വാഹനപകടത്തില്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: യുഎഇ യിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനും, ഗള്‍ഫില്‍ നിന്നും മരണമടയുന്ന പ്രവാസികളുടെ മൃതശരീരം നാട്ടിലയക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ യു എ ഇ യിലെ അറിയപ്പെടുന്ന വ്യക്തിയുമായ റിയാസ് സി.കെ. യുടെ പിതാവ് ചക്കരന്റെവിടെ മമ്മദ് അന്തരിച്ചു. കൂത്ത്പറമ്പ സ്വദേശിയാണ് മമ്മദ്. 75 വയസ്സായിരുന്നു.

ചാവക്കാട് പുതുപൊന്നാനി ഹൈവേയില്‍ പാലപ്പെട്ടിക്കടുത്തുള്ള കാപ്പിരിക്കാടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരക്ക് നടന്ന വാഹനാപകടത്തെതുടര്‍ന്ന് റിയാസിന്റെ ഉപ്പയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

accidentt

തുടര്‍ന്ന് ഇന്ന് ഒന്‍പതുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. എറണാകുളത്തുനിന്നും ചികിത്സ കഴിഞ്ഞു കൂത്തുപറമ്പിലേക്ക് മടങ്ങുന്ന വഴിയില്‍ നടന്ന അപകടമാണ് മരണത്തിനു കാരണമായത്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കൂത്ത് പറമ്പ് ടൌണ്‍ ജുമാമസ്ജിദില്‍ നടക്കും. റിയാസിനെ കൂടാതെ ബുഷറ, മുനീറ എന്നിവരാണ് മറ്റു മക്കള്‍.

English summary
Man died in accident at Kannur
Please Wait while comments are loading...