നടുവട്ടത്ത് നിന്ന് 44പവന്‍ സ്വര്‍ണ്ണവും ഷിഫ്റ്റ് കാറും കവര്‍ന്നത് പ്രതി തനിച്ച്, ചങ്ങരംകുളത്ത് പിടിയിലായത് അന്തര്‍ സംസ്ഥാന മോഷ്ടാവ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അന്തര്‍ സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. നടുവട്ടത്ത് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44 പവനും തൊട്ടടുത്ത വീട്ടിലെ മാരുതി ഷിഫ്റ്റും കവര്‍ന്നത് പ്രതി ഒറ്റക്ക്. തൃശ്ശൂര്‍ പാലക്കാട്,മലപ്പുറം,ജില്ലകളില്‍ നിന്നായി വാഹന കവര്‍ച്ച അടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ചാവക്കാട് അകലാട് സ്വദേശി വെന്താട്ടില്‍ റഫീക്ക്(37)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയും ചങ്ങരംകുളം എസ്‌ഐ കെപി മനേഷ് ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

യുഎസില്‍ ക്രിസ്തുുമസിന് ഭീകരാക്രമണം!! പിടിയിലായ മറൈന്‍ ഉദ്യോഗസ്ഥന്‍ ഐസിസ് അനുഭാവി!

ജില്ലയില്‍ തെളിയാതെ കിടന്നിരുന കവര്‍ച്ചാ കേസുകളെ കുറിച്ച് ജില്ലാ പോലീസ് മേധവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെയും,തിരൂര്‍ ഡിവൈഎസ്പി വി.എ ഉല്ലാസിന്റെയും നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രത്യേക ആന്റി തെഫ്റ്റ് സ്‌കോഡ് നടത്തി വന്ന അന്യേഷണമാണ് ജില്ലയിലെ പ്രധാന കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കിയത്.

rafeeq

അറസ്റ്റിലായ റഫീക്കിനെ പോലീസ് ഹാജരാക്കിയപ്പോള്‍

ഐലക്കാട് സ്വദേശി സത്യപാലന്‍ എന്നയാളുടെ വീട് കുത്തി തുറന്ന് 80000 രൂപയും,സ്വര്‍ണ്ണാപകരണങ്ങളും,വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും,അടക്കം രണ്ട് ലക്ഷം രൂപയോളം കവര്‍ച്ച നടത്തിയ കേസിലെ സിസിടിവി ദൃശ്യവും,സമാനമായ രീതിയില്‍ നടുവട്ടംതച്ചാറു വളപ്പില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്ന് 44 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിലകൂടിയ വാച്ചുകളും കവര്‍ന്ന കേസിലെ ഫയലുകള്‍ പരിശോധിച്ച് അന്യേഷണം നടത്തിവരുമ്പോഴാണ് സംശയാസ്പദമായ രീതിയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ റോഡില്‍ ആലംകോട് പഞ്ചായത്തിന് മുന്നില്‍ കോര്‍ട്ടേഴ്‌സില്‍ ഏതാനും വര്‍ഷമായി താമസിച്ചു വന്നിരുന്ന റഫീക്കിനെ അന്യേഷണ സംഘം നിരീക്ഷണം നടത്തുന്നത്.

രഹസ്യമായി ദിവസങ്ങളോളം നിരീക്ഷണം നടത്തിയ അന്യേഷണ സംഘത്തിന് ഇയാള്‍ തൃശ്ശൂര്‍ ജില്ലയില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ മോഷണക്കേസിലും,മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസിലും,നിരവധി വസ്തു ഇടപാടുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസിലും പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും,ഫോറിന്‍ കറന്‍സിയും കവര്‍ന്നതും,കുടക്കാട്ട് വളപ്പില്‍ മുഹമ്മദ് കുട്ടിയുടെ ഷ്വിഫ്റ്റ് കാര്‍ കവര്‍ന്ന കേസിലും,തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ നിന്ന് താഴത്തേതില്‍ അബ്ദുല്‍ നാസറിന്റെ വീട്ടിലെ ഇന്നോവ കാര്‍ കവര്‍ന്ന കേസിലും,ചാലിശ്ശേരി ,തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷന്‍ പരിതികളില്‍ നിന്നായി രണ്ട് ബുള്ളറ്റും, പെരിന്തല്‍മണ്ണയില്‍ നിന്ന് രണ്ട് ഫാഷന്‍ ബൈക്കുകളും മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

മോഷ്ടിച്ച കാറുകള്‍ അടക്കമുള്ള ആറോളം വാഹനങ്ങളും, സ്വര്‍ണ്ണവും അന്യേഷണ സംഘം കണ്ടെത്തുകയും ചെയ്തു.പൊന്നാനി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്യേഷണ സംഘം പറഞ്ഞു.


പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ ചങ്ങരംകുളം എസ്‌ഐ കെപി മനേഷ്,എഎസ്‌ഐ മന്‍മദന്‍,പ്രമോദ്,ജൂനിയര്‍ എസ്‌ഐമാരായ അനൂപ്,ബിജു,ശിവശന്കരന്‍,ഡിവൈഎസ്പി സ്‌കോഡ് അംഗമായ സിവി രാജേഷ്,സിപിഒമാരായ ജയപ്രകാശ്,മനോജ്,വിവേക്,എന്നിവര്‍ ചേല്‍ന്നാണ് കേസിന്റെ അന്യേഷണം നടത്തുന്നത്.

ജില്ലയില്‍ പതിനാലോളം പേരുടെ മാല പൊട്ടിച്ച കേസിലെ പ്രതി പൊന്നാനി സ്വദേശി റിബിന്‍ രാജിനെയും ഈ അന്യേഷണ സംഘം തന്നെയാണ് കഴിഞ ദിവസം പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man arrested at changarakulam for stealing 44 pavan gold and swift car

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്