ജിഷയുടെ കൊലപാതകം പൊലീസിനെ കോടതി കയറ്റാന്‍ ഉറച്ച് തൃശൂര്‍ സ്വദേശി
കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കോടതിയില്‍ ഹര്‍ജി. നിയമ വിദ്യാര്‍ഥിനി ജിഷയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. തൃശൂര്‍ സ്വദേശിയായ പിഡി ജോസഫാണ് ഹര്‍ജി നല്‍കിയത്.
കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയെപ്പറ്റി കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ ഡിവൈഎസ്പി, എസ്‌ഐ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌ക്കരിച്ചതിലൂടെ പൊലീസ് തെളിവ് നശിപ്പിയ്ക്കാന്‍ കൂട്ടുനിന്നുവെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം ഒന്‍പതിന് പരിഗണിയ്ക്കും.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏഴോഴം പേരെ ചോദ്യം ചെയ്തിരുന്നെങ്കിലും യഥാര്‍ത്ഥ പ്രതിയിലേയ്ക്ക് അന്വേഷണം എത്തിയിട്ടുമില്ല. ജിഷ കൊലപാതക കേസില്‍ പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.












Click it and Unblock the Notifications