കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ ഫോണ്‍സെക്‌സ്: ജീവനക്കാര്‍ക്കെതിരെ ആക്ഷേപം.. സൈബര്‍ അറ്റാക്കിനെതിരെ മംഗളം നിയമനടപടിക്ക്!!

  • By Kishor
Google Oneindia Malayalam News

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കാനിടയായ വിവാദ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട മംഗളം ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം. നീലചിത്രങ്ങളെ വെല്ലുന്ന മാധ്യമസംസ്‌കാരമാണ് ഇതെന്നാണ് ആക്ഷേപം. മംഗളത്തിന്റെ വാര്‍ത്ത പുറത്തി വിട്ട രീതിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. എന്നാല്‍ ചിലര്‍ അതും കടന്ന് മംഗളം ചാനലിനെയും അവിടത്തെ ജീവനക്കാരെയും വരെ തെറിവിളിക്കുന്നുണ്ട്.

Read Also: മന്ത്രി കോഴിയായാല്‍ ട്രോളാമോ മുഖ്യമന്ത്രീ... മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സെക്‌സ് ക്ലിപ്പിന്‌ കൊല്ലും ട്രോളുകള്‍!!

Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

മംഗളവുമായി ബന്ധമുള്ള ആരോ ആണ് എ കെ ശശീന്ദ്രനോട് സംസാരിച്ചത് എന്ന് വരെ മന്ത്രിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സൈബര്‍ സഖാക്കള്‍ അടിച്ചുവിടുന്നുണ്ട്. മംഗളം മറ്റ് പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തി എന്നതടക്കമുളള ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ചാനല്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ മംഗളത്തെ പള്ള് പറയുന്നത് എന്തൊക്കെയെന്ന് നോക്കൂ..

സഹായത്തിന് വാര്‍ത്തകളും

സഹായത്തിന് വാര്‍ത്തകളും

വനിതാ മാധ്യമപ്രവര്‍ത്തകയാണ് ശശീന്ദ്രനെ കുടുക്കിയതിന് പിന്നിലെന്ന് പറയുന്ന ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഹണി ട്രാപ്പാണ് നടന്നതെന്നും പണം ചോദിച്ചു എന്നും മറ്റുമുള്ള ആരോപണങ്ങള്‍ പിന്നാലെ. ഇതൊക്കെ വെച്ചാണ് മന്ത്രിയെ ന്യായീകരിക്കാനുള്ളവര്‍ മംഗളത്തിനെതിരെ അസത്യപ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മംഗളത്തിനും ജീവനക്കാര്‍ക്കും എതിരെ

മംഗളത്തിനും ജീവനക്കാര്‍ക്കും എതിരെ

എ കെ ശശീന്ദ്രന്റെ ഓഡിയോ പുറത്ത് വിട്ട മംഗളത്തിന്റെ ഫേസ്ബുക്ക് പേജില്‍ തികഞ്ഞ ആഭാസമാണ് പ്രതിഷേധക്കാര്‍ കമന്റായി ഇടുന്നത്. അത് പോകട്ടെ മംഗളം ടെലിവിഷനില്‍ ജോലി ചെയ്യുന്ന ജേര്‍ണലിസ്റ്റുകളെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.

പണം കൊടുത്ത് വാങ്ങിച്ചതെന്ന്

പണം കൊടുത്ത് വാങ്ങിച്ചതെന്ന്

തന്തക്കു പിറന്ന ചാനല്‍ ആണേല്‍ തീര്‍ച്ചയായും ആ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന വോയിസ് പുറത്തു വിടാന്‍ തയ്യാറാവണമായിരുന്നു.. ഇത് ആ സ്ത്രീക്ക് ക്യാഷ് കൊടുത്തു വോയിസ് വാങ്ങിച്ചു എന്നിട്ടു അതിലും വലിയ ക്യാഷ് മന്ത്രിയോട് ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തില്ല... അത് കൊണ്ട് വോയിസ് പുറത്തു വന്നു.. ക്യാഷ് കൊടുത്തിരുന്നു എങ്കില്‍ ഈ മാധ്യമ ധര്‍മ്മം ഒന്നും കാണില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ മംഗളം നടത്തിയത് ഒരു ബിസിനസ്സ്.

മംഗളവുമായി ബന്ധമുള്ളവരെന്ന്

മംഗളവുമായി ബന്ധമുള്ളവരെന്ന്

എ കെ ശശീന്ദ്രനെ കെണിയിലാക്കിയത് മംഗളം ചാനലിലെ വനിത എന്നാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റ്. എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രചാരണം എന്നുറപ്പില്ല. പോസ്റ്റ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ജനുവരി 15 ന് ക്യാമറമാന്റെ കൂടെ ആദ്യം കണ്ടു. അന്ന് ഷൂട്ട് ചെയ്തപ്പോള്‍ ചില കാര്യങ്ങള്‍ ചോദിക്കാന്‍ വിട്ടു പോയെന്ന് പറഞ്ഞ് അടുത്ത ദിവസം ചെന്നു.. കൂടുതല്‍ സൗഹൃദം സ്ഥാപിച്ചു. പിന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് തുരുതുരാ വിളിയായി.

എവിടെ നിന്ന് കിട്ടിയ വിവരമാണ്

എവിടെ നിന്ന് കിട്ടിയ വിവരമാണ്

ഫോട്ടോഗ്രാഫറായ ഭര്‍ത്താവുമായുള്ള അഭിപ്രായ ഭിന്നത ഉള്‍പ്പെടെ പറഞ്ഞ് സഹാനുഭൂതി നേടി. വിവാദ ടാപ്പിംഗ് ദിവസവും പത്രപ്രവര്‍ത്തക ശശീന്ദ്രനെ വിളിച്ചു വെന്നത് ശരി. പിന്നീട് നടന്ന എഡിറ്റിംഗ് വിവരങ്ങളാണ് പുറത്ത് വരേണ്ടത്. ഇത് ഒളിഞ്ഞു നോട്ടമല്ല. ക്രിമിനല്‍ കുറ്റമാണ്.അശ്‌ളീല സംപ്രേഷണമാണ്. നീലച്ചിത്രനിര്‍മ്മാണത്തിന്റെ മറ്റൊരു പകര്‍പ്പ്. കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവര്‍ത്തനത്തിന്റെ മംഗളം വേര്‍ഷന്‍

മംഗളം ജീവനക്കാരന്‍ പറയുന്നു

മംഗളം ജീവനക്കാരന്‍ പറയുന്നു

മംഗളം ചാനല്‍ ശശീന്ദ്രന്‍ കാട്ടിയ തെണ്ടിത്തരം പുറത്തുകൊണ്ടുവന്നപ്പോള്‍ കേരളത്തിലെ ചില കാമഭ്രാന്തന്മാരും ഭ്രാന്തികളും അതിനെതിരെ രംഗത്തുവന്നു. ചിലരെ കുടുക്കാന്‍ വേണ്ടി പണം അടങ്ങിയ ബാഗുമായി ചെന്ന് നിര്‍ബന്ധിച്ച് അവരെകൊണ്ട് അത് വാങ്ങിപിച്ച ശേഷം വാര്‍ത്ത കൊടുക്കാറുണ്ട്. എന്തേ അതിനെതിരെ ആരും പ്രതികരിച്ചില്ല. ഒരു സ്ത്രീ മന്ത്രിയുടെ നെറികേടു കേട്ട് സഹികെട്ടപ്പോഴാണ് അതുമായി മംഗളം റിപ്പോര്‍ട്ടറെ സമീപിച്ചത്. -പ്രതിരോധിക്കാന്‍ ഒരു മംഗളം ജീവനക്കാരന്റെ ശ്രമം

ഇനി എന്തൊക്കെ വരും?

ഇനി എന്തൊക്കെ വരും?

ഇത് വല്ല മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ ശബ്ദം ആകുമോ എന്നാണ് എനിക്ക് സംശയം. ഇനി അഥവാ ശശീന്ദ്രന്‍ തന്നെ ആവട്ടെ, ഒരാളുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു നോക്കി ഇത്തരത്തില്‍ പുറത്ത് വിടുന്നതും സദാചാര പോലീസിന്റെ പ്രവര്‍ത്തനം തന്നെ അല്ലേ? എന്തായാലും മംഗളം അവരുടെ സംസ്‌കാരം കാണിച്ചു. ഇവരൊക്കെ ഇനി എന്തൊക്കെയാണോ ഈ സമൂഹത്തിനിടയിലേക്ക് ഇറക്കി വിടുന്നത് ആര്‍ക്കറിയാം?

 വ്യക്തിപരമായി ചീത്ത പറച്ചില്‍

വ്യക്തിപരമായി ചീത്ത പറച്ചില്‍

കൂടെ ജോലി ചെയ്യുന്നവരെ തന്നെ കൂട്ടിക്കൊടുത്തു കൊണ്ടാണല്ലേ കൂട്ടിക്കൊടുപ്പു മാധ്യമം മിഴിതുറന്നത്? ഇതാണോടോ ജേര്‍ണലിസം? മുത്തുച്ചിപ്പി പോലുള്ള ഇക്കിളി മാസികകള്‍ പ്രസിദ്ധീകരിക്കുന്ന പാരമ്പര്യമുള്ള നിന്നെയൊക്കെ ചാനലില്‍ ഇതില്‍ കൂടുതലും നടക്കുമെടോ കൂട്ടിക്കൊടുപ്പുകാരാ.. തുടക്കത്തിലേ ഒടുങ്ങാനാണല്ലോടോ കൂട്ടിക്കൊടുപ്പു ചാനലിന്റെ വിധി.. - മംഗളം എഡിറ്ററെയാണ് ചീത്ത പറയുന്നത്.

മുഖ്യമന്ത്രിക്ക് കൊടുക്കാരുന്നില്ലേ

മുഖ്യമന്ത്രിക്ക് കൊടുക്കാരുന്നില്ലേ

ഇതിലെ പ്രതി എന്ന് പറയുന്ന വ്യക്തി ഒരു മന്ത്രി മാത്രമല്ല അദ്ദേഹം ഒരു മനുഷ്യന്‍ ആണ് അച്ചനാണ് മുത്തച്ഛനാണ് അദ്ദേത്തിന് ഭാര്യ ഉണ്ട് കുട്ടികള്‍ ഉണ്ട് ഒരു കുടുംബം ഉണ്ട് ഇത്രത്തോളം ഒരു മനുഷ്യനെ തേജോവര്‍ത്ഥം ചെയ്യാതെ ആ സംഭാഷണം നേരിട്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചിരുങ്കില്‍ താന്‍ ഒറ്റ തന്തക്കു പിറന്നവന്‍ ആയിരുന്നു.

വീട്ടമ്മമാരേക്കൊണ്ട് പരാതി നല്‍കാമായിരുന്നു

വീട്ടമ്മമാരേക്കൊണ്ട് പരാതി നല്‍കാമായിരുന്നു

ലൈംഗീക അതിപ്രസരമുള്ള കണ്ടന്റ് എയര്‍ ചെയ്തൂന്ന് പറഞ്ഞ് ചാനലിനെതിരെ വീട്ടമ്മമാരേക്കൊണ്ടും യുവതികളെക്കൊണ്ടും ഒക്കെ പരാതി നല്‍കിച്ച് അടുത്ത എയറിങ്ങ് തടയാന്‍ കഴിയുമായിരുന്ന നിര്‍ണ്ണായകമായ ഒരു ദിവസമാണ് കടന്ന് പോയത്. ജുഡീഷ്യല്‍ അന്വേഷണത്തിന് പകരം ഈ രീതിയില്‍ നീങ്ങിയിരുന്നു എങ്കില്‍ കളി മാറിയേനെ. - ഫേസ്ബുക്കില്‍ കിരണ്‍ തോമസ് പറയുന്നത്

ഇത് വേണ്ടെന്ന് അഭിപ്രായം

ഇത് വേണ്ടെന്ന് അഭിപ്രായം

വിയോജിപ്പ്. ഈ സാഹചര്യത്തില്‍ ചാനലിനെതിരെ അത്തരത്തിലൊരു നീക്കം അവരുടെ റീച്ച് കൂട്ടാനെ ഉപകരിക്കൂ. സഖാക്കള്‍ ഗുണ്ടായിസം കാണിച്ചു ചാനല്‍ പൂട്ടിച്ചു എന്ന ഇരവാദം കേള്‍ക്കേണ്ടി വരും. അതിന് സഖാക്കള്‍ അല്ലല്ലൊ പരാതി കൊടുക്കുന്നത് - എന്ന് കിരണിന്റെ മറുപടി. ആര് കൊടുത്താലും അത് അവസാനം അവസാനം അത് ഘഉഎ ന്റെ പിടലിയില്‍ വരും. ഇപ്പോള്‍ ചാനലിനെതിരെ ഒരു പൊതു വികാരം ഉയര്‍ന്നു വന്നിട്ടുണ്ട്.

സിപിഎം തന്നെ ആണെന്ന് പോലും

സിപിഎം തന്നെ ആണെന്ന് പോലും

മംഗളത്തിന്റേ പിന്നില്‍ സി. പി. എം തന്നേ ആണോ എന്ന് സംശയിക്കുന്നവര്‍ പോലും ഉണ്ട്. ഘടകകക്ഷിയുടേ കയ്യിലിരുന്ന ഒരു മന്ത്രിസ്ഥാനം നൈസായി ഇങ്ങ് പോന്നില്ലേ.. ശശീന്ദ്രന്റെ രാജി വേഗം ഗവര്‍ണര്‍ക്ക് കൊടുത്ത ശേഷം അന്വേഷണം ഒക്കേ പ്രഖ്യാപിച്ചു.. വേണം എന്നൂണ്ടായിരുന്നു എങ്കില്‍ ഒരു ചാനലിനേ ഒതുക്കാനുള്ള കുതന്ത്രം സി. പി. എമ്മിനേ ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ടു വേണോ? സ്റ്റുഡിയോ വരെ അടിച്ചു തകര്‍ത്തേനേ..

ശക്തമായ നടപടി എടുക്കണം

ശക്തമായ നടപടി എടുക്കണം

ഇപ്പോള്‍ എല്ലാവര്‍ക്കും തമാശ ആണ്, ഈ രീതിയില്‍ മുന്‍പോട്ടു പോയാല്‍ കേരളത്തിന്റെ അവസ്ഥ പിടിവിട്ടു പോകും, പിണറായി വിജയന്‍ ശക്തമായ നടപടി എടുക്കണം, മഞ്ഞ ചാനലുകള്‍ക്ക് എതിരെ മാത്രമല്ല മഞ്ഞ പത്രങ്ങള്‍ക്കു എതിരെയും. നാളെ ആര്‍ക്കെതിരെയും എന്തും വരാം, ഇപ്പോള്‍ സൗണ്ട് എങ്കിലും ഉണ്ട്, അതും നാളെ കൃത്രീമം ആയി ഉണ്ടാക്കില്ല എന്ന് ആര് കണ്ടു. മന്ത്രിയെ ഒരു വിധത്തിലും സപ്പോര്‍ട്ട് ചെയ്യുന്നില്ല, എന്ത് സ്വാകാര്യത എന്ന് പറഞ്ഞാലും എനിക്ക് അയാളെ അംഗീകരിക്കാന്‍ പറ്റില്ല.

 ഹര്‍ജി കൊടുത്താലും മതിയായിരുന്നു

ഹര്‍ജി കൊടുത്താലും മതിയായിരുന്നു

സ്വകാര്യ വ്യക്തിയുടെ അശ്ലീല സംഭാഷണം മറയല്ലാതെ സംപ്രേഷണം ചെയ്തത് സഭ്യതയുടെ അതിരു കടക്കുന്നതാണെന്നും, അത് കുടുംബത്തിനത്ത് ശ്രവിക്കുന്നത് ആശാസ്യമല്ലെന്നും കാട്ടി ഒരു ഹര്‍ജി ആരെങ്കിലും കൊടുത്തിരുന്നെങ്കില്‍ ഇതിനകം നടപടിയുണ്ടാകുമായിരുന്നു

മന്ത്രി തെറ്റ് ചെയ്തു എന്ന് തോന്നില്ലേ

മന്ത്രി തെറ്റ് ചെയ്തു എന്ന് തോന്നില്ലേ

ഒരു സപ്പോര്‍ട്ടിങ് ഡോക്യുമെന്റോ പരാതിക്കടലാസോ പോലും ഇല്ലാതെ വന്ന വെറും ഒരു ആരോപണത്തിന് എടുത്ത് ചാടി രാജിവെച്ചതും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ധാര്‍മ്മികത കാണിക്കാന്‍ കാട്ടിക്കുട്ടീതും ശുദ്ധ വിഡ്ഢിത്തം തന്നെ. മന്ത്രി തെറ്റ് സമ്മതിച്ചാണ് രാജി വെച്ചത് എന്ന് ജനങ്ങള്‍ വിശ്വസിക്കും, വിശ്വസിപ്പിക്കും.

English summary
Mangalam TV to take legal action against social media comments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X