Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വെട്ടാൻ എത്തിയ 10 വയസുകാരന് നേരെ ലൈം​ഗികാതിക്രമം: പ്രതിക്ക് 8 വർഷം തടവ്

പട്ടാമ്പി: ബാർബർ ഷോപ്പിൽ വെച്ച് ലൈം​ഗികാതിക്രമം കാണിച്ച ആൾക്ക് എട്ട് വർഷം കഠിനതടവും പിഴയും. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌ ചന്ദ്രഭാനു ആണ് പ്രതി ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടിൽ മുഹമ്മദ്‌ ബഷീറി(52)നെ ശിക്ഷിച്ചത്. പഴ സംഖ്യ കുട്ടിക്ക് നൽകണം. 2021 ലാണ് സംഭവം. പ്രതിയുടെ ബാർബർ ഷോപ്പിൽ വെച്ചാണ് കുട്ടിക്ക് നേരെ ലൈം​​ഗികാതിക്രമം നടത്തിയത്.

കൊപ്പം സബ് ഇൻസ്പെക്ടറായിരുന്ന ബിന്ദുലാലാണ് സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി. അഡീഷനൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
അതേസമയം തൃശൂരിൽ പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചിരുന്നു.

bOY

പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2017ലാണ് കേസിന് ആസ്പദമായി സംഭവം. 15 വയസ്സുള്ള പെൺകുട്ടിടെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകിയതിന് ശേഷം ആണ് ഇയാൾ കുട്ടിക്ക് നേരം ലൈം​ഗികാതിര്പമം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+