വയനാട്ടിലെ ആസിഡ് ആക്രമണം; സമ്പാദ്യം തട്ടിയെടുത്തതിനെന്ന് പ്രതി!
മാനന്തവടി: വയനാട്ടില്‍ യുവതിക്കു നേരെ ആസിഡ് ഒഴിച്ചത് തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്ത ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാലാണെന്ന് പ്രതിയായ മെല്‍വിന്‍. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വെള്ളമുണ്ട പുഞ്ഞാല്‍ സ്വദേശിനി നിമ്മിയുടെ മുകത്ത് ആസിഡ് ഒഴിച്ചത്.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മെല്‍വിന്‍ ഈ ആരോപണം ഉന്നയിച്ചത്. തന്റെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം നിമ്മിയും മാതാപിതാക്കളും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് മെല്‍വിന്‍ പോലീസിനോട് വെളിപ്പെടുത്തി. രണ്ട് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. അപ്പോഴും അതിനുമുമ്പുമായി പലപ്പോഴായി നിമ്മിയും കുടുംബാംഗങ്ങളും തന്നില്‍ നിന്ന് ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയതായി മെല്‍വിന്‍ പോലീസിനോട് പറഞ്ഞു.

പിന്നീട് വിവാഹത്തിന് യുവതി തയ്യാറാകാത്തതാണ് മെല്‍വിനെ പ്രകോപിപ്പിച്ചത്. ആസിഡ് ഒഴിച്ച ശേഷം ഇയാള്‍ നേരെ മാനന്തവാടി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഉള്ള്യേരിയിലുള്ള മലബാര്‍ മെഡിക്കല്‍ കോളേജില്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വാഹന മെക്കാനിക്കായ മെല്‍വിന്‍ പൂതംപാറയില്‍ നിന്ന് വാങ്ങിയ ആസിഡുമായി നിമ്മിയുടെ വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന നിമ്മിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ യുവതി ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. യുവതിയുമായി മെല്‍വിന്‍ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications