മാവോവാദി ആക്രമണങ്ങൾ കുറഞ്ഞു; 68 ജില്ലകളിൽ നിന്ന് 38 ജില്ലകളിലേക്ക് കുറഞ്ഞു!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ മാവോവാദി ആക്രമണങ്ങളിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്. മൂന്ന് വർഷത്തിന്ടെ 25 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. പത്ത് ജിലിലകളിലെ 68 ജില്ലകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവർത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു.

രണ്ടുപതിറ്റാണ്ടിനിടെ മാവോവാദി ആക്രമണങ്ങളില്‍ 12,000-ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 2700 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. 9300 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 2011-14 കാലയളവിനെ അപേക്ഷിച്ച് 2014-17 ല്‍ മാവോവാദി ആക്രമണങ്ങളില്‍ 25 ശതമാനത്തിന്റെ കുറവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ 42 ശതമാനത്തിന്റെ കുറവുമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

maoist

മാവേവാദി ഭീഷണിയുള്ള മേഖലകളിൽ 307 പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും 11725 കോടി രൂപ ചെലവിൽ 5412 കിലോമീറ്ററോളം റോഡ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലായി 2187 മൊബൈൽ ടവറുകൾ 358 പുതിയ ബാങ്ക് ശാഖകൾ, 752 എടിഎമ്മുകൾ, 1789 പോസ്റ്റോഫീസുകൾ എന്നിവ പദ്ധതിക്കു കീഴിൽ സ്ഥാപിച്ചിട്ടുണ്ട്. മാവോവാദി ആക്രമണം നേരിടാൻ കൂടുതൽ ഫണ്ട് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

English summary
Maoist attack decreased in India
Please Wait while comments are loading...