നാലിലും നിന്നില്ല, ഖാദര്‍ കെട്ടിയത് ഏഴ്!! യുവതിയോടൊപ്പം കറങ്ങുന്നതിനിടെ ഒടുവില്‍...?

  • Written By:
Subscribe to Oneindia Malayalam

കാസര്‍കോട്: വിവാഹ തട്ടിപ്പുവീരന്‍ പോലീസ് പിടിയിലായി. ഏഴ് യുവതികളെ കബളിപ്പിച്ച വിവാഹം ചെയ്ത കര്‍ണാടക സ്വദേശി അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്. കര്‍ണാടക വിട്‌ള ബോളന്തൂരിലെ അബ്ദുല്‍ ഖാദര്‍ ഏഴ് വിവാഹം കഴിച്ചിട്ടുണ്ട്.

ഏഴാമത്തെ ഭാര്യക്കൊപ്പം കാസര്‍കോട്ടെത്തിയപ്പോഴാണ് അറസ്റ്റിലായതെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആയിരുന്നു അറസ്റ്റ്.

Wedding

ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഏഴ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് ബോധ്യമായത്. മംഗളൂരു ബിസി റോഡ് കല്ലടുക്ക, കര്‍ണാടക ഉജിയടുക്ക, കര്‍ണാടക വിട്‌ള, പുത്തൂര്‍, കാഞ്ഞങ്ങാട് കല്ലൂരാവി, പൊയ്യത്തുബയല്‍, ബായിക്കട്ട, ആദൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളത്.

English summary
Man who have seven marriage Arrested in Kasarakod
Please Wait while comments are loading...