രണ്ടാം ഘട്ടത്തില്‍ യുഡിഎഫിന് വാരിക്കോരി! മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേയില്‍ 46 ല്‍ 32 ഉം യുഡിഎഫിന്
കൊച്ചി: മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ പ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ആദ്യ ദിവസം വടക്കേ മലബാറിലെ നാല് ജില്ലകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. അതില്‍ എല്‍ഡിഎഫിന് വാരിക്കോരി സീറ്റുകള്‍ നല്‍കിയ മനോരമ, രണ്ടാമത്തെ സര്‍വ്വേ ഫലത്തില്‍ യുഡിഎഫിനാണ് വാരിക്കോരി നല്‍കിയിട്ടുള്ളത്.
പല മണ്ഡലങ്ങളിലേയും പ്രവചനങ്ങളില്‍ അവതാരകര്‍ പോലും അത്ഭുതപ്പെടുന്നതും കാണാമായിരുന്നു. രണ്ടാം ഘട്ടത്തില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വിട്ടത്. പരിശോധിക്കാം...

46 ല്‍ 32 ഉം യുഡിഎഫിന്
മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ മൊത്തമായി 46 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 32 മണ്ഡലങ്ങളിലും യുഡിഎഫിന് മുന്‍തൂക്കമുണ്ട് എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 14 ഇടത്താണ് മുന്നേറ്റം. ഒരു സീറ്റില്‍ പോലും എന്‍ഡിഎയ്ക്ക് മുന്നേറ്റമില്ല.

16 ഇടത്ത് ഇഞ്ചോടിഞ്ച്
46 മണ്ഡലങ്ങളില്‍ 16 ഇടത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. ആ 16 എണ്ണവും നേരത്തേ യുഡിഎഫിന് എന്ന് പ്രവചിച്ച മണ്ഡലങ്ങളാണ് എന്ന പ്രത്യേകതയും ഉണ്ട്. ഓരോ ജില്ലകളിലേയും പ്രവചനങ്ങള്‍ നോക്കാം.

മലപ്പുറത്ത് 16 ല്‍ 15 ഉം യുഡിഎഫിന്
കഴിഞ്ഞ ദിവസം കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രവചനം. മലപ്പുറം ജില്ലയില്‍ ആ സാധ്യത കല്‍പിക്കുന്നത് യുഡിഎഫിനാണ്. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 15 ഇടത്തും യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം.

പൊന്നാനി ഉള്‍പ്പെടെ
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ എല്‍ഡിഎഫ് പരാജയപ്പെടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന നിലമ്പൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളിലും അവര്‍ക്ക് തോല്‍വിയാണ് പ്രവചിച്ചിട്ടുള്ളത്. തവനൂരില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നത്.

പാലക്കാട് യുഡിഎഫിന് 7, എല്‍ഡിഎഫിന് 5
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 മണ്ഡലങ്ങളില്‍ ഒമ്പത് എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ച ജില്ലയാണ് പാലക്കാട്. എന്നാല്‍ മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത് ഇത്തവണ പാലക്കാട് യുഡിഎഫിനൊപ്പമാണെന്നാണ്. ഏഴ് സീറ്റുകള്‍ യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് അഞ്ചില്‍ ഒതുങ്ങും.

നെന്മാറയും തരൂരും കോങ്ങാടും വലത്തോട്ടെന്ന്
പാലക്കാട്ടെ ഇടത് കോട്ടകള്‍ ഇത്തവണ വീഴും എന്ന പ്രവചനം മനോരമ അവതാരകര്‍ക്ക് പോലും വിശ്വാസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സിഎംപി മത്സരിക്കുന്ന നെന്മാറയില്‍ യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. അതുപോലെ തന്നെയാണ് യുസി രാമന്‍ മത്സരിക്കുന്ന കോങ്ങാട്. സിപിഎം കോട്ടയായ തരൂരിലും ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ സിപിഎം 24,547 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഷൊര്‍ണൂരിലും യുഡിഎഫ് വിജയം പ്രവചിക്കുന്നുണ്ട്.

ശ്രീധരന്‍ മൂന്നാമത്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ രണ്ടാമത്തെത്തിയ മണ്ഡലം ആണ് പാലക്കാട്. ഇത്തവണ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ ഉയര്‍ത്തിക്കാണിക്കുന്ന ഇ ശ്രീധരന്‍ ആണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇ ശ്രീധരന്‍ മൂന്നാം സ്ഥാനത്താകും എന്നാണ് പ്രവചനം.

തൃശൂരില്‍ എല്‍ഡിഎഫിന് 8
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 ല്‍ 12 സീറ്റും എല്‍ഡിഎഫ് നേടിയ ജില്ലയാണ് തൃശൂര്‍. എന്നാല്‍ ഇത്തവണ ഇവിടെ എല്‍ഡിഎഫ് എട്ട് സീറ്റില്‍ ഒതുങ്ങും എന്നാണ് പ്രവചനം. ഒരു സീറ്റില്‍ നിന്ന് യുഡിഎഫ് അഞ്ച് സീറ്റിലേക്ക് ഉയരും എന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

ചേലക്കരയും കുന്നംകുളവും തോല്‍ക്കുമെന്ന്
ചേലക്കരയില്‍ ഇത്തവണ സിപിഎം മത്സരിപ്പിക്കുന്ന മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ ആണ്. സിപിഎം നൂറുശതമാനം ഉറപ്പിച്ച സീറ്റാണിത്. എന്നാല്‍ ഇവിടെ യുഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. ഒല്ലൂരിലും ഇത്തവണ യുഡിഎഫിനാണ് വിജയം പ്രവചിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് തന്നെ സംശയിക്കുന്ന തൃശൂരില്‍ ഉറപ്പ് പറയുന്നും ഉണ്ട്. കഴിഞ്ഞ തവണ അനില്‍ അക്കര 43 വോട്ടുകള്‍ക്ക് വിജയിച്ച വടക്കാഞ്ചേരി യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം.
മന്ത്രി എസി മൊയ്തീന്റെ സിറ്റിങ് സീറ്റായ കുന്നംകുളത്ത് അദ്ദേഹം തോല്‍ക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഗുരുവായൂര്‍ മണ്ഡലവും ഇത്തവണ ഇടതിന് നഷ്ടപ്പെടും എന്നാണ് പ്രവചനം.

ഇടുക്കിയില്‍ ക്ലീന്‍ സ്വീപ്പ്... മണിയാശാനും തോല്‍ക്കും
ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. അതില്‍ വൈദ്യുതിമന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്പഞ്ചോല മണ്ഡലവും ഉള്‍പ്പെടുന്നുണ്ട്. തൊടുപുഴയില്‍ പിജെ ജോസഫിന്റെ ഭൂരിപക്ഷം കുറയുമെന്നും കടുത്ത പോരാട്ടം നടക്കുമെന്നും ആണ് പ്രവചനം.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം












Click it and Unblock the Notifications