'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം
കൊച്ചി: മലയാളത്തിലെ താരസംഘടനയായ അമ്മയിലെ സംഭവബഹുലമായ തിരഞ്ഞെടുപ്പിന് ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അമ്മ നേതൃത്വത്തിന് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നടന്‍ ഷമ്മി തിലകന്‍ ജനറല്‍ ബോഡി യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് വിവാദമായത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്
ഷമ്മി തിലകന് എതിരെ നടപടിയെടുക്കണം എന്നാണ് അമ്മയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം മമ്മൂട്ടി അടക്കമുളള അംഗങ്ങള്‍ ഷമ്മിക്കെതിരെ നടപടിയെടുക്കരുത് എന്ന നിലപാടിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയില്‍ വെച്ച് അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. സംഘടനാ തിരഞ്ഞെടുപ്പ് കൂടി അന്ന് നടന്നു. അമ്മ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡണ്ടുമാരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു. മോഹന്‍ലാല്‍ നയിച്ച ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച എല്ലാവരേയും വിജയിപ്പിക്കാനായില്ല എന്നത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാണ്.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്ക് മത്സരിക്കാന്‍ ഷമ്മി തിലകന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഷമ്മി തിലകന്റെ പത്രിക തള്ളി. നാമനിര്‍ദേശ പത്രികയിലെ ഡിക്ലറേഷനില്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തന്റെ നോമിനേഷന്‍ തളളിയത് മനപ്പൂര്‍വ്വം ആണഎന്ന് ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു അമ്മ ഒട്ടും സുതാര്യമല്ലെന്നും ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

ഞായറാഴ്ച അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് എത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. നടന്‍ ദേവന്‍ ആണ് ഇതിനെതിരെ അമ്മ നേതൃത്വത്തിന് പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയുടെ വീഡിയോ എടുത്തതിന് ഷമ്മി തിലകന് എതിരെ നടപടി വേണം എന്ന് അമ്മയിലെ ഒരു വിഭാഗം അംഗങ്ങള്‍ പ്രസിഡണ്ട് മോഹന്‍ലാലിന് പരാതി നല്‍കിയിരിക്കുകയാണ്.

അതേസമയം ഷമ്മി തിലകന് എതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് മമ്മൂട്ടി അടക്കമുളള താരങ്ങളുടെ നിലപാട്. മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് ഷമ്മി തിലകന് എതിരെ ഇതുവരെ സംഘടന നടപടിയെടുക്കാത്തത് എന്നാണ് സൂചന. അതേസമയം അമ്മ നേതൃത്വം നടനെ താക്കീത് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഷമ്മി തിലകനെ താക്കീത് ചെയ്യുക.

അമ്മയില്‍ നിന്ന് ഇതുവരെ തന്നോട് ആരും വിശദീകരണം ചോദിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറയുന്നു. താന്‍ അമ്മ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഒളിക്യാമറയില്‍ അല്ല. എല്ലാവരും ഇരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണിലാണ് വീഡിയോ പകര്‍ത്തിയത്. അതേക്കുറിച്ച് ഇതുവരെ ആരും ചോദിച്ചിട്ടില്ലെന്നും ഇനി ചോദിച്ചാലും തന്റെ പക്കല്‍ കൃത്യമായ മറുപടി ഉണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു.

അമ്മ സംഘടനയുടെ ബൈലോയില്‍ വീഡിയോ എടുക്കരുത് എന്ന് പറഞ്ഞിട്ടില്ല. അംഗങ്ങള്‍ യോഗത്തിന്റെ വീഡിയോ പകര്‍ത്താന്‍ പാടില്ലെന്ന് ബൈലോയില്‍ എവിടെയാണ് പറഞ്ഞിട്ടുളളത് എന്ന് പരസ്യമായി മൈക്കിലൂടെ തന്നെ ഷമ്മി തിലകന്‍ ചോദിച്ചിരുന്നു. താന്‍ പകര്‍ത്തിയത് വീഡിയോ ആണോ ഫോട്ടോ ആണോ എന്ന് പോലും അവര്‍ക്ക് അറിയില്ല. യോഗത്തിന് എത്തുന്ന അമ്മ അംഗങ്ങളില്‍ പലരും ഫോട്ടോയും വീഡിയോയും എടുക്കാറുണ്ട്. താന്‍ അമ്മ സംഘടനയെ തകര്‍ക്കാന്‍ നടക്കുന്ന ആളല്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.