പെൺസുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി, മദ്യം നൽകി സ്വർണം മോഷ്ടിച്ചു.. യുവാവ് അറസ്റ്റിൽ
കണ്ണൂർ: പെൺസുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സ്വർണമാല കവർന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായയത്. മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത സ്ത്രീയെ അവിടേക്ക് വിളിച്ച് വരുത്തിയാണ് മാല മോഷ്ടിച്ചത്. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് മാഹി പോലീസിന്റെ പിടിയിൽ ആയത്.
മാഹിയിലെ മുറിയിൽ വെച്ച് സ്ത്രീയെ അറിയാതെ കോളയിൽ മദ്യം ചേർത്ത് നൽകുകയായിരുന്നു. ബോധരഹിതയാക്കിയതിന് ശേഷം കഴുത്തിലെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ മാലയുമായി യുവാവ് അവിടെ നിന്നും പോയി. കഴിഞ്ഞ ജൂലായ് 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച സ്വർണം പ്രതി പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000/- രൂപക്ക് വിൽക്കുകയായിരുന്നു.

മാല നഷ്ടപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മാഹി എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സി ഐ. ബി എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മാഹി എസ്.ഐ പി. പ്രദീപിന്റെ നേതൃത്വത്തിൽ എഎസ് ഐ. കിഷോർ കുമാർ , സുനിൽ,ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, പ്രശാന്ത്,ശ്രീജേഷ്, കോൺസ്റ്റബിൾ മാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാർഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘം വടകരയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുക്കുകയും ആയിരുന്നു.
മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു,. ആറ് മാസങ്ങൾക്കു മുൻപാണ് വടകര സ്വദേശിനിയായ നാൽപതുകാരയുമായി സോഷ്യൽ മീഡിയയിലൂടെ പരിചയൽ ആവുന്നത് . പരസ്പരം ചാറ്റ് ചെയ്യുകയായിരുന്നു . വിവാഹ വാഗ്ദ്ധാനം നൽകി മിർഷാദ് യുവതിയെ മാഹിയിലെ ആഡംബര ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ എന്ന് പറഞ്ഞായിരുന്ന വിളിച്ചത്.












Click it and Unblock the Notifications