വയനാട്ടില്‍ മാവോയിസ്റ്റുകളുടെ ഭീഷണി
കല്‍പറ്റ: കൊള്ളപ്പളിശ വാങ്ങുന്ന അനധികൃത പണമിടപാടുകാരെ ജനകീയ വിചാരണ ചെയ്യുമെന്ന് വയനാട്ടിലെ മാവോയിസറ്റുകള്‍. വായ്പയെടുത്ത് തിരിച്ചടക്കാനാകാത്ത കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ വന്നാല്‍ അവരെ തടയുമെന്നും മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ഗറില്ലാ സംഘമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കബനി ദളം പുറത്തിറക്കിയ വാര്‍ത്താ പത്രികയില്‍ ആണ് ഭീഷണികള്‍ ഉള്ളത്. കാട്ടുതീ എന്നാണ് വാര്‍ത്താപത്രികയുടെ പേര്

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞ കര്‍ഷകരേയും ആദിവാസികളേയും സംരക്ഷിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തം എന്നാണ് മാവോയിസ്റ്റുകള്‍ പറയുന്നത്. വയനാട്ടിലെ ആദിവാസികളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഭീഷണി. റിസോര്‍ട്ട് മാഫിയക്കെതിരേയും ഇവര്‍ ഭീഷണി മുഴക്കുന്നുണ്ട്.
വയനാട്ടില്‍ ഇനി ഒരു കര്‍ഷക ആത്മഹത്യ കൂടി നടന്നാല്‍ എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ ജനകീയ വിചാരണ നടത്തുമെന്നും വാര്‍ത്താപത്രികയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. കടുവാ സംരക്ഷണ പദ്ധതിയുടെ പേരില്‍ വയനാട്ടിലെ ഒരു ആദിവാസിയെ പോലും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു പദ്ധതിയും നടത്താന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്നും ഭീഷണിയുണ്ട്.
സിപിഎം വയനാട് ജില്ല സെക്രട്ടറി സികെ ശശീന്ദ്രനെ വാര്‍ത്താപത്രികയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വയനാട്ടില്‍ മറ്റൊരു സല്‍വ ജുദൂം ഉണ്ടാക്കാനാണ് ശശീന്ദ്രന്‍ ശ്രമിക്കുന്നതെന്നും മാവോവാദികള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications