കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനമേഖല മാവോയിസ്റ്റുകളുടെ പിടിയില്‍? മാര്‍ച്ച്പാസ്റ്റും യോഗവും നടന്നു, തണ്ടര്‍ ബോള്‍ട്ടൊക്കെ പേരിന്

  • By Vishnu
Google Oneindia Malayalam News

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മാവോയിസ്റ്റുകളുടെ സാനിദ്ധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രത്യേക പരിശീലനം ലഭിച്ച തണ്ടര്‍ ബോള്‍ട്ട് സേന ഇപ്പോഴും റോന്തു ചുറ്റുന്നുണ്ട്. പൂക്കോട്ടുംപാടം, മുണ്ടോരി, വഴിക്കടവ്, കാളികാവ് വനപ്രദേശങ്ങളില്‍ നിരവധി തവണ മാവോയിസ്റ്റ് സാനിദ്ധ്യം തിരിച്ചറിഞ്ഞിട്ടും ഇതുവരെ ഒരാളെപോലും പിടികൂടാന്‍ പോലീസിനായിട്ടില്ല.

നിലമ്പൂരിലെ വനത്തിനുള്ളില്‍ സിപിഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ നാടുകാണി ഏരിയാസമതിരി കേരള, തമിഴ്‌നാട് കര്‍ണാടക വനപ്രദേശത്തെ മുക്കവലയില്‍ വച്ചാണ് പരിപാടി നടത്തിയത്. എടക്കര പോലീസ് സ്‌റ്റേഷനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രമുള്ള വനപ്രദേശമാണ് മുക്കവല.

maoist-kerala

പാര്‍ട്ടി ദിനമായ ബുധനാഴ്ച രാവിലെയ ജനകീയ വിമോചന ഗറില്ലാ സേനയുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് സമ്മേളനം ആരംഭിച്ചത്. ആയുധ ധാരികളായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് വിവരം.

മാര്‍ച്ച് പാസ്റ്റും പതാകയുയര്‍ത്തലും നടത്തി പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗമായ സ്രീധര്‍ എന്ന വിഷ്ണുവിന്റെ ജീവിതത്തെക്കുറിച്ചും പുതിയ മൂന്നേറ്റങ്ങളെപ്പറ്റിയും യോഗത്തില്‍ ആശയരൂപീകരണം നടന്നു.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നിരവധി പേര്‍ സംഘത്തിലുണ്ടായിരുന്നു. വിപ്ലവഗാനങ്ങളും ആദിവാസിജീവിതത്തിലെ ദുരിതങ്ങളും പാടി അവയുടെ നൃത്താവിഷ്‌കാരവും നടന്നു. ബലവത്തായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാനായിരുന്നു യോഗത്തിന്റെ ആഹ്വാനം.

വിപ്ലവ പ്രസ്ഥാനം മുന്നേറാനും ബോള്‍ഷെവിക് പാര്‍ട്ടി കെട്ടിപ്പടുക്കുക, ഇന്ത്യന്‍ ജനതയുടെ മുന്നണിപ്പടയെ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തണ്ടര്‍ബോള്‍ട്ട് ശക്തമായ തിരച്ചില്‍ നടത്തുന്ന കേരള അതിര്‍ത്തിയില്‍ നടന്ന പരിപാടി മുന്‍കൂട്ടി അറിയാനായില്ലെന്നത് ഗുരുതര വീഴ്ചയാണ്. നിലമ്പൂര്‍ വനപ്രദശങ്ങളില്‍ മാവോയിസ്റ്റുകളുടെ ശക്തമായ സാനിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സരിവയ്ക്കുന്നതാണ് പുതിയ വാര്‍ത്തകള്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Maoist celebrate annual day in Nilambur Kerala border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X