കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കര്‍ റേ: എതിരാളികളുടെ പഴുതറിഞ്ഞ ഇടത് നീക്കം, എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് 2006 ന് സമാനമായ അട്ടിമറി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വത്ത് സിഎച്ച് കുഞ്ഞമ്പുവിന് പകരം ശങ്കര്‍ റേയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസാന നിമിഷത്തിലാണ് സിപിഎം തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന ചര്‍ച്ചയില്‍ മുന്‍ എംഎല്‍എ കൂടിയായ സിഎച്ച് കുഞ്ഞമ്പുവിന്‍റെ പേരായിരുന്നു സിപിഎം സജീവമായി പരിഗണിച്ചിരുന്നത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ളയെ തോല്‍പ്പിച്ച് അടിമറി വിജയം നേടാന്‍ കുഞ്ഞമ്പുവിന് സാധിച്ചിരുന്നു.

എന്നാല്‍ മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന കുഞ്ഞമ്പുവിന്‍റെ അഭിപ്രായവും ശങ്കര്‍ റേയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രാദേശിക വാദം ഉയര്‍ന്നു വന്നതും കോണ്‍ഗ്രസ് നേതാവായിരുന്നു സുബ്ബറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതും സിപിഎം തീരുമാനത്തിന്‍ പ്രതിഫലിച്ചു.

സിപിഎം ശ്രമം

സിപിഎം ശ്രമം

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ ശങ്കര്‍ റേയിലൂടെ ശക്തമായ തിരിച്ചു വരവിനാണ് സിപിഎം ശ്രമിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡ‍ലത്തില്‍ കന്നഡ മേഖലയില്‍ നിന്നുള്ള നേതാവും യക്ഷഗാനം കലാകാരനുമായി ശങ്കര്‍ റേയ്ക്ക് ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.

ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

കന്നഡ ബന്ധം തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാക്കിയേക്കും എന്ന സൂചനയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ശങ്കര്‍ റേയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. തുളുനാട്ടില്‍ നിന്നുള്ള ഒരാള്‍ പ്രതിനിധിയായി വരണമെന്നാണ് രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സിലുള്ള വികാരമെന്നായിരുന്നു സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് ശേഷമുള്ള ശങ്കര്‍ റായിയുടെ ആദ്യ പ്രതികരണം.

മൂന്നാം സ്ഥാനം സാങ്കേതികം

മൂന്നാം സ്ഥാനം സാങ്കേതികം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്നാംസ്ഥാനത്തേക്ക് പോയി എന്നത് സാങ്കേതികം മാത്രമാണെന്നും ഇത്തവണ മഞ്ചേശ്വരത്തെ ജനം തന്നെ ഒന്നാം സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തുമെന്നും ശങ്കര്‍ റേ പറഞ്ഞു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ഒരുപോലെ ശക്തരാണെങ്കില്‍ പ്രധാന പോരാട്ടം യുഡിഎഫിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലാ കമ്മറ്റി അംഗം

കാസര്‍കോട് ജില്ലാ കമ്മറ്റി അംഗം

പുത്തിഗെ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ച് ശങ്കര്‍ റേ നിലവില്‍ പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ കമ്മറ്റി അംഗമാണ്. ബാഡൂര്‍ എഎല്‍എപി സ്കൂളില്‍ നിന്ന് പ്രധാനാധ്യാപികനായി വിരമിച്ചു. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവ സാന്നിധ്യമാണ്.

വിജയ സാധ്യത

വിജയ സാധ്യത

മികച്ച പ്രഭാഷകനായ ശങ്കര്‍ റേയക്ക് മലയളാത്തിന് പുറമെ കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്‍റാണ്. തുളുനാടിന്‍റെ ഹൃദയം ശരിയായ മനസ്സിലാക്കിയിട്ടുള്ള നേതാവാണ് ശങ്കര്‍ റേയെന്നും ഇക്കുറി പാര്‍ട്ടിക്ക് വിജയസാധ്യത കൂടുതലാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടത്.

 മത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നില്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നു മത്സരിക്കാനില്ലെന്ന് പ്രമുഖ നേതാക്കള്‍: പിന്നില്‍ പരാജയ ഭീതി? ബിജെപിയില്‍ ആശയകുഴപ്പം തുടരുന്നു

വികെ പ്രശാന്ത്: എസ്എഫ്ഐയില്‍ തുടക്കം, മേയറായി തിളക്കം; തലസ്ഥാന നഗരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോവികെ പ്രശാന്ത്: എസ്എഫ്ഐയില്‍ തുടക്കം, മേയറായി തിളക്കം; തലസ്ഥാന നഗരത്തിന്‍റെ സ്വന്തം മേയര്‍ ബ്രോ

English summary
Manjeswaram By Election- who is shankar rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X