കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുപേര്‍ മരിച്ച മമ്പാട് വാഹനാപകടം; പരുക്കേറ്റവര്‍ക്ക്ചികിത്സ നല്‍കാനാവാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മമ്പാട് പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ ഇന്നലെയുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച മുഴുവന്‍ പേരെയും ഇവിടുന്നുമാറ്റി. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്തരത്തില്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. പത്തുമാസം മാത്രം പ്രായമായ ആണ്‍കുട്ടിയടക്കം പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ ഹിബ (13), ആലുങ്ങല്‍ ആയിഷ (65), ഫാത്തിമ (12), നസീറ (30), ഹയ (3), ജസ (10) ഫൗസിയ (45) എന്നിങ്ങനെ എട്ടു പേരെയാണ് ഗുരുതരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

accident

മമ്പാട് പൊങ്ങല്ലൂരിലുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓമ്‌നി വാന്‍ ക്രെയിന്‍ ഉപയോഗിച്ചു മാറ്റുന്നു

എടവണ്ണയിലെ ഒറിജിന്‍ ബേക്കറി ഉടമ അക്ബറിന്റെ മകള്‍ എടവണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച വിവരമറിഞ്ഞ് എത്തിയതായിരുന്നു കുടുംബം. കുട്ടിയെ കണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ഓംനി വാന്‍ പൊങ്ങല്ലൂര്‍ പാലത്തിങ്ങല്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അക്ബറും സഹോദര പത്‌നിയും രണ്ടുകുട്ടികളും അപകടത്തില്‍ മരിച്ചു.


കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയില്‍ മമ്പാട് പൊങ്ങല്ലൂരിലാണ് ഇന്നലെ സ്വകാര്യ ബസ്സും, ഓമ്‌നി വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. കുട്ടികളടക്കം എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എടവണ്ണ ഒറിജിന്‍ ബേക്കറി ഉടമ മമ്പാട് പൊങ്ങല്ലൂര്‍ പരേതനായ ആലുങ്ങല്‍ മുഹമ്മദിന്റെ മകന്‍ അക്ബര്‍ അലി (43), സഹോദരിയും വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യയുമായ നസീറ(29), ഇവരുടെ മകള്‍ ദിയ(8), സഹോദരന്‍ നാസറിന്റെ ഭാര്യ ശിഫ(21), സഹോദരി ഫൗസിയയുടെയും, കല്ലറക്കല്‍ അബ്ദുറഷീദിന്റെയും മകളും, ഊര്‍ങ്ങാട്ടീരി തെഞ്ചേരി താളിയേരി അന്‍വര്‍ സാദിഖിന്റെ ഭാര്യയുമായ ശിഫാ ആയിഷ(19) എന്നിവരാണ് മരിച്ചത്. നസീറ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍വെച്ചും, മറ്റുള്ളവര്‍ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തും മുമ്പുമാണ് മരിച്ചത്. അലി അക്ബറിന്റെ മാതാവ് ആയിഷ(65), മക്കളായ നജ്‌വ(8), മുഹ്‌സിന ഷെറിന്‍(10), സഹോദരി ഫൗസിയ(45), നസീറയുടെ മക്കളായ ഹയ(3), ഹിബ നസ്‌നി(13), മരിച്ച ശിഫാ ആയിഷയുടെ മകന്‍ നാല് മാസം പ്രായമുള്ള റസല്‍ റൈഹാന്‍, മരിച്ച ശിഫയുടെ മകള്‍ പത്തുമാസം പ്രായമുള്ള ശസ ഫാത്തിമ എന്നിവരാണ് പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.


ഇന്നലെ ഉച്ചക്ക് 2.40ഓടെയാണ് കുണ്ടുതോട് പലത്തിന് സമീപം നാടിനെ നടുക്കിയ അപകടം. എടവണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവസവിച്ചു കിടക്കുന്ന അലി അക്ബറിന്റെ ഭാര്യ നസ്രിനെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിലമ്പൂര്‍ ഭാഗത്തു നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബാബു ബസുമായാണ് കൂട്ടിയിടിച്ചത്. കുണ്ടുതോട് പാലം കടന്ന് റോഡിലെ കുഴിവെട്ടിച്ച് മാറ്റുന്നതിനിടെ ഓമ്‌നി വാനിന്റെ മധ്യത്തില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പിന്നിലെ കാറിലിടിച്ച് തിരിയുന്നതിനിടയില്‍ വാനിന്റെ പിറകുവശത്തും ബസിടിക്കുകയായിരുന്നു. വാന്‍ നിശേഷം തകര്‍ന്നു. വാന്‍ ഓടിച്ചിരുന്ന അലി അക്ബറിനെ വാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഏഴ് പേരെ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലേക്കും, ഒരാളെ പെരിന്തല്‍മണ്ണ എം.ഇ.എസിലും, മറ്റുള്ളവരെ ഇ.എം.എസിലും പ്രവേശിപ്പിച്ചു.

English summary
mambad accident-cannot afford treatment to injuried people in manjery medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X