
ഷമ്മി തിലകനെ പുറത്താക്കരുതെന്ന് മമ്മൂട്ടി: ഒന്നുകൂടി ആലോചിക്കണമെന്ന് ജഗദീഷ്
കൊച്ചി: താരസംഘടനയായ എ എം എം എയില്‍ നിന്നും നടന്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടപ്പോള്‍ മറിച്ചുള്ള നിലപാട് സ്വീകരിച്ചത് ചുരുക്കം ചിലർ പേർ മാത്രം. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നതില്‍ എതിർപ്പ് ഉന്നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍
ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കൽ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണം എന്ന ആവശ്യമാണ് നടൻ ജഗദീഷ് ഉന്നയിച്ചത്.
നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധന

അച്ചടക്ക ലംഘനം നടത്തിയ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഭൂരിപക്ഷം അംഗങ്ങളും നടപടിയെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നത്. കഴിഞ്ഞ 'അമ്മ' ജനറൽ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ പകർത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതും പരസ്യമായി സംഘടനയ്ക്ക് എതിരെ ഉയർത്തുന്ന വിമർശനങ്ങളുമാണ് അച്ചടക്കലംഘനമായി ആരോപിക്കപ്പെട്ടിരിക്കുന്നത്.
എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

സംഭവത്തില്‍ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ നേരത്തേയും രംഗത്ത് എത്തിയിയിരുന്നു. അന്നും മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും സംഘടനയിലെ ചിലര്‍ ഉറച്ചുനിന്നതോടെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു.

പിന്നാലെ അച്ചടക്കലംഘനമെന്ന ആരോപണത്തില്‍ അന്വേഷണത്തിനായി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് നല്‍കിയെങ്കിലും ഷമ്മി തിലകന്‍ ഹാജാരായിരുന്നില്ല. ഇതേ തുടർന്നാണ് ഇന്നത്തെ യോഗത്തിലും ഷമ്മി തിലകനെതിരെ നടപടിയെന്ന ആവശ്യം ഭൂരിപക്ഷം പേരും ശക്തമായി ഉന്നയിച്ചത്.

അതോടൊപ്പം തന്നെ ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു. എഎംഎംഎ ഭാരവാഹികൾ. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ എടുത്ത് ചാടി നടപടിയെടുക്കാൻ ഇല്ലെന്നും ഭാരവാഹികൾ പറഞ്ഞു. കോടതി വിധി വരുന്നതുവരെ ക്ഷമിക്കൂവെന്നായിരുന്നു എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലെ ഭാരവാഹികളുടെ പ്രതികരണം.