കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകൾ ആക്രമണത്തിന് പദ്ധതിയിട്ടു; ഡയറി കുറിപ്പുകളും, നേതാവിന്റെ പരിശീലന ദൃശ്യങ്ങളും പുറത്ത്

Google Oneindia Malayalam News

പാലക്കാട്: കേരളത്തിൽ മാവോയിസ്റ്റുകൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ആക്രമണ പദ്ധതിയുടെ ഡയറിക്കുറുപ്പുകൾ മഞ്ചക്കണ്ടിയിൽ നിന്ന് പോലീസിന് ലഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പശ്ചിമഘട്ടത്തിലെ ഭൂപ്രകൃതി കണക്കിലെടുത്ത് ഓരോ സ്ഥലത്തും വ്യത്യസ്തമായ ആക്രമണ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നു. രേഖ ചിത്രങ്ങൾ അടങ്ങിയ ഡയറിക്കുറുപ്പുകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!

കേരളത്തിലെ മാവോയിസ്റ്റുകൾക്ക് ജാർഖണ്ഡ്, ഛത്തീസ്ഗഡ് അടക്കമുള്ള മാവോയിസ്റ്റ് സംഘടനകളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്ന രേഖകലാണ് ഇപ്പോൾ പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. വയനാട്ടിൽ നാടുകാണി, മലപ്പുറത്ത് കബനി, അട്ടപ്പാടിയിൽ ഭവാനി എന്നിങ്ങനെ ദളങ്ങൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ മാവോയിസ്റ്റുകൾ പ്രവർത്തനം നടത്തുന്നത്.

എങ്ങിനെ പരിശീലനം നടത്തണം?

എങ്ങിനെ പരിശീലനം നടത്തണം?

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നാണ് ഈ നിർണ്ണായക രേഖകളും തെളിവുകളും പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ പെൻഡ്രൈവ്, ലാപ്ടോപ് അടക്കമുള്ളവയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഓരോ ദളങ്ങളും വ്യത്യസ്തമായ രീതിയിൽ ആക്രമണം നടത്തണം. അതിനായി ഏത് രീതിയിലുള്ള പരിശീലനം നടത്തണം, ഏത് രീതിയിൽ അതിന്റെ തയ്യാറെടുപ്പുകൾ നടത്തണം തുടങ്ങിയ കാര്യങ്ങളാണ് ഡയറി കുറിപ്പുകലിലുള്ളത്.

ദീപക് ഷാർപ്പ് ഷൂട്ടർ

ദീപക് ഷാർപ്പ് ഷൂട്ടർ

മഞ്ചക്കണ്ടി മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ഷാർപ്പ് ഷൂട്ടറാണ്. സായുധ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്ന കൻഡോ കൂടിയാണ് ദീപക്. മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിക് അയച്ചുകൊടുക്കാനെടുത്ത ഫോട്ടോകളാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.

നിലമ്പൂർ വെടിവെപ്പിന് ശേഷം...

നിലമ്പൂർ വെടിവെപ്പിന് ശേഷം...


കോഴിക്കോട് നഗരത്തിൽ നിന്ന് അറസ്റ്റിലായ താഹ നിലമ്പൂർ വെടിവെപ്പിന് ശേഷമാണ് മാവോയിസ്റ്റ് അനുഭാവിയായതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. പിന്നീട് താഹ മാവോയിസ്റ്റ് കേഡറാവുകയായിരുന്നു. വിദ്യാർത്ഥികലുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ രഹസ്യകോഡുകൾ അടങ്ങിയ പുസ്തകങ്ങളിലെ വിവരങ്ങൾ പൂർണ്ണമായും മനസിലാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അലൻ ആറ് ഫോണുകൾ ഉപയോഗിച്ചു

അലൻ ആറ് ഫോണുകൾ ഉപയോഗിച്ചു


അലൻ ആറ് ഫോണുകൾ ഉപയോഗിത്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഫോൺ വിളിച്ചവരിൽ നിനന് വിശദാംശങ്ങൾ‌ ശേഖരിച്ച് വരികയാണ്. അതേസമയം രണ്ട് പേരുടെയും ജാമ്യ ഹർജി ഇന്ന് കോടതി തള്ളി. അതേസമയം മാവോയിസ്റ്റു ബന്ധം ആരോപിക്കപ്പെട്ട് അലന്‍ ഷുഹൈബിനെ വര്‍ഷങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ പത്തു ദിവസം മുമ്പ് പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണെന്ന ആരോപണവും ഉയരുന്നുണ്ട്. എറണാകുളത്ത് കുര്‍ദിസ്താന്‍ സോളിഡാരിറ്റി നെറ്റ് വര്‍ക്ക് കേരള സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പോലീസ് വര്‍ഷങ്ങളായി തെളിവായി പുറത്തുവിട്ടത്.

English summary
Maoists planned the attack says Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X