ദിലീപിന്റെ ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു.. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലീക്കായേക്കാമെന്ന് ബൈജു കൊട്ടാരക്കര
നടിയെ ആക്രമിച്ച കേസില്‍ നിന്ന് ദിലീപിനെ കുറ്റവിമുക്തനാക്കിയത് അംഗീകരിക്കാനാകില്ല എന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. നിരവധി തെളിവുകള്‍ കോടതിയുടെ മുന്നിലെത്തിയിട്ടും ഗൂഢാലോചന എന്ന കുറ്റം കോടതി പരിഗണിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒതുക്കേണ്ടവരെ ഒതുക്കിയാണ് ദിലീപ് മലയാള സിനിമയുടെ തലപ്പത്തേക്ക് എത്തിയത് എന്നും ബൈജു പറഞ്ഞു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്...
'ദിലീപ് മലയാള സിനിമ മൊത്തം അടക്കി ഭരിച്ച് കൊണ്ടിരിക്കുന്ന സമയമുണ്ടായിരുന്നു. നടനാണ്, തിയേറ്റര്‍ ഉടമയാണ്, ഡിസ്ട്രിബ്യൂട്ടറാണ് അങ്ങനെ എല്ലാ തലങ്ങളിലും സിനിമ അടക്കി വാണ് കൊണ്ടിരുന്നപ്പോള്‍ ദിലീപ് ട്വന്റി-20 എന്ന് പറയുന്ന സിനിമ നിര്‍മിച്ചു. ആ സിനിമയുടെ നിര്‍മാണം കഴിഞ്ഞതോട് കൂടിയാണ് ദിലീപിന്റെ അപ്രമാദിത്വം സിനിമയിലേക്ക് വരുന്നത്. മലയാള സിനിമയുടെ പോക്ക് അങ്ങനെയാണ്.

ഒരാള്‍ക്ക് തുടര്‍ച്ചയായി ഹിറ്റുകളുണ്ടായാല്‍ എല്ലാ ഗ്രൂപ്പുകളും അയാള്‍ക്കൊപ്പമായിരിക്കും. ആ സമയത്ത് ഒതുക്കേണ്ടവരെ ഒതുക്കിയിരുന്ന ആളായിരുന്നു ദിലീപ്. തിലകനെ പോലും ഒതുക്കിയത് ഇയാളാണ്. തിലകന് പോലും പറഞ്ഞിട്ടുണ്ട് അയാളെ വിശ്വസിക്കരുത് എന്ന്. അതിന് ശേഷമാണ് ഓരോരോ സംഗതികള്‍ ഇങ്ങനെ പുറത്തുവരുന്നതും നടി ആക്രമിക്കപ്പെടുന്ന സംഭവമുണ്ടാകുന്നതും.
ഇയാള്‍ എങ്ങനെയാണ് ജയിലില്‍ പോയത്. എവി ജോര്‍ജ് എന്ന എസ്പി ഇത് അന്വേഷിച്ച സമയത്ത് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് എല്ലാ തെളിവുകളും കിട്ടിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത് എന്ന്. എന്നിട്ടാണല്ലോ ഹൈക്കോടതി ഇയാളെ 86 ദിവസം അകത്തിട്ടത്. ഒരു തെളിവുമില്ലാതെയിരുന്നിട്ടാണോ അകത്തിട്ടത്. അതിന് ശേഷം എത്ര തെളിവുകള്‍ വന്നു. ബാലചന്ദ്രകുമാര്‍ ഒരു ദിവസം എന്നെയാണ് വിളിക്കുന്നത്.
അന്ന് 16 ഓളം വോയ്സ് ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ എന്നെ കേള്‍പ്പിച്ചു. ആ വോയ്സ് ക്ലിപ്പ് പിന്നീട് ചാനലുകളിലെല്ലാം വന്നു. അതിപ്പോഴും എന്റെ കൈയിലുണ്ട്. ആ ക്ലിപ്പിലൊന്നില് തേടിയ വള്ളി കാലില്‍ ചുറ്റി, നമുക്ക് സ്വാധീനിക്കാന്‍ പറ്റി എന്ന് പറയുന്ന വോയ്സ് ക്ലിപ്പ് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് എന്ന് പറയുന്ന ആളുടേതാണ്. ദിലീപിന്റെ അനിയന് അയച്ച് കൊടുത്തതാണ്. അതിന്റെ ഉദ്ദേശ്യമെന്താണ്.
അതുപോലെ അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുന്നു. പക്ഷെ ഈ മെമ്മറി കാര്‍ഡ് മൂന്ന് തവണ തോന്നുന്നവനൊക്കെ എടുത്തോണ്ട് പോകുകയാണ്. അതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍, അന്വേഷണം നിരസിക്കുകയാണ്. പ്രതിയായിരുന്ന ദീലിപ് കോടതിയില്‍ അപേക്ഷ കൊടുക്കുകയാണ് ഇതിനെ കുറിച്ച് അന്വേഷണം പാടില്ല എന്ന്. അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയാന്‍ ഇയാളാരാ.
ഒരു പെണ്ണിന്റെ മാനമാണ് അതിനുള്ളില്‍ ഉള്ളത്. എഫ്എ്സഎല്ആറില് നിന്ന് ഒരു റിപ്പോര്‍ട്ട് വന്നു. കോടതിയിലേക്ക്. ഒന്നര വര്‍ഷക്കാലത്തോളം അത് പൂഴ്ത്തിവെച്ചു. അവസാനം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ചോദിച്ചപ്പോള്‍ നെടുമ്പാശ്ശേരി കോടതിയിലേക്ക് അയച്ച് കൊടുത്തു. ഈ വിധി സാങ്കേതികമായി അംഗീകരിച്ചെ പറ്റൂ. പക്ഷെ ഒരു കാലത്തും മനസാക്ഷിയുടെ കോടതിയില്‍ ഈ വിധി അംഗീകരിക്കാന്‍ സാധിക്കില്ല.
ഈ നടന്ന സംഭവങ്ങള്‍ റീക്രിയേറ്റ് ചെയ്തു ദിലീപും അനുജനും കൂടി ചേര്‍ന്നിട്ട്. തൃശൂര്‍ ആക്രമിക്കപ്പെട്ട നടിയുടെ വീട് മുതല്‍ അത്താണി വരെയുള്ള സ്ഥലങ്ങളില്‍ അതേ സ്പീഡില്‍ ആ വണ്ടി ഓടിച്ച് ആ വണ്ടിയുടെ പിന്നില്‍ നിന്ന് റീക്രിയേറ്റ് ചെയ്തു. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും അറിയാമെന്ന് പൊലീസ് തെളിയിച്ചു. ഇന്നലെ ദിലീപിനെ സര്‍വാത്മനാ സ്വാഗതം ചെയ്തൊരു മനുഷ്യനുണ്ടല്ലോ, സുരേഷ് കുമാര്‍. നടി മേനകയുടെ ഭര്‍ത്താവ്.
മേനകയെ തിരുവനന്തപുരം പട്ടണത്തിലൂടെ ആറ് മണിക്കൂറോളം ചുറ്റിച്ചവനാണ് ഈ പള്‍സര്‍ സുനി. എന്നിട്ടിവര് പറയുകയാണ് സത്യമേവ ജയതേ എന്ന്. ഇവര്‍ക്ക് ആര്‍ക്ക് വേണ്ടിയാണ് വിടുപണി ചെയ്യുന്നത്. ക്വട്ടേഷന്‍ ബലാത്സംഗം കൊടുത്തൂ എന്ന് കോടതിയുടെ മുന്നില്‍ ഇത്രയും തെളിവുകള്‍ വന്നിട്ട് അയാളെ കുറ്റവിമുക്തനാക്കി വിട്ടു. ഏതെല്ലാം വസ്തുതകള്‍ അതിനകത്ത് അടങ്ങിയിട്ടുണ്ട്.
വാദങ്ങളില്‍ ഏതെല്ലാം തെളിവുകള്‍ സ്വീകരിച്ചിട്ടുണ്ട്. കൂറുമാറിയ സാക്ഷികള്‍ ആരൊക്കെയാണ് എന്നും അവര്‍ എന്തിനാണ് അവരുടെ കൂടെ കൂടിയിരിക്കുന്നത് എന്നും എല്ലാവര്ക്കും അറിയാം. ബാക്കിയുള്ള ആളുകള്‍ കൊടുത്ത മൊഴിയെല്ലാം അവിടെയുണ്ടല്ലോ. സാഗറെന്ന ആള്‍ക്ക് 7 ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞിട്ട് 50000 രൂപ മാത്രം കൊടുത്തപ്പോഴല്ലേ ഇത് വെളിയില്‍ വന്നത്.
ദിലീപിന്റെ ശബ്ദം മുഴുവന്‍ ഇത്രയും കാലം കൂടെ താമസിച്ച മഞ്ജു കോടതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 46 ദിവസം പച്ചവെള്ളം പോലും കുടിക്കാതെ ബാലചന്ദ്രകുമാര്‍ കോടതികള്‍ കയറിയിറങ്ങി. ബാലചന്ദ്രകുമാറിനേയും കുടുംബത്തേയും തീര്‍ക്കും എന്ന് അയാള്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഹൈക്കോടതി എത്ര തവണ ദിലീപിന്റെ ഫോണ്‍ ചോദിച്ചു. എന്നിട്ട് കൊടുത്തോ. പ്രതിഭാഗം വക്കീലും ദിലീപും സായ്ശങ്കര്‍ എന്ന് പറഞ്ഞ ചെറുപ്പക്കാരനും ഹോട്ടലില്‍ മുറിയെടുത്ത് ഫോണിലുള്ളതെല്ലാം ഡിലീറ്റ് ചെയ്തു.
എന്നിട്ട് മൂന്ന് ഫോണ്‍ കോടതിക്ക് കൊടുത്തു, ഒന്നിപ്പോഴും കൊടുത്തിട്ടില്ല. ആ ഫോണില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നത്. അയാള്‍ ആ പ്രവൃത്തി ചെയ്തു എന്നുള്ളത് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. അത്രയും തെളിവുകള്‍ കണ്മുന്നില് കിടക്കുന്നത് കൊണ്ടാണ്. ഈ തെളിവുകള്‍ മുഴുവന്‍ കേട്ടതും കണ്ടതുമാണ്. ഇനി ആ പെണ്‍കുട്ടിയുടെ അതിക്രൂരമായ വിഷ്വലുകള്‍ എന്ന് പുറത്തുവരും എന്ന് മാത്രം നിങ്ങള്‍ ചിന്തിച്ചാല്‍ മതി. ദിലീപിന്റെ ഇന്നലെ ബോഡിലാംഗ്വേജ് ശ്രദ്ധിച്ചോ.
വന്നപ്പോഴെ പറഞ്ഞത് മഞ്ജു വാര്യര്‍ക്കെതിരെ. അത് കഴിഞ്ഞ് മറ്റൊരു വക്കീല്‍ പറയുന്നു മഞ്ജു വാര്യര്‍ മാത്രമല്ല ഐജി ബി സന്ധ്യയും ഉണ്ടെന്ന്. വൈകീട്ട് സജി നന്ത്യാട്ട് പറയുന്നു ഒരാള്‍ കൂടിയുണ്ടെന്ന്. അതാരാ സംവിധായകന് ശ്രീകുമാര്‍ മേനോന്. ഇവിരിനി ഓരോരുത്തരെ കോര്‍ത്തിണക്കി പുതിയ തിരക്കഥയുണ്ടാക്കുകയാണ്.'
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications