കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ശരിയല്ല: മമ്മൂട്ടി

  • By Lakshmi
Google Oneindia Malayalam News

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്‍ മമ്മൂട്ടി. ജന്മഭൂമി പത്രമാണ് ആദ്യമായി മമ്മൂട്ടി ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ഇത് മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഇതില്‍ അല്‍പം പോലും കാര്യമില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Mammootty

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യം ആലോചിക്കാമെന്ന് മമ്മൂട്ടി ഇടതുപക്ഷത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നിര്‍ബ്ബന്ധിച്ചാല്‍ മമ്മൂട്ടിയ്ക്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും മറ്റുമാണ് ജന്മഭൂമി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫേസ്ബുക്കില്‍ മമ്മൂട്ടി നല്‍കിയിരിക്കുന്ന വിശദീകരണത്തിന് സമ്മിശ്രമായ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ മമ്മൂട്ടി നടനായി മാത്രം നിലനിന്നാല്‍മതിയെന്നും രാഷ്ട്രീയത്തിലേയ്ക്ക് വരരുതെന്നും പറയുമ്പോള്‍ മറ്റുചിലര്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

English summary
Mammootty clarified on his Facebook page that the reports over his candidature in coming Parliament Elections are wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X