ഒ ടി ടികൾ സിനിമയുടെ റീച്ച് വർധിപ്പിക്കുന്നു: മാലിക് തിയേറ്ററിൽ കാണേണ്ട സിനിമ; നടൻ ചന്തുനാഥ്
കൊവിഡ് വ്യാപനത്തോടെ തിയേറ്ററുകൾ അടച്ചിട്ടതോടെയാണ് കേരളത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾ ജനങ്ങൾക്കിടയിൽ ഇടംപിടിക്കുന്നത്. പ്രേക്ഷകരുടെ ആരവങ്ങളറിഞ്ഞ് തിയേറ്റിലിരുന്ന് സിനിമ കാണുന്നതിന്റെ ആവേശം മലയാളികൾക്ക് നഷ്ടമായിട്ട് ഒന്നര വർഷം പിന്നിട്ടു. ഭാഗികമായി തിയ്യറ്ററുകൾ തുറന്ന് നൽകിയെങ്കിലും രോഗവ്യാപനം രൂക്ഷമായതോടെ മലയാളികളുടെ സിനിമാ ആസ്വാദനം വീടുകളിലേക്ക് ചുരുങ്ങുകയായിരുന്നു. സിനിമകൾ ആമസോൺ പ്രൈമിലും നെറ്റ് ഫ്ലിക്സിലും ഇടം പിടിക്കുന്നതോടെ പ്രേക്ഷകരുടെ കാഴ്ചകൾക്കും ആസ്വാദനത്തിനും സിനിമാ അനുഭവങ്ങൾക്കും പരിണാമങ്ങളുണ്ടായിട്ടുണ്ട്.
മഹേഷ് നാരായണൻ ചിത്രം മാലിക് പുറത്തിറങ്ങിയതിന് പിന്നാലെ ഒടിടി റിലീസുകളെക്കുറിച്ച് വൺഇന്ത്യയോട് തുറന്ന് സംസാരിക്കുകയാണ് നടൻ ചന്തുനാഥ്.

സിനിമകൾ എപ്പോഴും തിയ്യറ്റർ റിലീസ് ചെയ്യുന്നതാണ് ഇഷ്ടപ്പെടുന്നതെങ്കിലും തിയ്യറ്ററിനെ അപേക്ഷിച്ച് ഒടിടി റിലീസ് ചെയ്യുമ്പോൾ സിനിമ കൂടുതൽ പേരിലേക്ക് എത്തിച്ചേരും എന്നൊരു പ്രത്യേകത ഉണ്ടെന്നാണ് ചന്തുനാഥ് സാക്ഷ്യപ്പെടുത്തുന്നത്. ഓരോ സിനിമയും തിയ്യറ്റ റിൽ കാണുമ്പോൾ വേറിട്ട അനുഭവം തരുന്നത് തന്നെയായിരിക്കുമെന്ന് നമുക്ക് അവകാശപ്പെടാം. തിയേറ്ററിൽ കാണേണ്ട ഓഡിയോ വിഷ്വൽ ക്വാളിറ്റി ഉള്ള ഒരു സിനിമയാണ് മാലിക് എന്നും അദ്ദേഹം പറയുന്നു. തിയ്യറ്ററിൽ അത്രയും വലിയൊരു സ്ക്രീനിൽ ഒരുപാട് പേർ കൂടിയിരുന്ന് കാണുമ്പോഴുള്ള ഇംപാക്റ്റ് വേറെയാണ്. ഇതുപോലെ എല്ലാ സിനിമകളും തിയ്യ റ്ററുകളിൽ കാണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഒടിടി പ്ലാറ്റുഫോമുകളുടെ ഒരു ഗുണമേന്മയായിട്ട് എടുത്ത് പറയാവുന്നത്. റിലീസ് ആയി നിമിഷങ്ങൾക്കകം ഇന്ത്യയിലെല്ലായിടത്ത് നിന്നുമുള്ളവർ സിനിമ കാണുകയാണ്. കുറച്ച് സമയത്തിനുള്ളിൽ കുടുതൽ പേരിലേക്ക് സിനിമ എത്തുമ്പോൾ അഭിനേതാക്കളെ കൂടുതൽ ആളുകൾ കാണുകയും അവർക്ക് സ്വീകാര്യത വർധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ആത്യന്തികമായി സിനിമകൾ തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ചന്ദുനാഥ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ എല്ലാവർക്കും പറയാനുള്ളത് കൊവിഡ് വീട്ടിലിരുത്തിയതിന്റെയും ഇതിനിടെ അതിജീവിച്ച പ്രതിസന്ധികളെയും കുറിച്ചായിരിക്കും. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലികിന് പ്രേക്ഷകർ ഗംഭീര വരവേൽപ്പ് നൽകിയതിന് പിന്നാലെ വൺഇന്ത്യയോട് അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ചന്തുനാഥ്. ലോക്ക്ഡൌണിന്റെ തുടക്കത്തിൽ കാലിടറിയെങ്കിയെങ്കിലും എഴുത്തിലേക്കും കലയിലേക്കും ജീവിതത്തെ തുറന്നുവിട്ട് സന്തോഷം കണ്ടെത്തിയെന്നാണ് ചെറുചിരിയോടെ ചന്തുനാഥ് പറഞ്ഞു തുടങ്ങുന്നത്.

പ്രത്യേകിച്ച് സിനിമാ പശ്ചാത്തലമില്ലാതിരുന്നിട്ടും സിനിമയിലെത്തി വളർച്ചയുടെ പടികൾ കയറിത്തുടങ്ങിയപ്പോഴാണ് കൊവിഡ് കാലം തനിക്ക് മുമ്പിൽ വില്ലനായെത്തുന്നത്. പതിനെട്ടാം പടിക്കും മാലിക്കിനും ശേഷം മോഹൻ ലാലിനൊപ്പം റാമിലും ഫഹദ് ഫാസിലിനൊപ്പം മാലിക്കിലും അഭിനയിച്ച ശേഷം വന്ന ഗ്യാപ്പ് അൽപ്പം നിരാശപ്പെടുത്തിയെങ്കിലും എഴുത്തിലേക്കും മറ്റും തിരിഞ്ഞുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ സമയത്ത് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'സപ്പോർട്ട് സിസ്റ്റം' എന്ന കൂട്ടായ്മയ്ക്കൊപ്പമായിരുന്നു പ്രവർത്തനങ്ങൾ. പത്തോളം തിരക്കഥകളാണ് ഇക്കാലയളവിനുള്ളിൽ പൂർത്തിയാക്കിയത്.

ഈ സമയത്ത് 'ചോര' എന്ന പേരിൽ ഒരു ഹൃസ്വചിത്രം സംവിധാനം ചെയ്തിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് പ്രദീപ് നായരാണ് ക്യാമറ ചലിപ്പിച്ചത്. ഭാര്യ സ്വാതി ക്യാമറയ്ക്ക് മുമ്പിലെത്തുന്ന 'സ്വാ' എന്ന പേരിൽ ഒരു മാഷപ്പും ഇതിനിടെ പുറത്തിറക്കി. പ്രേക്ഷരിൽ നിന്ന് നല്ല പ്രതികരമാണ് ഇതിന് ലഭിച്ചതെന്നും ചന്തുനാഥ് പറയുന്നു. ഇതിനിടെ ലോക്ക്ഡൗണ്‍
ഇളവുകൾ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് പുനരാരംഭിച്ചെങ്കിലും വീണ്ടുമെത്തിയ ലോക്ക്ഡൗണ്‍
സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുകയായിരുന്നു. വ്യായാമം ചെയ്തും രണ്ടര വയസുകാരനായ മകൻ നീലാൻശിനൊപ്പം സമയം ചെലവിട്ടും ഈ ദിനങ്ങൾ ചെലവഴിച്ചു.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയ്ക്ക് ശേഷം മാലിക് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ചന്തുനാഥ്. പതിനെട്ടാം പടിയിലെ ജോയിയെ പ്രേക്ഷകർ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല. ചിത്രത്തിലെ താടിയും മുടിയും നീട്ടിയ ഫ്രീക്കൻ കോളേജ് അധ്യാപകനിൽ നിന്ന് മാലിക്കിലേക്കുള്ള വേഷപ്പകർച്ച സന്തോഷം തരുന്നതാണെന്ന് ചന്തുനാഥും പറയുന്നു. അധ്യാപകനും നാടക പരിശീലകനുമായിരുന്ന തന്റെ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതായിരുന്നു കഥാപാത്രമെങ്കിലും നടത്തവും സംസാരവും അടക്കം ചിട്ടയോടെ പരിശീലിച്ച് മാറ്റിയെടുക്കുകയായിരുന്നുവെന്നാണ് താരത്തിന് പറയാനുള്ളത്.

"എനിക്ക് പതിനെട്ടാം പടിക്ക് ശേഷം ആദ്യത്തെ കോളാണ് മഹേഷ് സാറിന്റേത്. പതിനെട്ടാം പടിയിലെ അഭിനയം ഇഷ്ടപ്പെട്ടുവെന്നും ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും സ്ക്രീൻ ടെസ്റ്റുണ്ടെന്നും വരുമോ എന്നും ഒക്കെ ചോദിച്ചു. ഒരു പോലീസ് ഓഫീസറുടെ വേഷമാണെന്നും എല്ലാം പറഞ്ഞിരുന്നു. അങ്ങനെയാണ് റിഷഭ് എന്ന പോലീസ് ഓഫീസറിലേക്ക് താൻ എത്തിച്ചേരുന്നത്" സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് ഞാൻ മഹേഷ് സാറിനോട് പറഞ്ഞത് എനിക്കിത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ്. അപ്പോൾ എനിക്ക് സ്ക്രിപ്റ്റിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ലെന്നും ചന്തുനാഥ് പറയുന്നു. ഇത്രയും വലിയ പടത്തിന് സാറിന് എന്നെക്കാൾ നല്ലൊരു ഓപ്ഷൻ കിട്ടുമെന്ന് താൻ പറഞ്ഞെങ്കിലും അദ്ദേഹം തന്നിൽ വിശ്വാസമർപ്പിച്ചുവെന്നും ചന്തുനാഥ് പറയുന്നു. സംവിധായകൻ മഹേഷ് നാരായണയൻ നൽകിയ ആത്മവിശ്വാസമാണ് തന്റെ ക്യാരക്ടറിന് കരുത്തായതെന്നും താരം ഓർക്കുന്നു.

പെട്ടെന്ന് താടി വടിച്ചു കളയുമ്പോ ആളുകൾക്ക് ആക്സപ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് എനിക്കറിയായിരുന്നു. എന്നാൽ അതിനെ ഒരു പ്ലസായിട്ടാണ് താൻ കണ്ടതെന്നും ചന്തുനാഥ് പറയുന്നു. "ഞാൻ ഒരു മോഡലല്ലല്ലോ, നടനാണല്ലോ അതുകൊണ്ട് ഏത് ലുക്കിലും നമ്മൾ ക്യാരക്ടറിലേക്ക് വരികയെന്നതാണ് ഇതിൽ പ്രധാനം" അദ്ദേഹം പറയുന്നു. "മാലിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ച ശേഷം മാത്രമാണ് ചിത്രത്തിന്റെ ക്യാൻവാസ് എത്ര വലുതാണെന്നും ജലജേച്ചിയെപ്പോലുള്ള വലിയ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യാനുണ്ടെന്നും ഫഹദിക്കയ്ക്കൊപ്പം കോമ്പിനേഷൻ സീനുകളുണ്ടെന്നും മനസ്സിലാക്കുന്നത്." ചന്തുനാഥ് പറയുന്നു.

"മഹേഷ് സാറിന്റെ ഒരു സംവിധാന രീതി എന്ന് പറഞ്ഞാൽ ഒരു എഡിറ്ററെന്ന നിലയിൽ സാറിന്റെ തലയിൽ ഈ സിനിമ കിടപ്പുണ്ട്. ആ കട്ട്പോയിന്റ്സിലാണ് സാർ ഓരോ സീനും കാണുന്നത്. ആക്ടേഴ്സ് എങ്ങനെ ചെയ്യണമെന്ന് സാറിന് ധാരണയുള്ളത് കൊണ്ടുതന്നെ സാർ അക്കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തരും. പിന്നീട് ഇത് സിനിമയുടെ അവസാനം വരെ നിലനിർത്തുക എന്നതാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം നമുക്കുള്ള ടാസ്ക് എന്ന് പറയുന്നത്. ഭാഗ്യവശാൽ അത് സിനിമയിൽ പ്രതിഫലിച്ചു" ചന്തുനാഥ് പറയുന്നു.

മാലിക്കിനെക്കുറിച്ച് പറയുമ്പോൾ വലിയ സിനിമയിൽ ചെറിയൊരു സ്ക്രീൻ സ്പേസ് എന്ന നിലയിലാണ് കണ്ടിരുന്നതെങ്കിലും സിനിമ ഇറങ്ങിയതോടെ മികച്ച പ്രതികരണമാണ് തന്റെ കഥാപാത്രത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നേരിട്ടും സോഷ്യൽ മീഡിയയിലും തന്നെത്തേടിയെത്തുന്ന പ്രതികരണങ്ങൾ ഏറെ സന്തോഷം തരുന്നതാണെന്നും താരം പറയുന്നു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്ക് മികച്ച പ്രതികരണമാണ് മാലിക്കിലെ അഭിനയത്തിന് ലഭിച്ചതെന്നും ചന്തുനാഥ് സാക്ഷ്യപ്പെടുത്തുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ലാംഗ്വേജാണ് സിനിമയിൽ അനുഭവപ്പെട്ടത് എന്നിങ്ങനെയുള്ള അഭിനന്ദനങ്ങൾ തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

"പതിനെട്ടാംപടിയിൽ ജോയ് എന്ന ക്യാരക്ടർ ചെയ്തതിന് ശേഷം ഒതുക്കിപ്പിടിച്ച് ക്യാരറ്റക്ടറാണ് ഇപ്പോൾ മാലികിൽ ചെയ്യേണ്ടിവന്നിട്ടുള്ളത്. ഇതിന് ശേഷം ഖജുരാഹോ ഡ്രീംസിലും മോഹലൻ ലാൽ- ജീത്തുജോസഫ് ചിത്രമായ റാമിലും തന്നെത്തേടിയെത്തിയിട്ടുള്ളതും വേറിട്ട വേഷങ്ങളാണെന്നും ചന്ദുനാഥ് പറയുന്നു. അഭിറാം സംവിധാനം ചെയ്ത ഹിമാലയൻ കശ്മലൻ എന്ന സിനിമയിലും നേരത്തെ അഭിനയിച്ചിട്ടുണ്ട്. അധ്യാപകനായിരിക്കെ ജോലിയുപേക്ഷിച്ച് സിനിമാരംഗത്തേക്ക് വരുമ്പോൾ തനിക്ക് ആദ്യം അവസരം നൽകിയത് അഭിറാം ആയിരുന്നുവെന്നും ചന്തുനാഥ് ഓർക്കുന്നു. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കള്ളുകുടിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരൻ. വളരെ ഗ്രാമീണനായ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യനായാണ് ചിത്രത്തിൽ വേഷമിട്ടത്. ഒരു കലാകാരൻ എന്ന നിലയിൽ വേറിട്ട കഥാപാത്രങ്ങൾ ലഭിക്കുന്നുവെന്നത് ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും താരം പറയുന്നു.

മാലികിന് ശേഷം അനൂപ് മേനോന്റെ ത്രില്ലറായ 21 ഗ്രാം, ജോഷി ചിത്രമായ പാപ്പൻ, സേതു തിരക്കഥയൊരുക്കിയ ഖജുരാഹോ ഡ്രീംസ്, സൻജിത്ത് സംവിധായകനായെത്തുന്ന ത്രയം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ചന്ദുനാഥിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാൽ- ജീത്തുജോഫസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ട്വൽത്ത് മാനാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം. ഇതേ ടീമിനൊപ്പം രണ്ടാമത്തെ ചിത്രത്തിലും ഒരുമിക്കുന്നതിന്റെ ത്രില്ലിലാണ് താരം. ജോഷി ചിത്രമായ പാപ്പനിൽ സുരേഷ് ഗോപിയ്ക്കൊപ്പം അഭിനയിച്ചു. മാലിക്കിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് ചന്ദുനാഥിനെ തേടിയെത്തിയിട്ടുള്ളത്.

സ്കൂൾ കാലം മുതൽ മുതൽ വിദ്യാഭ്യാസത്തിനൊപ്പം കലയെയും പ്രോത്സാഹിപ്പിച്ച കുടുംബമായിരുന്നു ചന്തുനാഥിന്റേത്. കോളേജിലെത്തിയപ്പോഴും ഇത് തുടർന്നു നാടകത്തിലേക്കും അഭിനയത്തിലേക്കും വന്നതിനൊപ്പം സ്വപ്നങ്ങളിൽ സിനിമയും ഇടംനേടിയിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിലെയും ബെംഗളൂരു ക്രൈസ്റ്റിലെയും കോളേജ് വിദ്യാഭ്യാസത്തിന് ശേഷമാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. ഇതിനിടെ മാർ ഇവാനിയോസിലായിരിക്കെ യൂണിവേഴ്സിറ്റി കലോത്സവത്തിലും ജേതാവായിട്ടുണ്ട്. ഇതിനിടെ നാടക പരീശീലകനായും കഴിവ് തെളിയിച്ചിട്ടുണ്ട്.
Recommended Video

കരിയറിന്റെ തുടക്കകാലത്ത് ബെംഗളൂരു ക്രൈസ്റ്റിൽ അധ്യാപകനായും പിന്നീട് ബെംഗളൂരുവിലെയും തിരുവനന്തപുരത്തേയും ഇന്റർനാഷണൽ സ്കൂളുകളിലുമായി നാലര വർഷം അധ്യാപന ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് ശങ്കർ രാമകൃഷ്ണണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലേക്ക് ചന്തുനാഥ് എത്തുന്നത്. എന്നാൽ സുരേഷ് ഉണ്ണിത്താന്റെ മകനും സുഹൃത്തുമായ അഭിറാം സംവിധാനം ചെയ്ത ഹിമാലയത്തിലെ കശ്മലൻ ആയിരുന്നു ആദ്യ ചിത്രം. ഡിഗ്രി കാലം മുതലേ ഉള്ളിലുണ്ടായിരുന്ന അഭിനയം എന്ന സ്വപ്നം ജീവിതത്തിൽ ഓരോ ചുവടുവെക്കുമ്പോഴും ഉള്ളിലുണ്ടായിരുന്നുവെന്നും ചന്തുനാഥ് പറയുന്നുണ്ട്.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications