Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്ക വിളിച്ചത് ഇപ്പോഴത്തെ കേസില്‍ അല്ല; മറ്റൊരു പ്രശസ്തനെയും അവര്‍ സമീപിച്ചു- സാന്ദ്ര തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ വിവാദങ്ങളില്‍ നടന്‍ മമ്മൂട്ടിയുടെ പേര് കൂടി ഉയര്‍ന്നു കേട്ടത്തില്‍ നിര്‍മാതാവ് സാന്ദ്ര തോമസ് വ്യക്തത വരുത്തി. മമ്മൂട്ടി വിളിച്ചത് തന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസില്‍ അല്ല എന്ന് അവര്‍ വിശദീകരിച്ചു. ചില മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വാര്‍ത്ത വരുന്നത് കൊണ്ടാണ് സാന്ദ്രയുടെ വിശദീകരണം.

നിര്‍മാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിന്‍ സ്റ്റീഫനും പരസ്പരം കുറ്റപ്പെടുത്തി മാധ്യമങ്ങളെ കണ്ടതോടെ വിവാദം പുകയുകയാണ്. മമ്മൂട്ടിയുടെ പേര് കൂടി സാന്ദ്ര തോമസ് വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്നാണ് ലിസ്റ്റിന്‍ പറയുന്നത്. എന്നാല്‍ ലിസ്റ്റിന്‍ ആണ് മമ്മൂട്ടിയുടെ പേര് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരുന്നതെന്ന് സാന്ദ്രയും പറഞ്ഞു. ഏത് വിഷയത്തിലാണ് മമ്മൂട്ടി തന്നെ വിൡത് എന്നും സാന്ദ്ര വെളിപ്പെടുത്തി...

mammootty sandra-thomas-

''വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചത്. മമ്മൂക്കയും ലാലേട്ടനും വിഷയത്തില്‍ പ്രതികരിച്ചിരുന്നോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ താന്‍ കള്ളം പറഞ്ഞില്ല. തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞു. നോമിനേഷന്‍ തള്ളിയ വിഷയത്തില്‍ കേസിന് പോകരുത് എന്ന് മമ്മൂക്ക പറഞ്ഞു എന്നാണ് പല മാധ്യമങ്ങളിലും വരുന്നത്...

അതല്ല വാസ്തവം. മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നുണ്ടായ ദുരനുഭവത്തിനെതിരെ പരാതി കൊടുത്തിരുന്നു. കേസില്‍ നാലു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ആ വിഷയത്തിലാണ് കേസുമായി പോകരുത് എന്ന് ആവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചത്. അതിന് മുമ്പ് ഇന്‍ഡസ്ട്രിയിലെ മറ്റൊരു പ്രശസ്തനെ അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് സമീപിച്ചിരുന്നു...

മാപ്പ് പറയാന്‍ അവര്‍ തയ്യാറാകാത്തത് കൊണ്ട് അദ്ദേഹം പിന്മാറി. പിന്നീടാണ് മമ്മൂക്കയെ സമീപിച്ചതും അദ്ദേഹം തന്നെ വിളിച്ചതും. തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചപ്പോള്‍ മമ്മൂക്കയ്ക്ക് കാര്യങ്ങള്‍ ബോധ്യമായി. ഇനി സാന്ദ്രയ്ക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഒരു തവണ താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് പല മാധ്യമങ്ങളും ചോദിച്ചപ്പോള്‍ ഇനി പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞതാണ്...

ഇപ്പോള്‍ ലിസ്റ്റിന്‍ വലിച്ചിഴച്ചു കൊണ്ടുവന്നത് കൊണ്ടാണ് വീണ്ടും പ്രതികരിക്കേണ്ടി വന്നത്. വലിയ സൈബര്‍ അറ്റാക്ക് തനിക്കെതിരെ നടക്കുന്നുണ്ട്. താന്‍ പറഞ്ഞിട്ടുള്ളത് സത്യവും നടന്നതുമായ കാര്യങ്ങളാണ്. മമ്മൂക്കയെ ഇതിലേക്ക് കൊണ്ടുവരാന്‍ താല്‍പ്പര്യമില്ല. ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് അന്ന് ചെയ്തത്. ഇനി കൂടുതല്‍ അതിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല...

ഇന്‍ഡസ്ട്രിയിലെ ആരും തന്റെ ശത്രുക്കളല്ല. കോമണ്‍ കോസിന് വേണ്ടിയാണ് തന്റെ പോരാട്ടം. ലിസ്റ്റിനെ പോലുള്ളവര്‍ മമ്മൂക്കയെ ഇനിയെങ്കിലും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം കൂടിയാണ് മമ്മൂക്ക. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നത്. സിനിമയില്‍ നിന്ന് പിന്‍മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. മമമൂക്കയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയുമില്ല''.- സാന്ദ്ര തോമസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+