സവര്‍ണ്ണ വിവാഹത്തിന് ക്ഷണിക്കാതെ എത്തി, ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു
പഞ്ചാബ്: സവര്‍ണ്ണ വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സാന്‍ഗ്രൂര്‍ ജില്ലയിലെ ഗംഗാ ഗ്രാമത്തിലാണ് സംഭവം. ജര്‍ണായില്‍ സിംഗ്(40) ആണ് മര്‍ദ്ദനത്തിനിരയായത്. ഗംഗാ സ്വദേശികളായ പര്‍ഗത് സിംഗ്, ഗുര്‍തേജ് സിംഗ് എന്നിവരാണ് പോലിസ് പിടിയിലായത്.
വിവാഹത്തിന് ഭക്ഷണം ലഭിക്കുമെന്ന് കരുതി എത്തിയ ഇയാളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായരുന്നു. സ്‌കൂളില്ർ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി തന്റെ അച്ഛനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നത് കണ്ട് മകന്‍ ഗുര്‍ദീപ് സിംഗ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മര്‍ദ്ദനത്തില്‍ മകനും പരിക്കേറ്റു.

പിന്നിട് ജര്‍ണയില്‍ സിംഗ് മകനോടപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.
കൂലിപ്പണി ചെയ്താണ് ഇയാള്‍ കുടുംബം പുലര്‍ത്തുന്നത്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സ്ഥലത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications