Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ദുരുദ്ദേശമുള്ളവര്‍; മഞ്ജുവാര്യര്‍ നിലപാട് വ്യക്തമാക്കുന്നു

കൊച്ചി: വയനാട്ടിലെ പരക്കുനി കോളനി ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി നടി മഞ്ജുവാര്യര്‍. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു. മാധ്യമത്തോടാണ് മഞ്ജുവാര്യര്‍ പ്രതികരണം അറിയിച്ചത്.

Photo

എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സര്‍വ്വെ നടത്തിയിരുന്നു. എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയാനായിരുന്നു സര്‍വ്വെ. എന്നാല്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് ബോധ്യമായി. സര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലേ ഇത് പറ്റൂ എന്ന് മനസിലായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ ആരുടേയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

മന്ത്രി ബാലനുമായി തിങ്കളാഴ്ച ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയല്ല ഇതെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു. സര്‍വ്വെ നടത്തിയിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ അറിയാം. വിഷയത്തില്‍ മന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. കോളനിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. കഴിയുന്ന എല്ലാ പ്രവര്‍ത്തനവും നടത്തുമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് ആരോപണം. മഞ്ജു വാഗ്ദാനം ചെയ്തതിനാല്‍ മറ്റ് പദ്ധതികള്‍ക്ക് സര്‍ക്കാരും തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ബുധനാഴ്ച മുതല്‍ മഞ്ജുവിന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+