നില്ല എന്നാണ് റഷ്യയുടെ വാദം. എന്നാല്‍ ഒട്ടേറെ സിവിലിയന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. എവിടെയും ആക്രമണം നടക്കാമെന്നതാണ് അവസ്ഥ. എണ്ണ കേന്ദ്രങ്ങള്‍, വാതക കേന്ദ്രങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍, ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെടുകയാണ്.

3

ഭീതിജനകമായ സാഹചര്യത്തിലാണ് യുക്രൈനിലെ മലയാളികള്‍ കഴിയുന്നത്. എംബസിയില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. എന്തുവന്നാലും യുക്രൈന്‍ വിട്ടുപോരണമെന്ന് അവര്‍ക്ക് വിവരം ലഭിച്ചിരുന്നില്ലത്രെ. സമാധാന സാഹചര്യം വരുമെന്ന് കരുതിയാണ് മിക്കവരും അവിടെ തന്നെ നിന്നത്. എന്നാല്‍ റഷ്യ ആക്രമണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

4

മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുമായി യുക്രൈനില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. മുംബൈയിലും ഡല്‍ഹിയിലുമെത്തിയ വിമാനങ്ങളിലെ മലയാളികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താനും കേരളത്തിലെത്തിക്കാനുമുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വന്നവരെല്ലാം പറയുന്നത്, യുക്രൈനില്‍ കഴിയുന്ന മറ്റു മലയാളികളെ കൂടി വേഗത്തില്‍ നാട്ടിലെത്തിക്കണമെന്നും കാര്യങ്ങള്‍ കൈവിട്ട സാഹചര്യമാണ് അവിടെ എന്നുമാണ്.

5

ഈ സാഹചര്യത്തിലാണ് മലയാളികള്‍ സുരേഷ് ഗോപിയെ വിളിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്ന് ഗസാലി ജലീല്‍ എന്ന വിദ്യാര്‍ഥിനി പ്രതികരിച്ചു. ഒരു മീറ്റിങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. 15-20 മിനുട്ട് കഴിഞ്ഞാല്‍ തിരിച്ചുവിളിക്കുമെന്നാണ് നടന്‍ മലയാളികളെ അറിയിച്ചത്. അവര്‍ സുരേഷ് ഗോപിയുടെ വിളിക്കായി കാത്തിരിക്കുകയാണ്.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

6

വിദേശകാര്യ വകുപ്പിന്റെ പാര്‍ലമെന്ററികാര്യ സമിതിയില്‍ അംഗമാണ് സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ യുക്രൈനില്‍ നിന്നുള്ളവരെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപിക്ക് അറിവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി നല്‍കുന്ന വാക്കുകള്‍ വെറുതെയാകില്ലെന്നും മലയാളികള്‍ കരുതുന്നു. പലരും മെട്രോ ബങ്കറില്‍ കഴിഞ്ഞു. എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത അവിടെ കൂടുതല്‍ നേരം കഴിയാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

7

കുറേ വിദ്യാര്‍ഥികള്‍ രക്ഷതേടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പോയിരിക്കുകയാണ്. അവശ്യ വസ്തുക്കളുടെ ലഭ്യത കുറഞ്ഞുവരികയാണ്. താമസസ്ഥലത്തിന് പുറത്ത് വെടിയൊച്ച കേള്‍ക്കുന്നുണ്ട്. സ്വന്തം നിലക്ക് പോകരുതെന്നാണ് എംബസിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച വിവരമത്രെ. അമേരിക്ക പൗന്‍മാരെ ഒഴിപ്പിച്ച വേളയില്‍ ഇന്ത്യന്‍ എംബസി അത്രയും നിര്‍ബന്ധം കാണിച്ചില്ല. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പോലും വിമാനത്താവളത്തില്‍ ഇപ്പോഴും കഴിയുകയാണ് എന്നും വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+