താനൂര്‍ മുസ്ലീം ലീഗ് തിരിച്ച് പിടിക്കും, പികെ ഫിറോസ് അബ്ദുറഹ്മാനെ വീഴ്ത്തുമെന്ന് മനോരമ ന്യൂസ് സര്‍വേ
മലപ്പുറം: താനൂര്‍ ഇത്തവണ മുസ്ലീം ലീഗ് തിരിച്ചുപിടിക്കുമെന്ന് മനോരമ ന്യൂസ് സര്‍വേ. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് സിപിഎം സ്വതന്ത്രന്‍ വി അബ്ദുറഹ്മാനെ പരാജയപ്പെടുത്തുമെന്നാണ് സര്‍വേ പറയുന്നത്. 2016ല്‍ 4918 വോട്ടിനാണ് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ അബ്ദുറഹ്മാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ കടുത്ത പ്രചാരണം അവിടെ നടക്കുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. മലപ്പുറത്ത് 15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് മൂന്ന് സീറ്റുകള്‍ നഷ്ടമാകും.

ഏറനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കും. നിലമ്പൂരില്‍ പിവി അന്‍വര്‍ പരാജയപ്പെടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പിവി അന്‍വറിനെതിരെ വിവി പ്രകാശിന് കൂടുതല്‍ ആധിപത്യമുണ്ടെന്നും സര്‍വേ പറയുന്നു. വണ്ടൂരില്‍ എപി അനില്‍ കുമാര്‍ തന്നെ അനായാസ ജയം നേടും. തിരൂരങ്ങാടിയിലും പെരിന്തല്‍മണ്ണയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വെറും മൂന്ന് ശതമാനത്തില്‍ താഴെയാണ് തിരൂരങ്ങാടിയിലെ വോട്ട് വ്യത്യാസം. അതേസമയം കൊവി് പ്രതിരോധത്തില്‍ സര്‍ക്കാരിന് നല്ല റാങ്കിംഗാണ് ഏറനാട് മണ്ഡലത്തില്‍ ലഭിച്ചത്. 48 പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടു.
നിലമ്പൂരിലെ പ്രവചനം ശരിക്കും എല്‍ഡിഎപിന് തിരിച്ചടിയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടോയെന്ന സര്‍വേ ചോദ്യത്തില്‍ 38 ശതമാനം പേര്‍ ഉണ്ടെന്നാണ് പറഞ്ഞത്. അതേസമയം സോളാര്‍ കേസ് സിബിഐക്ക് വിട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. 22 പേര്‍ രാഷ്ട്രീയമില്ലെന്നും, 34 അഭിപ്രായം പറയാനില്ലെന്നുമാണ് പറഞ്ഞത്. സാമുദായിക സൗഹാര്‍ദം ഉറപ്പാക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിനാണെന്ന് 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 34 ശതമാനം പേരാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എന്‍ഡിഎയെ 13 ശതമാനം പേരും പിന്തുണച്ചു.












Click it and Unblock the Notifications