'പറ്റില്ലെങ്കില്‍ രാജിവെച്ച് പോണം'; തെറിവിളി ശക്തമായി, പോസ്റ്റ് പിന്‍വലിച്ച് മല്ലു ട്രാവലർ
കണ്ണൂർ: വാഹനങ്ങളില്‍ സ്റ്റിക്കർ പതിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി മല്ലു ട്രാവലർ. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ജാഥയിൽ നിയമവിരുദ്ധമായി വാഹനം മോഡിഫൈ ചെയ്തത് മോട്ടോർ വാഹന വകുപ്പ് കണ്ടില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
നേരത്തെ കുറുപ്പ് സിനിമയുടെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വാഹനത്തിനെതിരേയും സമാനമായ ആരോപണം ഉന്നയിച്ച് അദ്ദേഹം രംഗത്ത് എത്തിയിരുന്നു. അതേസമയം വിമർശനങ്ങള്‍ക്കപ്പുറം തെറിവിളികളും ശക്തമായതോടെ ഏറ്റവും അവസാനമായി പങ്കുവെച്ച പോസ്റ്റ് മല്ലു ട്രാവലർ പിന്‍ലിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വാഹനം നിയമവിരുദ്ധമായി സ്റ്റിക്കർ വർക്ക് ചെയ്തിട്ടുണ്ട്. , നടപടി എടുക്കാത്തത് എന്താണെന്നായിരുന്നു പിന്‍വലിച്ച പോസ്റ്റില്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ സഹിതം മല്ലു ട്രാവലർ ചോദിക്കുന്നത്. ഒന്നുകിൽ നിങ്ങൾ എല്ലാ ജനങ്ങൾക്കും ഒരെ നിയമം ആണൊ എന്ന് ഉറപ്പ് വരുത്തുക, അല്ലങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലാ എങ്കിൽ ജൊലി രാജി വെച്ച് വേറെ പണിക്ക് പോകുകയെന്നും മോട്ടോ വാഹന വകുപ്പിനോടായി അദ്ദേഹം പറയുന്നു.
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍

നിയമം എല്ലാവർക്കും ഒരു പോലെ ആവണം, അത് രാഷ്ട്രീയ പാർട്ടി ആയാലും,മത സഘടനകൾ ആയാലും. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇനി എന്നെ തെറി പറയാൻ വരണ്ട ഈ വണ്ടിയിൽ കാണുന്ന ഫോട്ടൊയിലെ 2 ആൾക്കാരെയും എനിക്ക് നല്ല ഇഷ്ടമാണു, വ്യക്തിപരമായി അറിയാം, കൂടാതെ മലപ്പുറം എന്ന ജില്ലയെയും അവിടത്തെ ആൾക്കാരോടും പ്രത്യെഗം ഇഷ്ടമുവുണ്ട് , പ്രതിഷെധം അവരൊട് അല്ലാ, മറിച്ച് നമ്മുടെ നാട്ടിലെ മോഡിഫിക്കെഷൻ നിയമങ്ങളോടാണു.

ഇനി വരുന്ന ഇലക്ഷൻ കാലത്ത് കേരളത്തിലെ പ്രൈവറ്റ് വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സ്റ്റിക്കർ വർക്കുകൾ ഉണ്ടാവാതെ നോക്കണ്ടതും മൊട്ടൊർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഉത്തര വാദിത്തം ആണു. നേതാക്കന്മാർ സഞ്ചരിക്കുന്ന ആലങ്കരിച്ച പ്രൈവറ്റ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്ക് ഉണ്ട്.

കേരളത്തിലെ വാഹന മോഡിഫിക്കെഷൻ നിയമം ഭേദഗതി ചെയ്തെ പറ്റൂ, അല്ലങ്കിൽ ഇത് പോലെ പാവപ്പെട്ടവനു ഒരു നിയമവും, മറ്റുള്ളവർക്ക് ഒരു നിയമവും ആവും .. ഈ നിയമത്തിലൊരു മാറ്റം വരുത്തുന്ന വരെ ഇത് പോലെ ഉള്ളത് കണ്ടാൽ എല്ലാവരും അത് ഷെയർ ചെയ്യണം , എല്ലാർക്കും നിയമം ഒരു പോലെ തടസ്സം ആയാൽ മാത്രമെ എല്ലാവരും ഈ വിഷയത്തിൽ ഒരുമിച്ച് നിന്ന് പ്രതികരിക്കുള്ളൂവെന്നും മല്ലു ട്രാവലർ പറഞ്ഞു.

അതേസമയം, തെറിവിളികള്‍ ശക്തമായതോടെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന വിശദീകരണവുമായി മല്ലു ട്രാവലർ മറ്റൊരു വീഡിയോയിലൂടെ പിന്നീട് രംഗത്ത് എത്തി. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം, മതം എന്നീ രണ്ട് കാര്യങ്ങള്‍ ആളുകളുടെ തലയില്‍ വല്ലാതെ കയറിയിരിക്കുകയാണ്. ഒരു മതനേതാവോ, അല്ലെങ്കില്‍ രാഷ്ട്രീയ നേതാവോ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അവരുടെ അണികള്‍ അവരെ ന്യായീകരിച്ചുകൊണ്ടിരിക്കും. നമ്മുടെ നാട് നന്നാവാത്തതിന്റെ പ്രധാന കാരണവും അത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

സ്വന്തം പാർട്ടിയിലെ തെറ്റുകള്‍ അവരുടെ അണികള്‍ തന്നെ തിരുത്തുന്ന കാലത്തെ നമ്മുടെ നാട് നന്നാവുകയുള്ളു. അല്ലാതെ നന്നാവില്ല. ആർക്ക് വേണ്ടിയാണോ ഞാന്‍ ആ പോസ്റ്റിട്ടുള്ള അവർക്കത് മനസ്സിലായില്ല. ഒരിക്കലും ആരേയും കുറ്റ പറഞ്ഞിട്ടില്ല ഞാന്‍ ആ പോസ്റ്റിട്ടത്. ഈ രാഷ്ട്രീയക്കാരൊക്കെ പ്രതികരിച്ചിരുന്നെങ്കില്‍ കേരളത്തിലെ മോഡിഫിക്കേഷന്‍ നിമയമങ്ങളില്‍ മാറ്റം ഉണ്ടാകുമായിരുന്നു. ഇനിയൊരിക്കലും ഇത്തരമൊരു കാര്യം ഉന്നയിച്ച് രംഗത്ത് വരില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications