Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാർക്ക് ജിഹാദ്'; കേരളത്തെ മതതീവ്രവാദ കേന്ദ്രമാക്കാൻ ശ്രമമെന്ന് എസ്എഫ്ഐ..പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം; കേരളത്തിൽ മാർക്‌ ജിഹാദ്‌ എന്ന ദില്ലി സർവ്വകലാശാല പ്രൊഫസറുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം. സർവ്വകലാശാല പ്രൊഫസറായ രാകേഷ് കുമാർ പാണ്ഡെയാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിര വിവാദ പരാമർശം നടത്തിയത്. കേരളത്തിൽ ലൗ ജിഹാദ് പോലെ മാർക്ക് ജിഹാദും ഉണ്ടെന്നായിരുന്നു പ്രൊഫസറുടെ പരാമർശം.

Recommended Video

cmsvideo
    Mark Jihad In Kerala, Delhi University Professor Controversial Statement

    ദില്ലി സർവ്വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികളുമായി ബന്ധപ്പെട്ടാണ് കിരോരി മാർ കോളേജിലെഫിസിക്സ് പ്രൊഫസറായ രാകേഷ് വിമർശനം ഉന്നയിച്ചത്. ഇത്തവണ സർവ്വകലാശാലയിൽ കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇതാണ് രാകേഷിനെ ചൊടിപ്പിച്ചത്. കേരള ബോർഡ് എല്ലാവർക്കും 100 ശതമാനം മാർക്ക് നൽകുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് വിദ്യാർത്ഥികൾക്ക് എവിടേയും പ്രവേശനം ലഭിക്കുമെന്നയാിരുന്നു രാകേഷിന്റെ പരാമർശം.

    14-1487067179-21-14770

    ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലി സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കൂടുതലായുള്ള കടന്നുവരവിനെ സാധാരണമെന്ന നിലയിലോ അല്ലേങ്കിൽ വലിയ വികസന മുന്നേറ്റമെന്ന നിലയിലോ വിലയിരുത്താൻ ആകില്ലെന്നും രാകേഷ് പറഞ്ഞിരുന്നു.രണ്ടോ മൂന്നോ വർഷമായി ചില സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ദില്ലി സർവ്വകലാശാലയിലും നടപ്പാക്കാൻ ആലോചിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചിരിക്കാം. എന്നാൽ ഈ പ്രവണത നേരത്തേ തന്നെ ഉണ്ടെന്നും അധ്യാപകൻ ആരോപിച്ചു.

    മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളിൽ വിദ്യാർത്ഥികൾ മാനദണ്ഡം ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത് തടയാൻ ദില്ലി സർവ്വകലാശാല പ്രവേശന പരീക്ഷ നടത്തണമെന്നും രാകേഷ് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും രാകേഷ് കുറ്റപ്പെടുത്തിയിരുന്നു. അധ്യാപകരുമായി പോലും വിദ്യാർത്ഥികൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല. ദില്ലിയിൽ കേരളത്തിൽ നിന്നു ംവരുന്ന വിദ്യാർത്ഥികൾക്ക് താമസം ഒരുക്കാൻ ചില ഏജൻസികൾ ഫണ്ട് നൽകുന്നുണ്ടെന്നും രാകേഷ് ആരോപിച്ചു. ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് ആണ് രാകേഷ് കുമാര്‍ പാണ്ഡെ.

    അതേസമയം പരാമർശം വിവാദമായെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് രാകേഷ് പാണ്ഡെ. അതേസമയം അഡ്മിഷൻ സമയത്ത് കുട്ടികളെ വേർതിരിച്ച് കാണുന്ന പതിവ് സർവ്വകലാശാലയിൽ ഇല്ലെന്ന് ഡിയു സർവ്വകലാശാല മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംദം രാജേഷ് ഝാ പറഞ്ഞു. കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക രീതിയുണ്ട്. ഡിയു ഒരു കേന്ദ്രസർവ്വകലാശാലയാണ്. അഡ്മിഷൻ സമയത്ത് വിദ്യാർത്ഥി കേരളത്തിൽ നിന്നോ പശ്ചിമ ബംഗാളിൽ നിന്നോ മറ്റെവിടെ നിന്നോ ആണെന്നത് സർവ്വകലാശാല പരിശോധിക്കാറില്ല. ഇത്തരത്തിൾ വിവേചനപരവും അസ്ഥിരവുമായ പദങ്ങൾ വിദ്യാർത്ഥികൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

    അതേസമയം കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ വരുത്തിത്തീർക്കാനുള്ള സംഘ്‌പരിവാർ ശ്രമമാണ്‌ പരാമർശത്തിന്‌ പിന്നിലെന്ന്‌ എസ്‌എഫ്‌ഐ പ്രതികരിച്ചു. ദില്ലി സർവ്വകലാശാലയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന്‌ എസ്‌ എഫ്‌ ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു ആരോപിച്ചു. മലയാളി വിദ്യാർഥികൾക്ക്‌ കൂടുതൽ അഡ്‌മിഷൻ ലഭിക്കുന്നത്‌ മറ്റ്‌ വിദ്യാർഥികൾക്ക്‌ അവസരം കുറയ്‌ക്കുന്ന് എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന് സാനു പറഞ്ഞു.

    കേരളത്തിൽനിന്ന്‌ എന്ത്‌ വന്നാലും അത്‌ ജിഹാദ്‌ ആണെന്ന നിലയ്‌ക്ക്‌ കേരളത്തെ ഒരു മതതീവ്രവാദികളുടെ കേന്ദ്രമാക്കി മുദ്രകുത്താൻ വേണ്ടിയിട്ടുള്ള വലിയ ശ്രമം എല്ലാ ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്നും സാനു ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+