മമ്മൂക്കാ..നിങ്ങളിത്രയും ചീപ്പായിരുന്നോ? ജെല്ലിക്കെട്ടില്‍ താരത്തിന്റെ വിശദീകരണം...
നമ്മുടെ സമരമാര്‍ഗം കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കലും കെഎസ്ആര്‍ടിസിക്ക് കല്ലെറിയസലുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: നേതാവില്ലാതെ മൊട്ടു സൂചികൊണ്ട് പോലും അക്രമം നടത്താതെയുള്ള ജെല്ലികെട്ട് സമരം കേരളത്തിന് സ്വപ്‌നം കാണാന്‍ പോലും സാധിക്കകാത്തതാണെന്ന് നടന്‍ മമ്മൂട്ടി. നമ്മുടെ സമരമാര്‍ഗം കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കലും കെഎസ്ആര്‍ടിസിക്ക് കല്ലെറിയസലുമാണെന്നും അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട് സമരത്തിന് വീഡ്യോയിലൂടെ നേരത്തെ മമ്മൂട്ടി ഐക്യദാര്‍ഢ്യമര്‍പ്പിച്ചിരുന്നു. ഇത് വന്‍ ചര്‍ച്ചയുമായിരുന്നു. തുടര്‍ന്ന് വിശദീകരവുമായി മമ്മൂട്ടി രംഗത്തെത്തുകയായിരുന്നു.

അഭിപ്രായം
തമിഴ്‌നാട്ടില്‍ അഞ്ച് ലക്ഷത്തോളം പേര്‍ ഒരു നേതാവ് പോലും ഇല്ലാതെയാണ് സമരത്തിന് അണിനിരന്നത്. എന്നാല്‍ സമരം നടക്കുമ്പോള്‍ വീട്ടിലിരുന്ന് അഭിപ്രായം പറയുന്നവരാണ് മലയാളികളെന്ന് താരം പറഞ്ഞു.

സമരമാര്‍ഗം
കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിയലാണ് നമ്മുടെ സംസ്‌ക്കാരം. സമരത്തിന്റഎ പേരില്‍ കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിക്കുന്നതും മലയാളികളാണെന്ന് മമ്മൂട്ടി പറഞ്ഞു.

ജെല്ലികെട്ട്
ഞങ്ങളുടെ നാട്ടിലുള്ളതു ഞങ്ങള്‍ക്കെന്ന നിലപാടുമായി ആഗോളവല്‍ക്കരണത്തിനെതിരായ സമരമായും ജെല്ലിക്കെട്ടിനെ കാണണമെന്നും അദ്ദേഹം വിശദീകരിച്ചു.

നിലപാട്
വാട്‌സ് ആപ്പ് സാംസ്‌കാരിക കൂട്ടായ്മ ഞാറ്റുവേല സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

ജെല്ലിക്കെട്ട്
കേരളത്തില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ടു തൊഴിലാളികള്‍ നടത്തിയ സമരത്തിനെതിരെ പലരും എതിര്‍ത്തു സംസാരിച്ചതു നാം കണ്ടതാണ്. അവര്‍ പിടിക്കുന്ന മല്‍സ്യം അവര്‍ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓര്‍ത്തില്ല. കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല ജെല്ലിക്കെട്ടെന്നും മമ്മൂട്ടി പറഞ്ഞു.

പൗരുഷത്തിന്റെ ലക്ഷണം
പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്. മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണു ജെല്ലിക്കെട്ടെന്നും മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications