കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Google Oneindia Malayalam News

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ചിരക്കരയിലെ തോട്ടം തൊഴിലാളികളുടെ വീടുകളിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.

തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ ആദിവാസി കോളനിയില്‍തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ ആദിവാസി കോളനിയില്‍

ആയുധധാരികളായ ആറംഗ സംഘമാണ് എത്തിയതെന്നാണ് സൂചന. കാട്ടുതീ എന്ന മാവോയിസ്റ്റ് ലഘുലേഖകളാണ് വിതരണം ചെയ്തത്. മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്ന മേഖലയാണ് വയനാട്. ഇവിടെ തണ്ടര്‍ ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകളുടെ ശക്തമായ ആക്രമണം പോലും ഉണ്ടായിരുന്നു.

Wayanad Map

ഇപ്പോള്‍ ജയിലിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലാണ് തണ്ടര്‍ ബോള്‍ട്ടിനു നേരെ ആക്രമണമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കേരളത്തിലെ വിവിധ മേഖലകളിലായി ഇതുവരെ കണ്ടതായി പറയപ്പെടുന്ന മാവോയിസ്റ്റുകളെല്ലാം ചെറു സംഘങ്ങളാണ്. എന്നിട്ടും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം.

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ പീഡിപ്പിക്കുന്നതായി ആരോപണം: കുരുക്കുകള്‍ മാത്രം?ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ പീഡിപ്പിക്കുന്നതായി ആരോപണം: കുരുക്കുകള്‍ മാത്രം?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌കൊണ്ട് പാട്ടക്കരിമ്പ് കോളനയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. നിലവില്‍ നിര്‍മ്മാണം തുടങ്ങിയ കോളനിയിലെ വീടുകള്‍ ആറു വര്‍ഷം മുമ്പ് തുടങ്ങേണ്ടതായിരുന്നെന്നും സര്‍ക്കാറിന്റെയും ഭരണ കൂടത്തിന്റെയും അനാസ്ഥ കാരണമാണ് നിര്‍മ്മാണം വൈകിയതെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞിരുന്നു.

English summary
Maoist workers distributed Kattuthee magazine in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X