'' മഞ്ജുവും പൾസർ സുനിയും ലാലും ദിലീപിനെ തകർക്കാൻ ഗൂഢാലോചന നടത്തി'', രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ!
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായുളള കൊട്ടേഷന്‍ പീഡനം എന്ന കുറ്റം ആരോപിക്കപ്പെട്ട് 85 ദിവസം ദിലീപ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. വിധി നാളെ വരാനിരിക്കെ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു.
അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് സോഷ്യല്‍ മീഡിയയിലൂടെ മാര്‍ട്ടിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവമേ നടന്നിട്ടില്ലെന്നും ദിലീപിന് എതിരെയാണ് ഗൂഢാലോചന നടന്നത് എന്നതടക്കമുളള വിചിത്രമായ കാര്യങ്ങളാണ് മാര്ട്ടിന് പറയുന്നത്.
വീഡിയോയില്‍ മാര്ട്ടിന് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: '' എന്റെ പേര് മാര്ട്ടിന് എന്നാണ്. നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ടാം പ്രതിയായി 5 കൊല്ലത്തോളം റിമാന്‍ഡില്‍ ആയിരുന്നു. അതിന് ശേഷം സുപ്രീം കോടതി ജാമ്യത്തിലാണ് ഇറങ്ങിയത്. ഈ കേസില്‍ ഞാന്‍ കണ്ടതും കേട്ടതുമായ യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ നടന് ലാല്‍ പല രീതിയില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ദിലീപിനെ ചതിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ്. സത്യസന്ധമായ ഒരുപാട് കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. ഇതിന്റെ പേരില്‍ എന്റെ ജീവന് പോലും ഭീഷണി നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥ സത്യങ്ങള്‍ കോടതി മുന്‍പാകെ രഹസ്യമൊഴി കൊടുത്തിട്ടുണ്ട്. പുറത്ത് കാണുന്നതല്ല യഥാര്‍ത്ഥ കഥകള്‍. മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകളാണ് പുറത്ത് വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്നത് ഇതൊന്നുമല്ല.
നടിയെ ആക്രമിച്ചു എന്ന് പറയുന്നത് വെറുതേയാണ്. പള്‍സര്‍ സുനിയും മഞ്ജു വാര്യരും രമ്യ നമ്പീശനും നടന് ലാലും കൂടി ദീലിപിനെ തകര്‍ക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തി ഉണ്ടാക്കിയ കള്ളക്കേസാണ് ഇത്. യഥാര്‍ത്ഥ സത്യം തനിക്ക് അറിയാം. നടന് ലാലിന്റെ വീട്ടില്‍ നിന്ന് ലാലിന്റെ വണ്ടിയിലാണ് സംഭവദിവസം രാത്രി തന്നെ വിട്ടത്. തൃശൂരില്‍ താന്‍ പോയി വരുന്നതിനിടയ്ക്ക് നടിയെ വണ്ടി തട്ടി ആക്രമിച്ചു എന്നത് പള്‍സര്‍ സുനി നുണ പറയുന്നതാണ്. ലാലും മഞ്ജു വാര്യരും ചേര്‍ന്നുളള ഗൂഢാലോചനയുടെ അനന്തരഫലമാണ് ഈ കേസ്.
എന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് പള്‍സര്‍ സുനിയാണ്. അത് ലാലിന്റെ വീട്ടില്‍ വെച്ച് ലാല്‍ എന്റെ കുത്തിന് പിടിച്ച് വാങ്ങിച്ചു. 5 വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങിച്ചു. നീ എന്റെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിച്ചതിനുളള തെളിവാണ് എന്ന് പറഞ്ഞു. കണ്ടതും കേട്ടതുമായ സത്യങ്ങള്‍ പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ട് ലാലും പ്രൊഡ്യൂസര്‍ ആന്റോ ജോസഫും ലാലിന്റെ മകന് ജീന്‍ പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് ഇവരെല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നെ ശരിക്കും ഉപദ്രവിച്ചു. അത് കഴിഞ്ഞാണ് യതീഷ് ചന്ദ്ര ഐപിഎസ്സിന് എന്നെ കൈമാറുന്നത്.
ഡിജിപി ലോക്നാഥ് ബെഹ്റയെ ലാല്‍ വിളിച്ചിട്ട് പറഞ്ഞു, ഡ്രൈവര്‍ പയ്യന് ഇവിടെ ഉണ്ട്. അവന്റെ കാര്യങ്ങള്‍ ബാക്കി എന്താണെന്ന് വെച്ചാല്‍ സര് ചെയ്തോളൂ എന്ന് ലാല്‍ പറഞ്ഞു. അതിന് ശേഷം എന്നെ കൊണ്ട് പോയി കുറേ ഉപദ്രവിച്ചു, കണ്ടതും കേട്ടതും പുറത്ത് പറയരുത് എന്ന് പറഞ്ഞു, പിന്നീട് പോലീസ് കൊണ്ടുപോയി റിമാന്‍ഡ് ചെയ്തു. നാളെ എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി നടന് ലാലും നടി മഞ്ജു വാര്യരും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനുമാണ്. പല രീതിയിലുളള ഭീഷണികള്‍ എനിക്ക് നിലനില്‍ക്കുന്നുണ്ട്. ഒരു പെറ്റി കേസ് പോലും ഇന്നേവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഞാന്‍ അറിയാത്ത ഒരു കേസില്‍ എന്നെ ചതിച്ച് 5 വര്‍ഷത്തോളം ജയിലില്‍ കിടന്ന് അനുഭവിച്ചത്''.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications