Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി ചിത്രം മാത്രമല്ല,'മാളികപ്പുറവും' തള്ളി;ഉണ്ണി മുകുന്ദൻ ചിത്രത്തിന് 100 കോടി ഇല്ല,കിട്ടിയത് ഇതാ

100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും മലയാള ചലച്ചിത്ര വ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്നുമുള്ള നിർമാതാവ് സുരേഷ് കുമാറിന്റെ സിനിമ മേഖലയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. കള്ളക്കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും സിനിമയുടെ യഥാർത്ഥ കളക്ഷൻ റിപ്പോർട്ട് തേടിപ്പോയാൽ ഞെട്ടിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിവെക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. മമ്മൂട്ടി നായകനായി ഇറങ്ങിയ മാമാങ്കം, ഉണ്ണി മുകുന്ദനെ നായകനാക്കിയൊരുക്കിയ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊന്നും നൂറ് കോടി ക്ലബ്ലിൽ ഇടം പിടിച്ചിട്ടില്ലെന്നും വെറുതെ പ്രചരണം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2018 മികച്ച് കളക്ഷൻ നേടിയതായും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' മാമാങ്കം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസം ഭയങ്കര കളക്ഷനായിരുന്നു. പിന്നെ നേരെ താഴോട്ട് പോയി. പക്ഷെ കേക്ക് കട്ട് ചെയ്യാം പോസ്റ്റർ ഇറക്കാം എന്നൊക്കെ ചിലർ പറഞ്ഞു. പരിചയക്കുറവിന്റെ പ്രശ്നം ഉണ്ടല്ലോ.ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു പലരും പറഞ്ഞത്. അങ്ങനെയാണ് 135 കോടി എന്ന പോസ്റ്ററൊക്കെ ഇടുന്നത്.

unnimalikappuram2-1

നമ്മുടെ ആള്‍ക്കാര്‍ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാള്‍ ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാമെന്ന്. എന്നാൽ താൻ ഇല്ലെന്ന് വ്യക്തമായി പറഞ്ഞു. ഇതിനൊക്കെ ശേഷമാണ് സിനിമയെ പഠിക്കുന്നത്. സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടര്‍ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി , അതിനുശേഷം എന്‌റെ സിനിമയെ കുറിച്ച് മറ്റൊരു വിവാദം ഇതുവരെ ഉണ്ടായിട്ടില്ല.

സിനമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് ഞാൻ. ഡയറക്ടുടെ സ്വഭാവം നോക്കി, പ്രശ്നക്കാരായ നടൻമാരെ അടുപ്പിക്കാതെയൊക്കെയാണ് സിനിമ ചെയ്ത് തുടങ്ങിയത്. എന്റെ സജഷൻ ഒക്കെ സിനിമയിൽ പറയാറുണ്ട്. ചിലർ അംഗീകരിക്കും, ചിലർ അംഗീകരിക്കില്ല.

2018 ൽ യഥാർത്ഥ പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിമർശനം ഉയർന്നു. ജനങ്ങൾക്ക് ആസ്വദിക്കാനാണ് സിനിമ. ലാഗ് ഇല്ലാതെയൊക്കെ കൊണ്ടുപോകേണ്ടതുണ്ട്. അല്ലാതെ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ എടുക്കുക നടക്കുന്ന കാര്യമല്ല. ജൂഡ് പറഞ്ഞത് ജനങ്ങൾക്ക് ആസ്വദിക്കാനുള്ള സിനിമ എന്നാണ്. 2018 ലെ പ്രളയത്തെ പറ്റി പഠിക്കാനൊന്നും ഈ സിനിമ കൊടുക്കാൻ സാധിക്കില്ല. അതിന് വേണമെങ്കിൽ ഞാൻ തന്നെ ഒരു ഡോക്യുമെന്ററി ചെയ്യണം, ഇല്ലെങ്കിൽ ചരിത്രത്തോട് കാണിക്കുന്ന നീതികേടായിരിക്കും.

സിനിമ പക്ഷെ പലരും ഏറ്റെടുത്തു. അവാർഡിനൊക്കെ പരിഗണിക്കപ്പെട്ടല്ലോ, ഓസ്കാറിന് പോയൊരു സിനിമയാണ് ഇവിടെ മൈന്റാക്കിയിട്ട് പോലുമില്ല, കാരണം അറിയാലോ. പിന്നെ ഇത് കേരളമാണ്, ഇവിടെ ഇതൊക്കെ പ്രതീക്ഷിക്കാം. ഏത് പാർട്ടിയിലായാലും അവർക്ക് വേണ്ടതേ അംഗീകരിക്കൂ.

ചാവേർ തീയറ്ററിൽ വർക്കാവാത്ത സിനിമയാണ്. പക്ഷെ വലിയ നഷ്ടം ഉണ്ടായില്ല. കാരണം ഒടിടിയിൽ നല്ല ബിസിനസ് നടക്കുന്നൊരു സിനിമയാണ്. അതേസമയം സിനിമയിലെ രാഷ്ട്രീയവും ചില താരങ്ങളുടെ രാഷ്ട്രീയവുമൊക്കെ പ്രശ്നമായി. സിനിമ ഇറങ്ങി ആദ്യ മണിക്കൂറിൽ തന്നെ സിനിമയിൽ ഒന്നുമില്ല എന്ന രീതിയിലൊക്കെ പ്രചരണം ഉണ്ടായി. ആദ്യ രണ്ട് ഷോയിൽ ആളുകൾ കൈവിട്ട് കളഞ്ഞാൽ പിന്നെ എങ്ങനെയൊക്കെ പൊക്കിക്കൊണ്ടുവരാൻ ശ്രമിച്ചാലും നടക്കില്ല. ഡീഗ്രേഡിങ് എന്ന് പറയാൻ പറ്റില്ല, ആളുകൾ വിചാരിച്ച രീതിയിൽ വന്നുകാണില്ല. പക്ഷെ നല്ല ചിത്രമായിരുന്നുവെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്തായാലും സിനിമ കൂടുതൽ പോകുന്നതിന് മുൻപ് തന്നെ സിനിമ വലിച്ചു. അതൊന്നും മനപ്പൂർവ്വനാണെന്ന് കരുതുന്നില്ല. പിന്നെ ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. മാത്രമല്ല മുൻവിധിയോടെ സമീപിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്ലൈറ്റ്, ഒ ടി ടി റൈറ്റ്സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി നേടിയത്. അതേസമയം 2018 നേടിയത് 200 കോടിയാണെന്നത് സത്യമാണ് ,ഏകദേശം 170 കോടിയോളം പടം നേടി. അന്നൊക്കെ ഒടിടി നല്ല ബിസിനസ് ആയിരുന്നു.

സുരേഷേട്ടൻ പറഞ്ഞത് ഒരു കണക്കിന് സത്യമാണ്. സർക്കാരിന് കൊടുക്കുന്ന ജിഎസ്ടി, നികുതി എന്നതൊന്നും ജനങ്ങളെ അറിയിക്കേണ്ട ആവശ്യമില്ല. നമ്മൾക്ക് കിട്ടിയത് മാത്രമേ പറയേണ്ടതുള്ളൂ, പക്ഷെ അത് പറയാൻ പലർക്കും മടികാണും. ഇത്രയൊക്കെ പണം മുടക്കി എടുത്തിട്ട് ഇത്രയല്ലേ തിരിച്ച് കിട്ടിയത് എന്ന ചിന്തയായിരിക്കും. ഇതൊക്കെ കൊണ്ടാണ് കോടി ക്ലബ്ബൊക്കെ പറയുന്നത്.

അതേസമയം ഒരു സിനിമ കോടി ക്ലബ്ലിൽ കയറി എന്ന് പറയുന്നതിനെയൊക്കെ ജനങ്ങൽ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്. സിനിമ നല്ലതാണെങിൽ കാണണം, അത്രയേ ഉള്ളൂ. കോടി ക്ലബ് എന്നൊക്കെ പറഞ്ഞാൽ ഗുണം കിട്ടുന്ന മറ്റ് ചിലരുണ്ട്. ഡയറക്ടർ, നടൻമാർ ഇവർക്കൊക്കെയാണ് ഗുണം. തങ്ങളുടെ കോടി ക്ലബ് കാണിച്ച് അവർ തങ്ങളുടെ പ്രതിഫലം ഉയർത്തും', വേണു കുന്നപ്പിള്ളി പറഞ്ഞു.

സംവിധായകൻ ദീപു കരുണാകരൻ-നടി അനശ്വര വിവാദത്തിലും വേണു പ്രതികരിച്ചു. 'താരങ്ങൾ പലകാരണങ്ങൾ കൊണ്ട് പ്രമോഷന് ഉണ്ടാകാത്ത സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്.ചിലപ്പോൾ മറ്റ് സിനിമയുടെ തിരക്കിലാവും, ചിലപ്പോൾ യാത്രകൾ, അല്ലെങ്കിൽ മറ്റ് പരിപാടികൾ. യുവതലമുറയൊക്കെ വളരെ തിരക്കുള്ളവരല്ലേ, നാളെ ലോകം അവസാനിക്കുമെന്ന മട്ടിൽ ഇന്നേ എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ടത്തിലാണ്. അപ്പോ ഡേറ്റ് പ്രശ്നം ഉണ്ടാകും. ഈ സിനിമയുടെ പ്രമോഷന് പോയാൽ എന്റെ പേര് മോശമാകും എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. അല്ലെങ്കിൽ പ്രൊഡ്യൂസർമാരുമായുള്ള പ്രശ്നങ്ങൾ കാരണം വരാതിരിക്കും. എന്തായാലും എന്നെ സംബന്ധിച്ച് അങ്ങനെ പ്രമോഷന് വരാത്ത പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ല ', വേണു വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+