Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല, എല്ലാം ഇഷ്ടം കൊണ്ട് ചെയ്യുന്നത്': സനല്‍കുമാർ

കൊച്ചി: പൊലീസിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ സനല്‍കുമാർ ശശിധരന്. പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചെങ്കിലും തന്നെ കോടതിയില്‍ ഹാജരാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മഞ്ജു വാര്യറുടെ പരാതിയില്‍ തിരുവനന്തപുരം പാറശ്ശാലയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സനല്‍കുമാർ ശശിധരനെ ഇന്നലെ വൈകീട്ടോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

ദുല്‍ഖറുണ്ട്, ഫഹദുണ്ട്, പിന്നെ അമാലുവും നസ്രിയയും: വൈറലായി ചിത്രങ്ങള്‍

ആരോഗ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് പൊലീസ് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ് സംവിധായകന്‍. ഇതോടെ പൊലീസും പ്രതിസന്ധിയിലായി.

നിയമ വിരുദ്ധമായാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്

നിയമ വിരുദ്ധമായാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് അതുകൊണ്ട് കോടതിയില്‍ ഹാജരാക്കണം. തന്റെ നിരപരാധിത്വം കോടതിയില്‍ വ്യക്തമാക്കാന്‍ സാധിക്കും. ഇതോടെ പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത ഫോണ്‍ വിട്ട് തരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ചെന്താരകം പോല്‍: സൂപ്പർ ഗ്ലാമറസ് സുന്ദരിയായി സനൂഷ- വൈറലായി പുതിയ ചിത്രങ്ങള്‍

കേസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട തെളിവാണ്

കേസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട തെളിവാണ് ഫോണ്‍. സോഷ്യല്‍ മീഡിയലൂടേയും ടെക്സ്റ്റ് മെസേജ് വഴിയുമൊക്കെ പ്രണയാഭ്യാർത്ഥന നടത്തുകയും അത് നിരസിച്ചതിനെ തുടർന്നുള്ള ശല്യപ്പെടുത്തലാണ് കഴിഞ്ഞ രണ്ട് വർഷമായി നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് നടി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫോണ്‍ വളരെ നിർണ്ണായകമാണ്. എന്നാല്‍ ഫോണ്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സനല്‍കുമാർ ശശിധരന്‍.

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച്

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതെന്നുമാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസിനോട് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിലാണ് സനൽകുമാർ ഇക്കാര്യം പറഞ്ഞത്. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ലെന്നും സനല്‍കുമാർ ശശിധരന്‍ വ്യക്തമാക്കുന്നു.

മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല.

മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് പ്രാവശ്യം കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. തനിക്കെതിരെ എങ്ങനെയാണ് എളമക്കരയില്‍ പൊലീസ് കേസ് രജിസ്ട്രർ ചെയ്തത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ നാടകീയമായിട്ടായിരുന്നു സനല്‍കുമാർ ശശിധരനെ

വളരെ നാടകീയമായിട്ടായിരുന്നു സനല്‍കുമാർ ശശിധരനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിക്ക് വഴങ്ങാതിരുന്ന സനല്‍കുമാറിനെ നേരിയ ബലം പ്രയോഗിച്ചായിരുന്നു പൊലീസ് വരുതിയിലാക്കിയത്. തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ സനല്‍കുമാർ ആരോപിച്ചു.

നടിയുടെ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളുള്ളതിനാല്‍

നടിയുടെ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളുള്ളതിനാല്‍ ശക്തമായ വകുപ്പുകള്‍ തന്നെ പ്രതിക്കെതിരെ ചുമത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാത്രിയോടെ രാത്രിയോടെ നിലപാടു മാറ്റി സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വകുപ്പു പ്രകാരം നിലനില്‍ക്കുന്നത്.

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയോ തടവറയിൽ ആണെന്നും ആരോപിച്ച് ദിവസങ്ങൾക്ക് മുൻപ് സനൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നുവെന്നും സനല്‍കുമാർ ആരോപിച്ചു.

Recommended Video

cmsvideo
    മഞ്ജുവിന്റെ പരാതിയില്‍ സനല്‍ കുമാറിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+