'എന്റെ വാക്കുകളെ തെറ്റായി വ്യഖ്യാനിച്ചു; പുരുഷൻമാരെ അനുകരിച്ചാൽ സ്ത്രീത്വം ടോക്സിക് ആകും';മംമ്ത മോഹൻദാസ്
കൊച്ചി; സിനിമയിലെ വിവാദങ്ങളിലും പൊതുവിഷയങ്ങളിലും പലപ്പോഴും തന്റെ നിലപാട് തുറന്ന് പറയുന്ന നായികയാണ് മംമ്ത മോഹൻദാസ്. എന്നാൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നടി നടത്തിയ ചില പ്രതികരണങ്ങൾ നേരത്തേ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവരുടെ തന്നെ പ്രവർത്തികളാണെന്ന് ഒരിക്കൽ നടി പറഞ്ഞതും വിവാദത്തിന് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വിവാദ പരാമർശങ്ങളിൽ വിശദീകരണം നൽകുകയാണ് താരം. താൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യഖ്യാനിക്കപ്പെടുകയാണെന്ന് നടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വായിക്കാം
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

'പലപ്പോഴും സത്യം മൂടിവെയ്ക്കപ്പെടുന്ന അവസ്ഥയാണ്. ഞാൻ പറയുന്ന കാര്യങ്ങൽ തെറ്റായാണ് വ്യാഖ്യാനിക്കപ്പെടാറുള്ളത്. വർഷങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിൽ താൻ പറഞ്ഞ കാര്യം ചിലർ തെറ്റായി വ്യാഖ്യാനിച്ചതോടെയാണ് തനിക്കെതിരായ വിമർശനങ്ങളുടെ തുടക്കം. ഒട്ടുമിക്ക സ്ത്രീകളെയും പോലെ ഞാനും പോരാളിയും അതിജീവിതയുമായിട്ടുണ്ട്.

'നമ്മൾ ഫെമിനിൻ എനർജിയിൽ നിന്നും മാസ്കുലിൻ എനർജിയിലേക്ക് മാറാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരുപക്ഷെ ടോക്സിക് മാസ്കുലിനിറ്റിയിലേക്ക് മാറാൻ പരിണാമം നമ്മളെ നിർബന്ധിതരാക്കി എന്ന് പറയാം.

'അതുകൊണ്ട് നമ്മൾ സ്ത്രീകൾ അതിനെയും സ്വീകരിക്കണം. എന്നാൽ അത് അതിരു കടന്ന് അവസ്ഥയിലേക്ക് എത്തരുത്.എത്തിയാൽ ഇപ്പോൾ കാണുന്നത് പോലെ യദാർത്ഥ സ്ത്രീത്വം ടോക്സിക്കായ സ്ത്രീത്വത്തിലേക്ക് വഴിമാറാൻ കാരണമാകും. ഇത് ലോകത്തെ ധ്രുവീകരിക്കാൻ കാരണമാകും, നടി പറഞ്ഞു. .

'വീട്ടിൽ, പ്രത്യേകിച്ച് രക്ഷാകർതൃത്വത്തിൽ, പുരുഷാധിപത്യത്തോടെ വളർന്നതിനെക്കുറിച്ച് ഞാൻ നേരത്തെ സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാത്രമാണ് ഞാൻ എന്റെ ഉള്ളിലെ അറിവിലേക്ക് ഉണർന്നത്. ഒരിക്കൽ നമ്മളെ ചിലർ ശ്വാസം മുട്ടിച്ചുവെന്നത് കൊണ്ട് മുന്നോട്ടുള്ള ജീവിത്തതിൽ നമ്മൾ നമ്മളെ സ്വയം ശ്വാസം മുട്ടിക്കേണ്ടതുണ്ടോ?'

'സൗന്ദര്യം, നിറം, ആകാരം എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മളെ നിയന്ത്രിക്കാനും അതിനെ കുറിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കാനുമുള്ള അധികാരം നമ്മൾ മറ്റുള്ളവർക്ക് അനുവദിച്ച് കൊടുത്തിട്ടുണ്ടെന്ന യാഥാർത്ഥ്യത്തിലേക്ക് ആധുനിക സ്ത്രീ ഉണരുകയാണ്'.

'ഇക്കഴിഞ്ഞ കാലത്തിനിടയിൽ എല്ലാം നാം നമ്മെത്തന്നെ ഇരയാക്കുകയും നമ്മൾ എന്താകണമെന്ന് നിർവചിക്കാനുള്ള അധികാരവും അനുവാദവും മറ്റുള്ളവർക്ക് നൽകുകയുമാണ് ചെയ്തത്. അവിടെയാണ് നമ്മൾ ഉണരേണ്ട ആവശ്യകത. ഇനി നമ്മൾ ഒരിക്കലും ഇരകളാകാൻ പാടില്ല. ഇത് മനസിലാക്കിയാൽ അതാകും സ്ത്രീയുടെ ഏറ്റവും വലിയ വിജയം', മംമ്ത മോഹൻദാസ് പറഞ്ഞു.

സ്ത്രീകൾ സ്വയം ഇരയാകാൻ വലിയ താത്പര്യം ഉള്ള നാടാണ് നമ്മുടേതെന്നായിരുന്നു നേരത്തേ മംമ്ത നടത്തിയ വിവാദ പരാമർശങ്ങളിൽ ഒന്ന്. സ്വയം ഇരവത്ക്കരിക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. എത്രകാലമാണ് സ്ത്രീകള്‍ ഒരേ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കുക. താൻ അക്രമത്തിന്റെ ഇരയാണ്, പീഡനത്തിന്റെ ഇരയാണ് എന്നൊക്കെ എത്രനാൾ പറഞ്ഞ് മുന്നോട്ട് പോകും. നിങ്ങള്‍ മുന്നോട്ട് കാല്‍വെക്കുകയാണ് വേണ്ടത്. മാതൃക സൃഷ്ടിച്ച് അഭിമാനത്തോടെ ജീവിക്കുകയാണ് വേണ്ടത്, എന്നായിരുന്നു നടി പറഞ്ഞത്.

സ്ത്രീകൾ അക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ അവർ കൂടിയാണെന്നും അവർ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങൾ ആണെന്നും മംമ്ത പറഞ്ഞിരുന്നു. ലൈംഗികമായി ദുരനുഭവങ്ങൾ നേരിട്ടുള്ള സ്ത്രീകൾ ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മോശമായി പെരുമാറുന്നവരെ എന്റർടെയിൻ ചെയ്തിട്ടുണ്ടാകാം എന്നായിരുന്നു നടിയുടെ വാക്കുകൾ.












Click it and Unblock the Notifications