മാളുകളും, ഹോട്ടലുകളും ആരാധനാലയങ്ങളും ഇന്ന് തുറക്കും; കർശന നിയന്ത്രണം
കൊച്ചി; 75 ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് ആരാധനാലയങ്ങൾ , മാളുകൾ ഹോട്ടലുകൾ എന്നിവ തുറക്കും. കർശന നിയന്ത്രണങ്ങോടെയാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇന്നലെയോടെ മിക്കയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും 10 വയസ്സിനു താഴെ കുട്ടികളും മാളിൽ പ്രവേശിക്കരുത്.
കേരളത്തിലെ ഏറ്റവും വലിയ മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊല്ലത്തെ ആർപി മാൾ, തൃപ്രയാറിയെ വൈ മാൾ തുടങ്ങിയവയെല്ലാം ഇന്ന് തുറന്ന് പ്രവർത്തിക്കാം. സെൻട്ര ഗ്രൂപ്പിന്റെ ഷോപ്പിങ്ങ് മാളുകൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ പ്രവർത്തിക്കുമെങ്കിലും ഇവ കേരളത്തിൽ പ്രവർത്തിക്കില്ല.

ഹോട്ടലുകളിലും ഇന്ന് മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. നാലാം ഘട്ട ലോക്ക് ഡൗൺ കാലയളവിൽ ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പാർസലുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതേസമയം കൊവിഡ് രൂക്ഷമായ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിൽ പാർസൽ സംവിധാനം മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമേ ഇരിക്കാൻ അനുവദിക്കുള്ളൂ.
അതേസമയം സംസ്ഥാനത്ത് ഇന്ന് ആരാധാനലയങ്ങൾ തുറന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ 30 മുതലേ പ്രവേശം അനുവദിക്കൂ.ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങും. ക്രിസ്ത്യൻ പള്ളികളിൽ ചിലയിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ കുർബാനകൾ നടക്കും.
വിവിധ പള്ളി കമ്മിറ്റികൾ മുസ്ലിം പള്ളികൾ തുറക്കില്ലെന്ന് അറിയിച്ചിച്ചിട്ടുണ്ട്. മലപ്പുറത്ത് പള്ളികൾ തുറക്കില്ല.












Click it and Unblock the Notifications