കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യൻ പോലീസിംഗിന്റെ കേരളത്തിലെ ആദ്യ രാഷ്ട്രീയ പരീക്ഷണമാണ് പന്തീരങ്കാവ് കേസ്: മഞ്ഞളാകുഴി അലി

Google Oneindia Malayalam News

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ സുപ്രീംകോടതി നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളായി പോയ രണ്ട് ചെറുപ്പക്കാർക്കും അവരുടെ കുടുംബത്തിനും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് വിശ്വാസമുള്ളവർക്കും ആശ്വാസം പകരുന്നതാണെന്ന് മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി എംഎല്‍എ. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി പോലീസിനെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന ഉത്തരേന്ത്യൻ പോലീസിംഗിന്റെ കേരളത്തിലെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ കേസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മഞ്ഞളാംകുളി അലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാജ്യസഭയിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; സംഭവിച്ചത് എന്ത്: ചെറിയാന്‍ ഫിലിപ്പ് പറയുന്നുരാജ്യസഭയിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; സംഭവിച്ചത് എന്ത്: ചെറിയാന്‍ ഫിലിപ്പ് പറയുന്നു

കള്ളപ്പണ കേസിൽ ബിനീഷും ലഹരി കേസിൽ ആര്യൻ ഖാനും യു എ പി എ കേസിൽ ത്വാഹയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള വാർത്തകൾ ഇന്നത്തെ പ്രധാന വാർത്തകളായി ഇടം പിടിച്ചിരിക്കുന്നു. ആദ്യത്തെ രണ്ട് കേസിനെക്കുറിച്ചും ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല. പന്തീരങ്കാവ് യു എ പി എ കേസിൽ അറസ്റ്റിലായ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ചു കൊണ്ടും അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുമുള്ള കോടതിവിധി രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരകളായി പോയ രണ്ട് ചെറുപ്പക്കാർക്കും അവരുടെ കുടുംബത്തിനും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് വിശ്വാസമുള്ളവർക്കും ആശ്വാസം പകരുന്നതാണ്.

 alanthahanew

യു.എ.പി.എ. കരിനിയമമാണെന്നും ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും പറഞ്ഞ് അതിനെതിരെ പ്രമേയം പാസാക്കുന്ന സി.പി.എം തന്നെ പോലീസിന്റെ വാക്കുകൾ മാത്രം വിശ്വസിച്ച് വിദ്യാർഥികളായ രണ്ടു ചെറുപ്പക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി ഒറ്റപ്പെടുത്തിയത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി മാപ്പർഹിക്കാത്ത കുറ്റകൃത്യം തന്നെയാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി പോലീസിനെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന ഉത്തരേന്ത്യൻ പോലീസിംഗിന്റെ കേരളത്തിലെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ കേസ്.

മനുഷ്യാവകാശപ്രവർത്തകരും യുവജനങ്ങളും ഉൾപ്പെടെ ഈ ചെറുപ്പക്കാർക്ക് വേണ്ടി രംഗത്തുവന്നെങ്കിലും ഇത് പുനഃപരിശോധിക്കാൻ തയ്യാറാകാത്ത സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഈ ചെറുപ്പക്കാർക്കും അവരുടെ കുടുംബത്തിനും നഷ്ടപ്പെട്ടതിനൊക്കെയും എന്ത് നഷ്ടപരിഹാരമാണ് നൽകുക? അവരോടു ചെയ്ത നീതി നിഷേധത്തിനെ എന്ത് പ്രത്യയശാസ്ത്രം ഉപയോഗിച്ചാണ് ന്യായീകരിക്കാൻ കഴിയുക ?

തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്‍: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Thaha's maoist links begin after nilambur firing | Oneindia Malayalam

പുസ്തകം വായിച്ചാലെങ്ങനെ മാവോയിസ്റ്റുകളാകുമെന്ന, ഈ രണ്ടു ചെറുപ്പക്കാരുടെയും അമ്മമാരുടെ ചോദ്യങ്ങൾക്ക് കോടതി അവർക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ഉത്തരം നൽകുമ്പോൾ ആദ്യം മുതല്‍ ഈ ചോദ്യത്തിന് മറുപടി നൽകേണ്ടിയിരുന്ന ഭരണകൂട നിശബ്ദതയ്ക്ക് കാലം മാപ്പു നൽകില്ല...

English summary
Manjalamkuzhi Ali welcomes Supreme Court verdict in Panteerankavu UAPA case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X