Get Updates
Get notified of breaking news, exclusive insights, and must-see stories!

മേലേടത്ത് രാഘവൻ നായരിൽ നിന്ന് ജയയുടെ ശരിയിലേക്കെത്തുന്ന മലയാള സിനിമ; കുറവെങ്കിലും ശക്തരായ സ്ത്രീകഥാപാത്രങ്ങൾ

മലയാള സിനിമ വിജയത്തിലും കളക്ഷനിലും പുതിയ ചരിതവും റെക്കോർഡും സൃഷ്ടിച്ച വർഷമായിരുന്നു 2024. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ആവേശവും ഭ്രമയുഗവും മുതല്‍ റൈഫിള്‍ ക്ലബ്ബും മാർക്കോയും വരെ നീളുന്നു ആ നിര. തിയേറ്ററുകളില്‍ സമീപ വർഷങ്ങളില്‍ എങ്ങും ഇല്ലാത്ത തിരക്കുകള്‍ കണ്ട വർഷം കൂടിയായിരുന്നു കഴിഞ്ഞ് പോയത്. തുടർ വിജയങ്ങളിലൂടെ മലയാള സിനിമ ദേശീയ തലത്തില്‍ തന്നെ ചർച്ചയായിക്കൊണ്ടിരിക്കെയാണ് 'മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ എവിടെ' എന്നൊരു ചോദ്യം സംവിധായക അഞ്ജലി മേനോൻ ഉയർത്തുന്നത്.

അഞ്ജലി മേനോനോന്റെ ചോദ്യം അന്ന് വലിയ ചർച്ചകള്‍ക്കാണ് ഇടയാക്കിയത്. യഥാർത്ഥത്തില്‍ 'മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ എവിടെ' എന്ന ദ ഹിന്ദുവില്‍ വന്ന ഒരു റിപ്പോർട്ടിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അഞ്ജലി മേനോന്റെ പരാമർശം. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഭ്രമയുഗം, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ അന്നത്തെ ഹിറ്റ് സിനിമകളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് സൂചിപ്പിച്ചുകൊണ്ടായിരുന്നു ദ ഹിന്ദുവിലെ റിപ്പോർട്ട്. എന്തായാലും ചോദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ സിനിമ മേഖലയിൽ നിന്നും സിനിമക്ക് പുറത്തുനിന്നുമൊക്കെ വന്നു.

valsalyam-1

ജയ ജയ ജയഹേയും ആട്ടവും പ്രേമലവും അടക്കമുള്ള ചിത്രങ്ങള്‍ ഉയർത്തികാട്ടിയായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതിരോധം. 'വെറുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു.' അന്നത്തെ ആ ചർച്ചയുടെ ഭാഗമായി നടി നിഖില വിമല്‍ പ്രതികരിച്ചത്.

സൂക്ഷമമായി നിരീക്ഷിക്കുകയാണെങ്കില്‍ പോയവർഷം എണ്ണം പറഞ്ഞ ചില സ്ത്രീപക്ഷ സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. പ്രേമലു, സൂക്ഷ്മദർശിനി, കിഷ്കിന്ധ കാണ്ഡം, ബൊഗയ്ന്‍ വില്ല തുടങ്ങിയ തിയേറ്റർ ഹിറ്റ് ചിത്രങ്ങളില്‍ നടിമാർ നടന് തുല്യമായതോ അല്ലെങ്കില്‍ അതിനോട് അടുത്ത് നില്‍ക്കുന്ന രീതിയിലെങ്കിലും അവതരപ്പിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷ്മദർശിനിയിലും കിഷ്കിന്ധ കാണ്ഡത്തിലും നായികമാരുടെ വീക്ഷണ കോണിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യത്തിന് ഫുള്‍മാർക്ക് ഉത്തരമായി എത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് അമ്മ കഥാപാത്രങ്ങള്‍ ഇനി മലയാള സിനിമയില്‍ കാര്യമായ ഇടം ഉണ്ടാകില്ലെന്നുമൊക്കെയുള്ള വാദങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പ്രകടനമായിരുന്നു ഉള്ളൊഴുക്കില്‍ പാർവതിയും ഉർവശിയും കാഴ്ചവെച്ചത്. രണ്ട് പക്ഷങ്ങളില്‍ നില്‍ക്കുന്ന രണ്ട് കാഥാപാത്രങ്ങള്‍, അവരുടെ ആത്മസഘർഷങ്ങളും വിഹ്വലതകളും ഇരുവരും ഭാവ തീക്ഷ്ണതയോടെയും സൂക്ഷ്മചലനങ്ങളിലൂടെയും പകർന്നാടിയപ്പോള്‍ ഉർവശിയെ തേടിയെത്തിയത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമായിരുന്നു.

എടുത്ത് പറയേണ്ട മറ്റൊരു ചിത്രം ആട്ടമാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തേയും, ആ സമൂഹം മുന്നോട്ട് വെക്കുന്ന വ്യാജ 'സുരക്ഷിതത്വ' പുറംതോടിനേയും അഹങ്കാരത്തേയും പൊള്ളത്തരങ്ങളേയുമെല്ലാം ആട്ടം തുറന്ന് കാട്ടുന്നു. ആക്രമണത്തിന് വിധേയമാകുന്ന ഒരു സ്ത്രീ പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ എങ്ങനെയാണ് വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നതെന്ന് ആനന്ദ് ഏകർഷിയെന്ന സംവിധായകന്‍ ആട്ടത്തിലൂടെ വരച്ച് കാട്ടുന്നു.

മലയാള ചിത്രമെന്ന ലേബല്‍ നല്‍കാനാകില്ലെങ്കിലും മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും അഭിനയിച്ച ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. അപ്രതീക്ഷിതമായി ഉടലെടുക്കുന്ന ബന്ധങ്ങൾ എങ്ങനെ ജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് രണ്ട് സ്ത്രീകളിലൂടെ പായല്‍ കപാഡിയ ചിത്രത്തില്‍ വരച്ചിടുന്നു.

മറ്റ് ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീപക്ഷ സിനിമകളില്‍, സ്ത്രീകളുടെ കഥാപാത്ര സൃഷ്ടിയില്‍ മലയാളം എത്രയോ ഭേദമാണെന്ന് പറയേണ്ടി വരും. സ്ത്രീകഥാപാത്രങ്ങളുടെ പ്രാധാന്യം സിനിമയില്‍ കുറഞ്ഞ് വരുന്നുവെന്നത് ചർച്ചാ വിഷയമാകേണ്ടതാണെങ്കിലും അത് പുതുതായി സംഭവിച്ച ഒരു കാര്യമല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ പിറക്കുന്ന സിനിമയിലും ആ ആണത്ത മേധാവിത്വം പ്രകടമാണ്.

സമൂഹം പുരോഗമിക്കുന്തോറും സിനിമക്കും ആ നിലയില്‍ മുന്നോട്ട് പോയെ പറ്റു. 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന ചിത്രത്തില്‍ നായിക ഗീതുവിനെ (അഭിരാമി) ചട്ടം പഠിപ്പിക്കുന്ന സഞ്ജീവിന്റെ (ജയറാം) ശരിയുടെ ലോകത്ത് നിന്നും ഗീതുവായിരുന്നു ശരിയെന്ന് പറയുന്ന സാഹചര്യത്തിലേക്ക് സമൂഹം മാറിയിരിക്കുന്നു. മഞ്ജുള ശർമ്മയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വാത്സ്യത്തിലെ രാമന്‍കുട്ടിയും ഇന്ന് വിമർശനത്തിന്റെ ചൂടറിയുന്നു.

ഏറ്റവും കുറഞ്ഞ പക്ഷം 'വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരായ്ക്ക് വീട്ടില് വന്ന് കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ താഴിക്കാനും. തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും.. എന്റെ കുഞ്ഞുങ്ങളെ പെറ്റ്‌പോറ്റാനും.. ഒടുവിൽ ഒരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞുതിരുമ്പോ നെഞ്ച്‌തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം' എന്ന് പറയുന്ന ഇന്ദൂചൂഡനില്‍ നിന്നും അടിച്ചാല്‍ ഞാനും തിരിച്ചടിക്കും എന്ന് പറയുന്ന ജയയിലേക്ക് വരെ മലയാള സിനിമ എത്തിയിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+