കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മഞ്ജുവാര്യര്‍ രാജിവെയ്ക്കുന്നില്ല? ഡബ്ല്യുസിസിയോട് അതൃപ്തിയോ?

  • By Desk
Google Oneindia Malayalam News

അമ്മയില്‍ നിന്ന് ഡബ്ല്യൂസിസിയിലെ പ്രമുഖരായ നാല് നടിമാര്‍ രാജിവെച്ച പിന്നാലെ ഏവരും ഉറ്റുനോക്കിയത് മഞ്ജുവാര്യറുടെ പ്രതികരണമായിരുന്നു. കാരണം വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ സജീവ അംഗം കൂടിയായ മഞ്ജു അക്രമിക്കുപ്പെട്ട നടിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തികൂടിയായിരുന്നു. എന്നാല്‍ താന്‍ രാജിവെയ്ക്കുന്നില്ലെന്നാണ് മഞ്ജു വ്യക്തമാക്കിയിരിക്കുന്നത്.

നടിയോടൊപ്പം എല്ലാ അംഗങ്ങളും രാജിവെയ്ക്കണമോയെന്ന് ആലോചിച്ചിരുന്നെന്നും എന്നാല്‍ അത് വേണ്ടെന്ന് പിന്നീട് തിരുമാനിച്ചെന്നുമാണ് മഞ്ജുവാര്യര്‍ വ്യക്തമാക്കിയത്. ഡബ്ല്യൂസിസിയുടെ തിരുമാനത്തോടെ തന്നെയാണ് താന്‍ അമ്മയില്‍ തുടരാന്‍ തിരുമാനിച്ചതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. എന്നാല്‍ ഡബ്ല്യുസിസിയുമായ മഞ്ജുവാര്‍ക്കുള്ള അതൃപ്തിയാണ് രാജിവെയ്ക്കേണ്ട എന്ന തിരുമാനത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

 ദിലീപിനെ തിരിച്ചെടുത്തു

ദിലീപിനെ തിരിച്ചെടുത്തു

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തിരുമാനിച്ചത്. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു ദിലീപിനെ തിരിച്ചെടുക്കാന്‍ തിരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഇനി അമ്മയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കി അക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്.

മൂന്ന് നടിമാരും

മൂന്ന് നടിമാരും

നടി നിലപാട് വ്യക്തമാക്കിയ പിന്നാലെ ഡബ്ല്യൂസിസി അംഗങ്ങളായ രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും സംഘടനയില്‍ നിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ചു. ഇതോടെയാണ് സംഘടനയുടെ സജീവ അംഗമായ മഞ്ജുവാര്യരുടെ നിലപാടിലേക്ക് ഏവരും തിരിഞ്ഞത്.

രാജിയില്ല

രാജിയില്ല

എന്നാല്‍ താന്‍ രാജിവെയ്ക്കുന്നില്ലെന്നും സംഘടനയില്‍ തന്നെ തുടരുമെന്നുമാണ് നടി വ്യക്തമാക്കിയത്. ഡബ്ല്യുസിസിയിലെ അംഗങ്ങളുമായുള്ള അതൃപ്തിയാണ് രാജിവെയ്കക്കുന്നില്ലെന്ന മഞ്ജുവിന്‍റെ തിരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമ്മയെ പിളര്‍ത്താന്‍

അമ്മയെ പിളര്‍ത്താന്‍

മലയാള സിനിമയിലെ സംഘടനയായ അമ്മയെ പിളര്‍ത്താന്‍ മഞ്ജുവിന് താത്പര്യമില്ലായിരുന്നു. ഒരു പോഷക സംഘടന എന്ന നിലയില്‍ സംഘടന രൂപീകരിക്കാമെന്നായിരുന്നു മഞ്ജുവിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ മഞ്ജുവിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഒരു സ്വതന്ത്ര സംഘടനയായി തന്നെയായിരുന്നു ഡബ്ല്യുസിസി പ്രവര്‍ത്തിച്ചത്. മഞ്ജുവിന് താത്പര്യമുള്ള ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള നടികളെ ഡബ്ല്യൂസിസി അംഗമാവാന്‍ ക്ഷണിച്ചില്ലെന്നതും മഞ്ജുവിന് അതൃപ്തിക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മമ്മൂട്ടിയും ദിലീപും

മമ്മൂട്ടിയും ദിലീപും

മമ്മൂട്ടിയേയും ദിലീപിനേയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ഡബ്ല്യുസിസി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് മഞ്ജുവിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഇതിനെതിരെ താരം ഡബ്ല്യുസിസിക്കെതിരെ പ്രതികരിച്ചിരുന്നത്രേ.

അംഗത്വം

അംഗത്വം

കൂടാതെ മാതൃസംഘടനയ്ക്ക് അതൃപ്തി തോന്നിപ്പിക്കുന്ന നടപടികളിലൂടെയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തിക്കുന്നത് എന്ന രീതിയിലും മഞ്ജു സംഘടനയില്‍ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നത്രേ. 'അമ്മ'യ്ക്കെതിരെ ഡബ്ല്യുസിസി നിരന്തരം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സംഘടനയിലെ അംഗത്വം തന്നെ രാജിവെയ്ക്കാന്‍ മഞ്ജു തിരുമാനിച്ചതായും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

നടിയുടെ ട്വീറ്റുകള്‍

നടിയുടെ ട്വീറ്റുകള്‍

അടുത്തിടെ മാധ്യമങ്ങളില്‍ വന്ന നടിയുടെ ട്വീറ്റുകളും താരത്തെ അസ്വസ്ഥമാക്കിയിരുന്നു. അമ്മയുടെ ചില തിരുമാനങ്ങള്‍ക്കെതിരെ ഡബ്ല്യുസിസി പരസ്യ പ്രതികരണം നടത്തിയതും മഞ്ജുവിന്‍റെ അതൃപ്തി ഇരട്ടിച്ചെന്നും വാര്‍ത്തയില്‍ ഉണ്ട്.

കാരണം കാണിക്കല്‍

കാരണം കാണിക്കല്‍

ഏറ്റവും ഒടുവില്‍ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള തിരുമാനം കൈക്കൊണ്ട പിന്നാലെ ഡബ്ല്യൂസിസി നടത്തിയ പരസ്യ നിലപാടില്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ട് അമ്മ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുകൂടി ആയതോടെയാണ് സംഘടനയുമായി വിട്ട് നില്‍ക്കാന്‍ മഞ്ജു തിരുമാനിച്ചതെന്ന വാര്‍ത്തകളാണ് ഉയരുന്നത്.

രാജിവെച്ചു?

രാജിവെച്ചു?

മഞ്ജു ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ മഞ്ജുവിനെയും മറ്റ് നടിമാരേയും പുറത്താക്കാന്‍ സാധ്യത ഉള്ളതിനാല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് രാജിവെച്ച ശേഷം വിദേശത്തേക്ക് പോയതാകാനാണ് സാധ്യത എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വന്നതായി മംഗളം വാര്‍ത്തയില്‍ ഉണ്ട്.

English summary
manju warrier is to resign from wcc says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X