വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു, ഒന്നര വയസ്സായ കുഞ്ഞിന് പരുക്ക്
മലപ്പുറം: നിയന്ത്രണം വിട്ട ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. കുഞ്ഞിന് ഗുരുതര പരിക്ക്. വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി ചീനിക്കല്‍ രാമന്‍കുട്ടി (60), മകള്‍ സൗമ്യ (30) എന്നിവരാണ് മരിച്ചത്. സൗമ്യയുടെ മകന്‍ ആദിഷി(ഒന്നര)ന് പരിക്കേറ്റു
ശനിയാഴ്ച വൈകീട്ട് അഞ്ചോടെ താനൂര്‍ കളരിപ്പടിയില്‍ വച്ചായിരുന്നു അപകടം.
ക്രിസ്തുമസ് അവധി ആയതിനാല്‍ കളരിപ്പടിയിലെ ഭര്‍തൃവീട്ടില്‍ നിന്നും ബുധനാഴ്ച സ്വന്തം വീട്ടിലേക്ക് പോയ സൗമ്യയെയും, മക്കളെയും തിരിച്ച് കൊണ്ടുവന്നതായിരുന്നു രാമന്‍കുട്ടി. വീട്ടിലേക്കുള്ള വഴിയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറിയത്. സമീപത്തുണ്ടായിരുന്ന മതില്‍, ലോറി ഇടിച്ചു തകര്‍ത്തു. രാമന്‍കുട്ടിയും, സൗമ്യയും ഇതിനിടയില്‍ കുരുങ്ങിയതിനാല്‍ പരിക്ക് ഗുരുതരമായി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സൗമ്യയുടെ ചെറിയ മകന്‍ ആദിഷിന്റെ കാലിന് പരിക്കേറ്റു.

മരിച്ച രാമന്‍കുട്ടി
സൗമ്യയുടെ മൂത്ത മകന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ഉടന്‍ ഓടിയതിനാല്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കോഴിക്കോട് വെസ്റ്റ്ഹില്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും താനൂര്‍ സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വരികയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നായിരുന്നു നിയന്ത്രണം വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാത്രമല്ല റോഡ് വളവായതിനാല്‍ ലോറി ബ്രേക്കിട്ട് നിര്‍ത്താനായില്ല.

അപകടത്തിനിടയാക്കിയ ലോറിയും തകര്‍ന്ന ബൈക്കും
സൗമ്യയുടെ ഭര്‍ത്താവ് കളരിപ്പടി സ്വദേശി തൈക്കാട് പ്രഭാഷ് രണ്ടു മാസം മുമ്പ് വിദേശത്ത് പോയതാണ്. ഇതേതുടര്‍ന്ന് സൗമ്യ സ്വന്തം വീട്ടിലേക്ക് പോകുന്നതും വരുന്നതും അച്ഛന്റെ കൂടെയാണ്. അങ്കിതാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.
രമയാണ് രാമന്‍ കുട്ടിയുടെ ഭാര്യ. മറ്റുമക്കള്‍: ശ്യാമ , ഷാ മോന്‍. മറ്റുമരുമകന്‍: സന്തോഷ്
വി അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍, താനൂര്‍ സിഐ സി അലവി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.


Click it and Unblock the Notifications